കംപ്ലിറ്റ് ആക്ടര്‍ അല്ല പാചകക്കാരനായ മോഹന്‍ലാലിനെ ആര്‍ക്കെങ്കിലും അറിയാമോ? സുരേഷ് ബാലാജി പറയുന്നു!!
മോഹന്‍ലാലും ഭാര്യ സുചിത്രയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും ഇരുവരും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും സുചിത്രയുടെ സഹോദരനും നിര്‍മാതാവുമായ സുരേഷ് ബാലാജി തുറന്ന് സംസാരിച്ചിരുന്നു. നിര്‍ത്തിവെച്ചിരുന്ന സിനിമാ ജീവിതം തുടങ്ങിയത് മോഹന്‍ലാല്‍ വന്നതിന് ശേഷമായിരുന്നെന്നുമടക്കം ഒരുപാട് കാര്യങ്ങളായിരുന്നു ഒരു അഭിമുഖത്തില്‍ സുരേഷ് വെളിപ്പെടുത്തിയത്.
മോഹന്‍ലാലിന്റെ പാചകത്തിലുള്ള താല്‍പര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ലാല്‍ അസാധ്യ പാചകക്കാരനാണ്. ജപ്പാനീസ് വിഭവങ്ങള്‍ തയ്യാറുക്കുന്നതില്‍ ലാല്‍ മിടുക്കനാണെന്നും സുരേഷ് പറയുന്നു. വലിയൊരു ഹോട്ട് പ്ലേറ്റ് ഉണ്ട്. അത് ജപ്പാനിലെ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ലാല്‍ പ്രത്യേകം ഉണ്ടാക്കിച്ചതാണ്. അതില് ഇറച്ചി മെറനേറ്റ് ചെയ്ത് വെക്കും. കുടുംബക്കാരെയും കൂട്ടുകാരെയും ഒക്കെ വിളിച്ച് കൂട്ടിയിട്ടുണ്ടാവും. എല്ലാവര്‍ക്കും ഉണ്ടാക്കി വിളമ്പി കൊടുത്താലേ ലാലിന് സമാധാനം കിട്ടു. സിനിമയില്‍ നിന്നും പുറത്ത് കടക്കുന്നതിന്റെ ആശ്വാസം ഇങ്ങനെ ഒക്കെയാകും കണ്ടെത്തുന്നതെന്നും സുരേഷ് പറയുന്നു.

മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിലേക്ക് എത്തിയ കഥയെ കുറിച്ച് സുരേഷ് പറഞ്ഞതായിരുന്നു ആദ്യം ശ്രദ്ധേയമായത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും നമ്മാളാരും അറിഞ്ഞിരുന്നില്ല. സുചിയിത് ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്.
വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി പറയുന്നു. നിര്‍ത്തി വെച്ചിരുന്ന സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന്റെ കാരണം മോഹന്‍ലാല്‍ ആയിരുന്നു. ഒരു സിനിമയുടെ റൈറ്റിനെ സംബന്ധിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനും തമ്മില്‍ തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പിന്നീട് നിര്‍മാണ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ സുചിത്രയെ വിവാഹം കഴിച്ച് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മാണം ആരംഭിക്കുകയായിരുന്നെന്നും സുരേഷ് വ്യക്തമാക്കി.


Click it and Unblock the Notifications