For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ വില്ലനായി തുടങ്ങിയ സുരേഷ് ഗോപിക്ക് എവിടെയാണ് കാലിടറിയത്?

  |

  ആക്ഷന്‍ സിനിമകളുടെ തോഴനായ സുരേഷ് ഗോപിയുടെ ജന്മദിനമാണ് ചൊവ്വാഴ്ച. രാഷ്ട്രീയ ജീവിതത്തിനോടൊപ്പം തന്നെ സിനിമയും ഒരുമിച്ച് കൊണ്ടുപോവുകയാണ് അദ്ദേഹം. അഭിനേതാവായി മാത്രമല്ല അവതാരകനായും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ലേലം രണ്ടിലൂടെ അദ്ദേഹം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. രണ്‍ജി പണിക്കറുടെ മകനായ നിഥിനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമ കൂടിയാണിത്. ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തിലാണ്.


  ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് എത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പൂന്തെന്നല്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി തന്റേതായ സ്ഥാനം നേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ സിനിമാജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൂടെയും കരിയറിലെ പ്രധാന സംഭവങ്ങളെയും കുറിച്ച് കുടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വില്ലനായി തുടങ്ങി

  വില്ലനായി തുടങ്ങി

  വില്ലനായാണ് സുരേഷ് ഗോപി സിനിമയില്‍ തുടക്കം കുറിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. തമ്പി കണ്ണന്താനം മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലനായി സിനിമയില്‍ തുടക്കം കുറിച്ചവരാണ് പിന്നീട് താരരാജാക്കന്‍മാരായും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായും മാറിയത്.

  ഷാജികൈലാസിനോടൊപ്പം എത്തിയപ്പോള്‍

  ഷാജികൈലാസിനോടൊപ്പം എത്തിയപ്പോള്‍

  ആക്ഷന്‍ സിനിമകളുടെ സ്വന്തം സംവിധായകനായ ഷാജി കൈലാസിനോടൊപ്പം സുരേഷ് ഗോപി എത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് ഒപ്പം നിന്നിരുന്നു. കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് താരത്തിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ഇതോടെയാണ് അദ്ദേഹം സൂപ്പര്‍താരമായി മാറിയത്. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  സംഭാഷണത്തിലെ പ്രത്യേകത

  സംഭാഷണത്തിലെ പ്രത്യേകത

  സുരേഷ് ഗോപിയുടെ ഡബ്ബിംഗ് മികവിന് നിരവദഇ തവണ കൈയ്യടി ലഭിച്ചതാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗുകള്‍ മിമിക്രി വേദികളില്‍ ഇന്നും ആവര്‍ത്തിക്കുന്നുണ്ട്. ഓര്‍മ്മയുണ്ടോ ഈ മുഖം പോലെയുള്ള ഡയലോഗും അദ്ദേഹത്തിന്റെ മാനറിസവും മിമിക്രിക്കാരുടെ പ്രിയപ്പെട്ട ഐറ്റമാണ്.

   ഗര്‍ജ്ജിക്കുന്ന സിംഹം

  ഗര്‍ജ്ജിക്കുന്ന സിംഹം

  ഇടക്കാലത്ത് ഹാസ്യകഥാപാത്രമായി ചുവടുമാറ്റിയെങ്കിലും അത് പരാജയമായി മാറുകയായിരുന്നു. ലേലം, വാഴുന്നോര്‍, പത്രം, തുടങ്ങിയ സിനിമകള്‍ ക്ലിക്കായതോടെ മലയാളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായി ഈ താരം മാറുകയായിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ അദ്ദേഹത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഷേക്‌സ്പിയറിന്റെ ഒഥല്ലോയുടെ മലയാളാവിഷ്‌കാരമായിരുന്നു ഈ ചിത്രം. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

  ചിന്താമണി കൊലക്കേസിലെ കഥാപാത്രം

  ചിന്താമണി കൊലക്കേസിലെ കഥാപാത്രം

  തിരിച്ചുവരവില്‍ താരം ഗംഭീരമാക്കിയ വേഷങ്ങളിലൊന്നാണ് ലാല്‍ കൃഷ്ണ വാധ്യാര്‍. വ്യത്യസ്തമായ അഭിനയ ശൈലിയും വേറിട്ട സംഭാഷണ ശകലങ്ങളുമായി താരം എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണഅ ലഭിച്ചത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമായി മാറിയതും അതുകൊണ്ടാണ്.

  പോലീസ് വേഷത്തില്‍

  പോലീസ് വേഷത്തില്‍

  പോലീസ് വേഷം ഇത്രയും പെര്‍ഫെക്ടായി ചെയ്യുന്ന മറ്റൊരു താരം മലയാളത്തിലുണ്ടോയെന്നാണ് പലപ്പോഴും സിനിമാപ്രേമികള്‍ ചോദിക്കാറുള്ളത്. മാധവന്‍ ഐപിഎസ് എന്ന ഏകലവ്യനിലെ കഥാപാത്രത്തെ സുരേഷ് ഗോപിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും വിസ്മരിക്കാനാവില്ല.

   സൂപ്പര്‍ താരങ്ങളോടൊപ്പം

  സൂപ്പര്‍ താരങ്ങളോടൊപ്പം

  മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒരുമിച്ചെത്തിയ സിനിമയാണ് ട്വന്റി ട്വന്റി. ദിലീപ് നിര്‍മ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഗംഭീര പ്രകടനമാണ് സുരേഷ് ഗോപിയും കാഴ്ച വെച്ചത്. എസ്പി ആന്റണി പുന്നേക്കാടനായാണ് താരമെത്തിയത്.

  പത്രപ്രവര്‍ത്തകനായും തിളങ്ങി

  പത്രപ്രവര്‍ത്തകനായും തിളങ്ങി

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരം നേരത്തെ തന്നെ തെളിയിച്ചതാണ്. പോലീസ് വേഷം മാത്രമല്ല പത്രപ്രവര്‍ത്തകനായും താരം തിളങ്ങിയിരുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് പത്രം എന്ന സിനിമ. ജോഷി രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലന്നുകൂടിയാണ്.

  English summary
  suresh gopi birthday special evergreen films and characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X