ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി
Recommended Video

നടന വിസ്മയം, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെ മലയാളത്തിന്റെ താരരാജാവിന് വിളിപ്പേരുകള്‍ നിരവധിയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുമായി തിരക്കുകളിലാണെങ്കിലും കുടുംബത്തിന് മോഹന്‍ലാല്‍ നല്‍കുന്ന പ്രധാന്യം പലപ്പോഴും വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28 ന് മോഹന്‍ലാലും ഭാര്യ സുചിത്രയും 30-ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.
നിലവില്‍ വിദേശത്തായിരിക്കുന്ന മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ട്. ഇരുവരും പോര്‍ച്ചുഗലിലാണെന്ന് വ്യക്തമാക്കി സുചിയ്‌ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തോട് സുചിത്രയ്ക്ക് കടുത്ത ആരാധനയായിരുന്നെന്ന് സുചിത്രയുടെ സഹോദരനും നിര്‍മാതാവുമായ സുരേഷ് ബാലാജി പറഞ്ഞിരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍-സുചിത്ര ദമ്പതികള്‍
പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും 1988 ഏപ്രില്‍ 28 നായിരുന്നു വിവാഹം കഴിച്ചത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിന്നും ലാല്‍ സുചിത്രയ്ക്ക് പുടവ നല്‍കി. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഇരുവര്‍ക്കുമിടയിലൊരു പ്രണയകഥ ഉണ്ടായിരുന്നു. അക്കാര്യമാണ് സുചിത്രയുടെ സഹോദരന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന
മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും നമ്മാളാരും അറിഞ്ഞിരുന്നില്ല. സുചിയിത് ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി പറയുന്നു.

ലാല്‍ കാരണം വീണ്ടും തുടങ്ങി
നിര്‍ത്തി വെച്ചിരുന്ന സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന്റെ കാരണം മോഹന്‍ലാല്‍ ആയിരുന്നെന്നും സുരേഷ് പറയുന്നു. സിനിമയുടെ റൈറ്റിനെ കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനും തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്‌നത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പിന്നീട് നിര്‍മാണ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ സുചിത്രയെ വിവാഹം കഴിച്ച് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മാണം ആരംഭിച്ചു.

മോഹന്‍ലാല്‍ ചിത്രത്തിലൂടെ
മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളടക്കം എന്ന സിനിമയിലൂടെ സിതാര കമ്പയിന്‍സ് എന്ന പേരില്‍ ബാലാജി വീണ്ടും നിര്‍മാണത്തിലേക്ക് കടന്ന് വരുന്നതെന്നും സുരേഷ് പറയുന്നു. പിന്നീട് 'നിര്‍ണയം, മേഘം, തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലും തന്റെ പങ്കാളിത്തമുള്ളതായും അദ്ദേഹം പറയുന്നു. ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഉള്ളടക്കമാണെന്നാണ് സുരേഷ് ബാലാജി പറയുന്നത്.

താരവിവാഹം
മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്. നടന്മാരായ പ്രേം നസീര്‍, കെപി ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയ നേതക്കാളായ ഉമ്മന്‍ചാണ്ടി, ടികെ രാമകൃഷ്ണന്‍, ആര്‍ ബാലകൃഷ്ണപിള്ള, തുടങ്ങി നിരവധി പ്രമുഖരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.

ലാലിന്റെ കുടുംബം
പ്രണവ്, വിസ്മയ എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഈ വര്‍ഷമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ആദ്യ സിനിമ തന്നെ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പ്രണവ് വന്നത് പോലെ താരപുത്രി വിസ്മയയും സിനിമയിലേക്ക് വരുമോ എന്നും ആരാധകര്‍ കാത്തിരിക്കുകയാണ്.
പോർച്ചുഗലിൽ
ഇപ്പോൾ വിദേശത്തായിരിക്കുന്ന മോഹൻലാലും ഭാര്യ സുചിത്രയും പോർച്ചുഗലിൽ എത്തിയ കാര്യം പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയായിരുന്നു ഇക്കാര്യം താരം പറയുന്നത്.


Click it and Unblock the Notifications