താരപുത്രന്റെ സംവിധാനം, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണം! അണിയറ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത്
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ട് മക്കളും സിനിമാ സംവിധാനത്തിലേക്ക് എത്തിയിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് അനൂപ് ഒരുക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ അനൂപ് സത്യന്‍, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് എന്നിങ്ങനെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിര്‍മാണത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക. നസ്രിയ നസീമും ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്.
ഒക്ടോബറോട് കൂടി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്. അതിനാല്‍ ചെന്നൈയില്‍ നിന്നുമാണ് സിനിമയുടെ പ്രധാനമായിട്ടുള്ള ഷൂട്ടിംഗ് നടക്കുന്നതും. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications