For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ രാധികയെ വിവാഹനിശ്ചയത്തിന് ശേഷം കണ്ട സുരേഷ് ഗോപി! പിറന്നാളിന് താരത്തെ കുറിച്ച് പറഞ്ഞ് ആരാധകര്‍

  |

  മലയാള സിനിമയുടെ ആക്ഷന്‍ കിംഗ്, ഒരു കാലത്തെ താരരാജാക്കന്മാരില്‍ ഒരാള്‍. അങ്ങനെ സുരേഷ് ഗോപിയെ വിശേഷിപ്പിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. മികച്ചൊരു നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നി നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി തന്റെ 61-ാം ജന്മദിനം ആഘോഷിക്കകുകയാണ്. സമൂഹ മാധ്യമങ്ങള്‍ നിറയെ സുരേഷ് ഗോപിയുടെ പിറന്നാള്‍ സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

  പിറന്നാള്‍ ദിനത്തില്‍ രണ്ട് സര്‍പ്രൈസുകളാണ് പുറത്ത് വരാനിരിക്കുന്നത്. അതിനൊപ്പം സുരേഷ് ഗോപിയുടെ വിവാഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും താരത്തിന്റെ പൊതുപ്രവര്‍ത്തന മേഖലകളിലെ സഹായങ്ങളെ കുറിച്ചുമെല്ലാം ആരാധകര്‍ പറയുകയാണ്. രസകരമായ ഓര്‍മ്മ കുറിപ്പുകളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

  1959 ജൂണ്‍ 26 നാണ് സുരേഷ് ഗോപി ജനിക്കുന്നത്. ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ശേഷം രാജാവിന്റെ മകനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. തുടക്ക കാലത്ത് ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലൂടെ ഭരത് ചന്ദ്രന്‍ ഐപിഎസ് ആയിട്ടെത്തിയാണ് സുരേഷ് ഗോപി തന്റെ
  കരിയറില്‍ വലിയൊരു ചലനമുണ്ടാക്കായിത്.

  കൊറോണയുടെ പ്രശ്‌നങ്ങള്‍ക്കിടയിലും സുരേഷ് ഗോപിയുടെ 61-ാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍. ഇന്ന് രണ്ട് ജന്മദിന സമ്മാനങ്ങള്‍ പുറത്ത് വരും. ഒന്ന് നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ടീസറും രണ്ട് സുരേഷ് ഗോപിയുടെ 250-ാം സിനിമയുടെ മോഷന്‍ പോസ്റ്ററും ഇന്ന് എത്തും. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം വരുന്ന കാര്യം നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പുറംലോകത്തെ അറിയിച്ചത്.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  ഇന്ന് പുറത്ത് വന്ന കുറിപ്പുകളിലെല്ലാം ഒരു ജനതയുടെ നായകനാണ് സുരേഷ് ഗോപിയെന്നാണ് ആരാധകര്‍ പറയുന്നത്. രാഷ്ട്രീയം മാറ്റി വെച്ചാല്‍ തികഞ്ഞൊരു മനുഷ്യ സ്‌നേഹിയാണ് അദ്ദേഹം. പിറന്നാള്‍ സമ്മാനമായി അദ്ദേഹം അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി 50 ഇഞ്ച് വലിപ്പമുള്ള 15 ടെലിവിഷന്‍ നല്‍കിയെന്നാണ് അറിയുന്നത്.

  മലയാളികള്‍ക്ക് സുരേഷ് ഗോപി എന്നാല്‍ അത് ഒരു തീ ആണെന്നാണ് സിനിമാ ഗ്രൂപ്പില്‍ ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്. മാസ് സിനിമകളുടെ അണ്‍ ഒഫീഷ്യല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്നൊക്ക ചുമ്മാ വിളിക്കാന്‍ കഴിയുന്ന മുതലാണ് അദ്ദേഹം. പോലീസ് എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്ന മുഖം സുരേഷ് ഗോപിയുടെ തന്നെ ആയിരിക്കണം. ടാ പുല്ലേ എന്ന് തുടങ്ങി തന്തക്ക് വരെ വിളിക്കുന്ന തെറി വിളികള്‍ കേട്ട് മലയാളികള്‍ രോമാഞ്ചം വന്നിരുന്നിട്ടുള്ളതും ഇദ്ദേഹത്തിന്റെ പടങ്ങള്‍ക്ക് മാത്രമാകും. തോക്കും കാക്കിയും പിന്നെ സുരേഷ് ഗോപിയും അത് ഒരു അഴക് തന്നെ ആണ്.

  സിനിമാ-രാഷ്ട്രീയ ജീവിതത്തിനൊപ്പും കുടുംബത്തിലെ കാര്യവും മനോഹരമാണ്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കള്‍. ഗോകുല്‍ ഇതിനകം സിനിമയിലഭിനയിച്ച് തുടങ്ങി. ബാക്കി മക്കളുടെ സിനിമാ പ്രവേശനം ഉടനുണ്ടാവുമെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയുടെ വിവാഹം നടന്ന കഥ കൂടി തരംഗമാവുകയാണ്. ആ കഥയിങ്ങനെ...

  'അച്ഛനും അമ്മയും ചേര്‍ന്നാണ് രാധികയെ തനിക്കായി കണ്ടെത്തുന്നത്. 1989 നവംബര്‍ 18ാം തീയതിയാണ് ആ സംഭവം നടക്കുന്നത്. എന്നെ ഫോണില്‍ വിളിച്ചാണ് വിവരം അച്ഛന്‍ പറയുന്നത്. അന്ന് ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ കൊടൈക്കനാലില്‍ ആണ്. ഞങ്ങള്‍ കണ്ടു 'ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്'.

  ഇത് കേട്ടയുടന്‍ തന്നെ ഞാന്‍ പറഞ്ഞു നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളെ ആണ്. അങ്ങനെ പറയാനും ഒരു കാരണം ഉണ്ട്. ഞങ്ങള്‍ നാല് ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ ഇല്ല. അപ്പോള്‍ വലത് കാല്‍ വച്ച് വരേണ്ടത് ഒരു മകള്‍ ആയിരിക്കണം. അങ്ങനെയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് ഞാന്‍ മതിപ്പ് കല്‍പ്പിച്ചത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നുവെന്നും' സുരേഷ് ഗോപി തന്നെ വ്യക്തമാക്കി.

  English summary
  Suresh Gopi Celebrating His 61th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X