'ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയട്ടെ... അച്ഛന്റെ സ്ഥാനത്ത് നിന്ന് സ്വാസികയെ അനുഗ്രഹിക്കാനാണ് വന്നത്'
വിവാഹനിശ്ചയം പോലുള്ള ചടങ്ങുകളൊന്നും നടത്താതെ നേരിട്ട് വിവാഹം എന്ന രീതിയാണ് നടി സ്വാസിക വിജയിയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. ഇന്ന് വൈകീട്ടാണ് പ്രേം സാഗരങ്ങളെ സാക്ഷിയാക്കി പ്രണയിനി സ്വാസികയ്ക്ക് മിന്ന് ചാർത്തിയത്. ഇരുവരും രണ്ട് മതവിശ്വാസികളായതിനാലാകാം ഡെസ്റ്റിനേഷൻ വെഡ്ഡിങ് തെരഞ്ഞെടുത്തത്. ബീച്ച് വെഡ്ഡിങ്ങായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും. താലി മാല വധുവായ സ്വാസികയെ പ്രേം ചാർത്തി.
ശേഷം സിന്ദൂരമണിയിച്ചു... പിന്നീട് ഇരുവരും പുഷ്പഹാരം പരസ്പരം ചാർത്തിയതോടെ വിവാഹമെന്ന ചടങ്ങ് പൂർത്തിയാവുകയായിരുന്നു. സിനിമാ-സീരിയൽ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകൾ നേരാൻ എത്തിയത്. ദിലീപ്, സുരേഷ് ഗോപി, ശ്വേത മേനോൻ, ഇടവേള ബാബു തുടങ്ങിയവരും വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തി.

വിവാഹവേദിയിൽ സംസാരിച്ച് ശീലമില്ലാത്തതിനാൽ രണ്ടുപേർക്കും ആശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് ദിലീപ് മടങ്ങിയത്. എന്നാൽ സുരേഷ് ഗോപി നവദമ്പതികൾക്ക് ആശംസകൾ നേരുന്നതിനൊപ്പം കിടിലൻ ഒരു പ്രസംഗവും നടത്തി. ആർപ്പുവിളിച്ച് ആഘോഷിക്കണമെന്ന് ഉണ്ടെങ്കിലും ഒരു കല്യാണം നടത്തിയ ക്ഷീണം കാരണം തൊണ്ടയും ശബ്ദവുമെല്ലാം പോയിരിക്കുകയാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങുന്നത്.
'ഞാൻ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ മുങ്ങി നിൽക്കുകയാണ്. ശബ്ദം പോലും പോയിരിക്കുകയാണ്. ആർപ്പുവിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിർക്കെ അനുഭവിച്ച ഒരു അച്ഛനായിട്ടാണ് ഇപ്പോഴും ഞാൻ മുന്നോട്ട് പോകുന്നത്.'
'സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാമുണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത് എങ്കിലും പ്രായം നിഷ്കർഷിക്കുന്നതല്ലെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നത് വളരെ സേഫാണ് (ചിരിക്കുന്നു). ചില ആളുകളൊക്കെ കച്ചയും കെട്ടി ഇറങ്ങിയിരിക്കുന്നതുകൊണ്ട് വളരെ സേഫ് ഇതാണ്.'
'തോളത്ത് കൈവെച്ചപ്പോഴും ഞാൻ അതാണ് ആലോചിച്ചത് (സ്വാസിക സുരേഷ് ഗോപിയെ കെട്ടിപിടിക്കുന്നു). സ്വാസിക കെട്ടിപിടിച്ചതിന് ഞാനാണ് കേസ് കൊടുക്കേണ്ടത് (ചിരിക്കുന്നു). ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയതിന് ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂർണരായ നല്ല ഒരുപാട് കുഞ്ഞുങ്ങൾ രണ്ടുപേർക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്.'

'ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്', എന്നാണ് ഇരുവർക്കും ആശംസകൾ നേർന്ന് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ കാലിൽ വീണ് സ്വാസിക അനുഗ്രഹം വാങ്ങുകയും ചെയ്തു. സ്വാസികയുടെ ഏക്കാലത്തെയും ഹിറ്റ് സീരിയലായ സീതയിലെ താരങ്ങളും വിവാഹസൽക്കാരത്തിന് എത്തിയിരുന്നു.
സ്വാസികയെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത് സീത സീരിയലാണ്. ഗോപിക അനിൻ, നടി ഷഫ്ന, സീരിയൽ നടൻ സജിൻ തുടങ്ങിവരും സ്വാസികയ്ക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. പ്രേമും സ്വാസികയും പ്രണയത്തിലായത് മനംപോലെ മംഗല്യം സീരിയലിന്റെ സെറ്റിൽ വെച്ചാണ്. പൊതുവെ സീരിയലിൽ നിന്നും സിനിമയിൽ എത്തുന്നവർക്ക് വലിയ അവസരങ്ങൾ ലഭിക്കാറില്ല.
എന്നാൽ അക്കാര്യത്തിൽ സ്വാസികയെ ഭാഗ്യം തുണച്ചു. ചതുരം അടക്കമുള്ള സിനിമകളിൽ സ്വാസിക നായിക വേഷം ചെയ്ത് കഴിഞ്ഞു. ചതുരം സിനിമയിൽ അഭിനയിച്ച ശേഷം അന്യഭാഷകളിൽ നിന്നും നിരവധി അവസരങ്ങളും സ്വാസികയെ തേടി വരുന്നുണ്ട്.


Click it and Unblock the Notifications