മറ്റൊരു തെങ്കാശിപ്പട്ടണമോ? സുരേഷ് ഗോപിയും ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു
ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി സിനിമയില്‍ സജീവമായി എത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. തമിലരസന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഇനി മലയാളത്തില്‍ വേറെയും സിനിമകള്‍ സുരേഷ് ഗോപിയുടേതായി വരാനിരിക്കുകയാണ്. അതില്‍ ആരാധകര്‍ കാത്തിരുന്നത് ലേലത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്.
രഞ്ജി പണിക്കരുടെ മകനും സംവിധായകനുമായ നിധിന്‍ രഞ്ജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത്. എന്നാല്‍ ഈ സിനിമയ്ക്ക് മുന്‍പ് ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരികയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ചിത്രത്തില്‍ സുരേഷ് ഗോപിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.

മമ്മൂട്ടി ചിത്രം കസബയ്ക്ക് ശേഷം നിധിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കുന്നതും നിധിനാണ്. ഗുഡ്‌ലൈന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മാണം. ഇടുക്കിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുക. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.
കഴിഞ്ഞ വര്‍ഷമാണ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ലേലം 2 എന്ന പേരിലെത്തുന്ന സിനിമ പലവിധ കാരണങ്ങളാല്‍ നീട്ടി വെക്കുകയായിരുന്നു.


Click it and Unblock the Notifications