For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതി ജയറാം എന്‍റെ ദത്ത് പെങ്ങളാണെന്ന് സുരേഷ് ഗോപി! രാധികയെ ആദ്യം പോയി കണ്ടത് ഈ അനിയത്തി!

  |

  സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സൗഹൃദവും ബന്ധവുമൊക്കെ നിലനിര്‍ത്തുന്ന താരങ്ങള്‍ ഏറെയാണ്. ഒരുമിച്ച് അഭിനയിച്ചവരും അല്ലാതെയുള്ളവരമൊക്കെ ഇത്തരത്തിലുള്ള ബന്ധം സൂക്ഷിക്കുന്നുണ്ട്. മുന്‍പൊരു ചാനല്‍ അഭിമുഖത്തിനിടയില്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. ആ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാര്‍വതിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്.

  മേഘ്‌നയ്ക്ക് ഇതുപോലൊരാളെ ഇനി കിട്ടില്ല! വേര്‍പിരിയാന്‍ കാരണം ഡോണല്ല! വെളിപ്പെടുത്തലുമായി ജീജ!

  അശ്വതി ( പാര്‍വതി) എന്‍റെ മനസ്സിൽ തന്നെയാണ് കുടിയേറിയത് ദത്ത് പെങ്ങളായിട്ട്. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

  സുപ്രിയയ്ക്കും പൂര്‍ണിമയ്ക്കുമൊപ്പം താമസിക്കാത്തതിനെക്കുറിച്ച് മല്ലിക സുകുമാരന്‍റെ വെളിപ്പെടുത്തല്‍

  ഗുരുവായൂരൊക്കെ പോകുമ്പോൾ നമ്മൾ സ്ഥിരമായി കാണാറുള്ളത് പോലെയുള്ള ഒരു പെൺകുട്ടി. ആ ഒരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അന്ന് പക്ഷേ രാധികയെ എനിക്ക് അറിയില്ല. നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന , തലയിൽ തുളസി കതിർ ചൂടുന്ന ഒരു പെൺകുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാൻ ആദ്യം പറയുന്നത് എന്റെ ദത്ത് സഹോദരിയോടാണ്.

  Suresh Gopi

  എന്റെ പെണ്ണ് കാണൽ ചടങ്ങിനും മുൻപേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

  Recommended Video

  Suresh gopi reveals about The differences he had with mammootty | FIlmiBeat Malayalam

  സുന്ദരന്‍റെ ടീഷര്‍ട്ടിട്ട് സാന്‍ഡ്ര! സുജോയോടുള്ള പ്രണയം ഇപ്പോഴുമുണ്ടോ? അതോ രഘുവിനോടുള്ള സൗഹൃദമോ?

  തിരക്കുകള്‍ക്കിടയിലും കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് മുന്നേറുന്നയാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശോഭനയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ സിനിമയെ. സുരേഷ് ഗോപിക്ക് പിന്നാലെയായി മകന്‍ ഗോകുലും അഭിനയരംഗത്ത് സജീവമാണ്.

  ഉപ്പും മുളകില്‍ ഏറെയിഷ്ടം അവളെയാണ്! പാറുക്കുട്ടി അനിയത്തിയെപ്പോലെ! അന്ന് ടെന്‍ഷനടിച്ചെന്നും ശിവാനി!

  English summary
  Suresh Gopi about his relation with Parvathy Jayaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X