twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കും മമ്മൂക്കയ്ക്കും ആ ഭാ​ഗ്യം ലഭിച്ചു, ലാലിന് അത് കിട്ടിയില്ല; നടനെക്കുറിച്ച് സുരേഷ് ​ഗോപി

    |

    മലയാള സിനിമയിൽ സൂപ്പർ താര പദവി ലഭിച്ച മൂന്ന് നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിയും. ഇവർക്ക് ശേഷം വന്ന നായകൻമാരിൽ ആർക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പർ സ്റ്റാർ ലേബൽ അധികം ലഭിച്ചിട്ടില്ല. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മൂവരും സിനിമയിലേക്ക് കടന്ന് വരുന്നതും. മൂന്ന് പേരുടെയും കരിയർ ​ഗ്രാഫ് ഉയർന്നതും ഏറെക്കുറെ ഒരു സമയത്ത് തന്നെ.

    മോഹൻലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ​ഗോപിയുടെ താരമൂല്യം ഉയർന്നത്. തുടക്ക കാലത്ത് ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമകളുമുണ്ട്. താരങ്ങളായി മാറിയ ശേഷം മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ചത് ട്വന്റി ട്വന്റി എന്ന സിനിമയിൽ മാത്രമാണ്. ഒരു സിനിമയിൽ ഇന്ന് മൂന്ന് പേരെയും ഒരുമിച്ചെത്തിക്കുക എന്നത് ശ്രമകരമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

    കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് മമ്മൂട്ടി

    Also Read: ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്<br />Also Read: ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്

    കരിയറിൽ താഴ്ചയും ഉയർച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ​ഗോപിയും. മോഹൻലാൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തിൽ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകൾ ആയിരുന്നു. ഇതിൽ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടായി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് മമ്മൂട്ടിയെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്.

    മറുവശത്ത് മോഹൻലാലിനാവട്ടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ തുടരെ പരാജയ സിനിമകളാണ് വന്നത്. സുരേഷ് ​ഗോപി പൂർണമായും സിനിമയിൽ നിന്ന് വിട്ട് നിന്ന കാലഘട്ടവും ഇതിനിടെ ഉണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി സംസാരിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി.

     മമ്മൂക്കയ്ക്കും അതുപോലെ ആണ്

    'ഓരോ സംവിധായകനും ഓരോ സ്റ്റാൻഡേർഡ് സെറ്റ് ചെയ്തിട്ടുണ്ട്. ഐവി ശശിക്കായാലും ജോഷിയേട്ടനും വിജി തമ്പിക്കുമെല്ലാം. എല്ലാവരെയും എനിക്ക് കിട്ടി. മമ്മൂക്കയ്ക്കും അതുപോലെ ആണ്. എല്ലാ സംവിധായകരെയും കിട്ടിയിട്ടുണ്ട്. ലാലിന് പക്ഷെ ലാലിന് അത്രയും വിപുലമായ ലെവലുകൾ കിട്ടിയിട്ടില്ല. പക്ഷെ അല്ലാതെ തന്നെ ലാൽ മികച്ച നടനായിരുന്നു. ആസ്വാദ്യകരമായിരുന്നു. പക്ഷെ ഞാനൊക്കെ പഠിച്ച് വന്നതാണ്,' സുരേഷ് ​ഗോപി പറഞ്ഞതിങ്ങനെ. അടുത്തിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത്.

    മികച്ച വിജയമാണ് സിനിമ നേടിയത്.

    Also Read: അപ്പുവിനോട് കണ്ണിൽ നോക്കാൻ പറഞ്ഞു, ഡയലോഗ് പറഞ്ഞപ്പോൾ അവൻ വിറച്ചു; ഹൃദയത്തിലെ രംഗത്തെ കുറിച്ച് വിജയരാഘവൻAlso Read: അപ്പുവിനോട് കണ്ണിൽ നോക്കാൻ പറഞ്ഞു, ഡയലോഗ് പറഞ്ഞപ്പോൾ അവൻ വിറച്ചു; ഹൃദയത്തിലെ രംഗത്തെ കുറിച്ച് വിജയരാഘവൻ

    മേം ഹൂ മൂസയാണ് സുരേഷ് ​ഗോപിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ഇതിന് മുമ്പിറങ്ങിയ പാപ്പൻ എന്ന സിനിമ മികച്ച വിജയമാണ് നേടിയത്. ജോഷി ആയിരുന്നു സിനിമയുടെ സംവിധായകൻ. റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയമാണ് സിനിമ നേടിയത്. സെെക്കോളജിക്കൽ ത്രില്ലറായിരുന്നു റോഷാക്ക്. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.

    മൂന്ന് ആക്ഷൻ മാസ് താരങ്ങളും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത

    മൂന്ന് ആക്ഷൻ മാസ് താരങ്ങളും ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത കാണിക്കുന്നെന്ന് ആരാധകർ പറയുന്നു. സൂപ്പർ സ്റ്റാർ ലേബലില്ലാത്ത, പുതിയ സംവിധായകരുടെ സിനിമകൾക്കാണ് മമ്മൂട്ടി കൈ കൊടുക്കുന്നത്. മറുവശത്ത് മോഹൻലാൽ ആക്ഷൻ പാക്ക് സിനിമകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കരിയറിൽ മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷങ്ങളാണ് സുരേഷ് ​ഗോപി ഇപ്പോൾ ചെയ്യുന്നത്.

    Read more about: mohanlal suresh gopi mammootty
    English summary
    Suresh Gopi About Mohanlal And Mammootty; Says Mohanlal Didn't Worked With Various Directors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X