For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമി വന്നതോടെ അതിന്റെ ഗതി മാറി; നിത്യ മേനോനും അമല പോളും ചെയ്യാനിരുന്ന വേഷമായിരുന്നെന്ന് സംവിധായകന്‍

  |

  ഗായിക, അവതാരക എന്ന ലേബലില്‍ നിന്നും റിമി ടോമി ഒരു നടിയായി മാറിയിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായിട്ടാണ് റിമിയുടെ അരങ്ങേറ്റം. കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്തത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ചിത്രം വലിയ പരാജയമായി മാറുകയായിരുന്നു.

  കല്യാണമായോ, ചടങ്ങുകൾക്കിടയിൽ നടി അതുല്യ രവിയെ കുളിപ്പിക്കുന്ന ബന്ധുക്കൾ, ചിത്രം വൈറൽ

  ഇതോടെ ഇനി അഭിനയിക്കാന്‍ ഇല്ലെന്ന് റിമിയും തീരുമാനം എടുത്തു. ജയറാമിന്റെ വമ്പന്‍ തിരിച്ച് വരവെന്ന് കരുതിയിരുന്ന സിനിമയിലേക്ക് റിമി ടോമി നായികയായതോടെ അതിന്റെ ഗതി മാറി. ഗായികയായ റിമി എങ്ങനെയാണ് നായിക ആയതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന സുരേഷ് എളമ്പല്‍.

  തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ റിമി ടോമിയ്ക്ക് മുന്‍പ് അമല പോളിനെ ആയിരുന്നു നായികയാക്കാന്‍ തീരുമാനിച്ചത്. അമലയ്ക്ക് ഡേറ്റില്ല. പിന്നെ നിത്യ മേനോനെ സമീപിച്ചു. നിത്യയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടാണെങ്കില്‍ നോക്കാം തെലുങ്ക് പടമുണ്ടെന്ന് പറഞ്ഞു. നായകന്‍ ജയറാം അടക്കം എല്ലാവരും സിനിമയ്ക്ക് വേണ്ടി തയ്യാറായി ഇരുന്നിട്ടും നായികയെ മാത്രം കിട്ടിയില്ല. അങ്ങനെ ഷൂട്ടിങ്ങ് നീട്ടി വെച്ചു. ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് കണ്ണന്‍ താമരക്കുളം റിമിയെ കുറിച്ച് പറയുന്നത്. കാരണം നന്നായി ഇളകി ചെയ്യുന്നൊരാളെ വേണം. കഥാപാത്രം അങ്ങനെയുള്ളതായിരുന്നു.

  ജയറാമേട്ടന്റെ ആ സമയത്ത് വന്ന സിനിമകളെല്ലാം തട്ടുപൊളിപ്പന്‍ പടമായിരുന്നു. ഇത് പക്ക ഫാമിലി എന്റര്‍ടെയിനറാണെന്ന് മനസിലായതോടെ പുള്ളിയ്ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് കണ്ണന്‍ ചേട്ടന്‍ വിളിക്കുന്നത്. റിമി ടോമി ആയാല്‍ കുഴപ്പമുണ്ടോന്ന് ചോദിച്ചു. കുഴപ്പമില്ല, പക്ഷേ വരുമോന്ന് ഞാന്‍ ചോദിച്ചു. റിമി ആ കഥാപാത്രത്തിന് ചേരുന്ന സ്വഭാവക്കാരിയാണല്ലോ. അങ്ങനെയാണ് റിമി എത്തുന്നത്. അവര്‍ വലിയ സന്തോഷത്തിലായിരുന്നു. ലൊക്കേഷനില്‍ മൊത്തം കോമഡിയായിരുന്നു.

  ഈ കഥാപാത്രം തന്റെ കൈയില്‍ നില്‍ക്കുമോ എന്ന പേടി ആദ്യ ദിവസം റിമിയ്ക്ക് ഉണ്ടായിരുന്നു. പിന്നെ നമ്മുടെ കൈയിലായി. എല്ലാം ഓക്കെ ആയിരുന്നെങ്കിലും ഈ റിമി എന്ന ക്യാരക്ടറെ പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അത് നെഗറ്റീവായി മാറി. പടം ഇറങ്ങിയപ്പോഴാണ് നമുക്ക് അത് മനസിലായത്. ടിവി ചാനലിലെ പരിപാടി കാണുന്നവര്‍ക്ക് ഇഷ്ടമാണ്. അല്ലാതെ യൂത്തിന്റെ ഇടയില്‍ എന്തോ ഒരു പ്രശ്‌നമുള്ളതായി തോന്നിയിട്ടുണ്ട്. പ്രൊഡ്യൂസര്‍ക്ക് നഷ്ടമില്ലാതെ സിനിമ പോയിരുന്നു.

  ജയറാമിന്റെ ജയദേവന്‍ എന്ന കഥാപാത്രം ഒരേ സമയം മൂന്നോ നാലോ സീരിയലിന്റെ കഥ എഴുതുന്ന ആളാണ്. ആ സീരിയലുകള്‍ മാത്രം കാണാന്‍ ഇരിക്കുന്ന കഥാപാത്രമാണ് റിമി ടോമിയുടെ പുഷ്പവല്ലി എന്നത്. ജയവേദനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്ന പുഷ്പവല്ലിയുടെ സഹോദരന്മാര്‍ പെണ്ണ് കാണല്‍ വരെ എത്തിച്ച് കൊടുക്കുന്നു. റിമിയെ പെണ്ണ് കാണാന്‍ വന്നിരിക്കുന്ന സമയത്ത് ജയദേവനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നത്. സീരിയല്‍ കണ്ട് അഡിക്ട് ആയി പോയ നാട്ടിന്‍പുറത്ത് ചില ആളുകളുണ്ട്.

  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

  അവരത് യഥാര്‍ഥ ജീവിതത്തിലെ സംഭവമാണെന്നാണ് കരുതുന്നത്. ജയദേവനെ കിട്ടില്ലെന്ന് കരുതിയപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ റിമിയെ വെച്ചപ്പോള്‍ റിമി തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന് തോന്നിയിരുന്നു. ഒരു മാസത്തോളം എടുത്ത് ഡയലോഗ് പഠിച്ചിട്ടാണ് റിമി അഭിനയിച്ചത്. അത്രയും മനോഹരമാക്കാന്‍ ശ്രമിച്ചെങ്കിലും നെഗറ്റീവ് ഓഡിയന്‍സ് കാരണം പരാജയപ്പെടുകയായിരുന്നു.

  English summary
  Suresh Elambal Opens Up About Rimi Tomy's Character In Thinkal Muthal Velli Vare
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X