ദിലീപാണ് സുരേഷ് ഗോപിയെ വിളിച്ച് ശാസിച്ചത്, ആശംസയുമായി ഗോകുലും, ചിത്രങ്ങള്‍ വൈറലാവുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപ്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരം കൂടിയാണ് അദ്ദേഹം. അയല്‍പക്കത്തെ പയ്യനില്‍ നിന്നും ജനപ്രിയ നായകനായി മാറുകയായിരുന്നു അദ്ദേഹം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ദിലീപിന് പ്രേക്ഷകര്‍ നല്‍കിയത്. എന്നും തന്നെ മുന്നോട്ട് നയിക്കുന്നത് ആരാധകരുടെ സ്‌നേഹമാണെന്ന് താരം പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ ദിലീപിന് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്.

ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയതാണ് ദിലീപ്. അസോസിയേറ്റായി പ്രവര്‍ത്തിച്ചപ്പോഴും അഭിനേതാവായി മാറാനായിരുന്നു താരം ആഗ്രഹിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായെത്തിയപ്പോഴെല്ലാം പ്രേക്ഷകരും താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു. അഭിനയത്തിന് പുറമെ ഗായകനായും നിര്‍മ്മാതാവായുമെല്ലാം താരം എത്തിയിരുന്നു.

ദിലീപിന് ആശംസ അറിയിച്ച് സുരേഷ് ഗോപിയും മകനായ ഗോകുലും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ദിലീപുമായി അടുത്ത സൗഹൃദമാണ് സുരേഷ് ഗോപിക്കുള്ളത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അനിയനാണ് അദ്ദേഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞ് വിളിച്ചത് ദിലീപായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

Dileep, Suresh Gopi

മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ദിലീപാണ് ഇടയ്ക്ക് വിളിച്ച് സുരേഷേട്ടാ തിരിച്ച് വരുന്നില്ലേ, ഞാന്‍ ആ സംവിധായകനോട് പറയട്ടെ, നിര്‍മ്മാതാവിനോട് പറയട്ടെ എന്നൊക്കെ ചോദിച്ചിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലായി മാറുകയും ചെയ്തിരുന്നു. പ്രിയപ്പെട്ട ദിലീപിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്നുമായിരുന്നു താരം കുറിച്ചത്. ദിലീപിനൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരുന്നു.

അച്ഛന് പിന്നാലെയായാണ് മകനും ദിലീപിന് ആശംസ അറിയിച്ചെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ദിലീപ് സാര്‍, എല്ലാവിധ സന്തോഷവും നന്മയും നേരുന്നുവെന്നുമായിരുന്നു ഗോകുല്‍ സുരേഷ് കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് വൈറലായി മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X