twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനും അമ്മയും കണ്ടെത്തിയ കുട്ടി, എന്നാൽ സുരേഷ് ഗോപിയ്ക്ക് വേണ്ടി രാധികയെ കണുന്നത് മറ്റൊരു താരം

    |

    പ്രേക്ഷകരുമായി മാത്രമല്ല സഹതാരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണ് സുരേഷ് ഗോപിക്കുള്ളത്. എല്ലാവരുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന താരം തങ്ങളുടെ പഴയ രസകരമായ വിശേഷങ്ങളും കഥകളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫെബ്രുവരി 8ന് ആയിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും 32ാം വിവാഹ വാർഷികം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പറഞ്ഞ സംഭവമാണ്. രണ്ടും പേർക്കും സിനിമയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും വീട്ടുകാർ കണ്ടെത്തിയ പക്ക അറേഞ്ചിഡ് വിവാഹമായിരുന്നു.

    മരുമകളായി രാധിക മതി, അച്ഛനോട് സുരേഷ് ഗോപി പറഞ്ഞത് ഇത്ര മാത്രം,കല്യാണം നടന്നത് ഇങ്ങനെ...മരുമകളായി രാധിക മതി, അച്ഛനോട് സുരേഷ് ഗോപി പറഞ്ഞത് ഇത്ര മാത്രം,കല്യാണം നടന്നത് ഇങ്ങനെ...

    വിവാഹ നിശ്ചയത്തിന് ശേഷമാണ് സുരേഷ് ഗോപി രാധികയെ കാണുന്നത് . ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സുരേഷ് ഗോപി മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാധിക- സുരേഷ് ഗോപി വിവാഹം പ്രേക്ഷകരുടെ ഇടയിൽ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പറഞ്ഞ ഒരു സംഭവം ആണ്. താൻ കാണുന്നതിന് മുൻപ് തനിക്ക് വേണ്ടി ദത്ത് പെങ്ങൾ രാധികയെ കണ്ടുവെന്നാണ് നടൻ പറയുന്നത്.

    മഞ്ജുവിന്റെ ചെറുപ്പത്തിന്റേയും സന്തോഷത്തിന്‌‍റേയും കാരണം അന്ന് പറഞ്ഞതാണോ, പുതിയ വീഡിയോ ചർച്ചയാവുന്നു..മഞ്ജുവിന്റെ ചെറുപ്പത്തിന്റേയും സന്തോഷത്തിന്‌‍റേയും കാരണം അന്ന് പറഞ്ഞതാണോ, പുതിയ വീഡിയോ ചർച്ചയാവുന്നു..

    പാർവതിയുമായുള്ള  ബന്ധം

    നടി പാർവതി ജയറാമുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ഗോപിക്കുള്ളത്. ഇരുകുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. പാർവതിയെ തന്റെ ദത്ത് പെങ്ങളെന്നാണ് വിശേഷിപ്പിക്കാറുള്ളത്. സുരേഷ് ഗോപിയ്ക്ക് മുൻപ് രാധികയെ ആദ്യം കണ്ടത് പാർവതി ആയിരുന്നു. താരങ്ങളുടെ 32ാം വിവാഹവാർഷികത്തിനോട് അനുബന്ധിച്ച് ആ പഴയ കഥ വീണ്ടും വൈറൽ ആവുകയാണ്. ഒരു ടെലിവിഷൻ ഷോയ്ക്കിടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    വധു സങ്കൽപം

    തന്റെ ഭാവിവധുവിനെക്കുറിച്ചുള്ള സങ്കല്‍പ്പം ആദ്യം പങ്കുവെച്ചത് പാര്‍വതിയോടായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്. എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന തലയില്‍ തുളസിക്കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം ഭാര്യയായി വരേണ്ടതെന്നായിരുന്നു സുരേഷ് ഗോപി ആഗ്രഹിച്ചത്. ഞാന്‍ കാണും മുന്‍പേ പോയി എനിക്ക് ചേരുന്ന പെണ്‍കുട്ടിയാണ് രാധികയെന്ന് പാര്‍വതി ഉറപ്പുവരുത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

    വീട്ടുകാർ  കണ്ടെത്തിയത്

    ഇവരുടെ വിവാഹവും വളരെ വ്യത്യസ്തമായിരുന്നു. സുരേഷ് ഗോപിയുടെ അച്ഛനും അമ്മയുമാണ് രാധികയെ മകന് വേണ്ടി കണ്ടെത്തുന്നത്. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്. ഷൂട്ടിംഗിനിടയിൽ വെച്ചാണ് രാധികയുടെ കാര്യം സുരേഷ് ഗോപിയുടെ പിതാവ് പറയുന്നത്. വിവാഹത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ....'1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ 'ഒരുക്കം' എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി' നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.

     അച്ഛനും  അമ്മയ്ക്കും വേണ്ടത്

    ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു. നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു'... എന്ന് സുരേഷ് ഗോപി പറഞ്ഞു.

    English summary
    Suresh Gopi And Radhika 32nd Wedding Anniverasary, Unknown story about marriage goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X