മകന്‍റെ ആദ്യ സിനിമ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി! കാരണം ഇതാണ്! താരത്തിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍!

അച്ഛന് പിന്നാലെയായി സിനിമയില്‍ തുടക്കം കുറിച്ചതാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ താരപുത്രന്റെ അഭിനയമെന്ന് ആരാധകരും സിനിമാലോകവും ഒരുപോലെ വിലയിരുത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങളും മാസ്സ് ഡയലോഗുകളുമൊക്കെയായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായ സുരേഷ് ഗോപി തിരിച്ചുവരവിന്റെ പാതയിലാണ്. അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍രെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശോഭനയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി അഭിനയിച്ചത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ നായികനായകന്‍മാരായെത്തുന്നത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് .രണ്ട് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഉര്‍വശിയും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മകനും സംവിധാനത്തില്‍ തുടക്കം കുറിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ശോഭനയ്‌ക്കൊപ്പമുള്ള അഭിനയവുമൊക്കെ എങ്ങനെയായിരിക്കുമെന്നാണ് അവര്‍ക്കറിയേണ്ടത്. മകന്റെ ആദ്യ സിനിമ താനിത് വരെ കണ്ടിട്ടില്ലെന്ന തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഗോകുലിന്‍റെ സിനിമാപ്രവേശം

ഗോകുലിന്‍റെ സിനിമാപ്രവേശം

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ഈ താരപുത്രന് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലിലാണ് വന്നതെങ്കിലും സ്വന്തമായ ഇടം നേടിയെടുക്കാന്‍ ഗോകുലിന് കഴിഞ്ഞിരുന്നു. മകന്‍റെ ആദ്യ സിനിമ താനിത് വരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ട്. അക്കാരണത്താലാണ് ആ ചിത്രം കാണാത്തതെന്ന് താരം പറയുന്നു.

തമിഴ്, ഹിന്ദി സിനിമകള്‍ കാണും

തമിഴ്, ഹിന്ദി സിനിമകള്‍ കാണും

ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നു സുരേഷ് ഗോപി. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നുവെങ്കിലും തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയിരുന്നത്. താന്‍ അഭിനയിച്ച പഴയ സിനിമകള്‍ കാണാറില്ലെന്നും താരം പറയുന്നു. എന്താണ് സ്വന്തം സിനിമ വന്നാല്‍ ചാനല്‍ മാറ്റുന്നതെന്ന് രാധിക അടുത്തിടെയും ചോദിച്ചു. എന്തോ വീണ്ടും കാണാന്‍ ഇഷ്ടമല്ല. അകല്‍ച്ചയൊന്നുമല്ല. എന്നാല്‍ പഴയ തമിഴ്, ഹിന്ദി സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അവന്‍റെ വഴിയെ വരട്ടെ

അവന്‍റെ വഴിയെ വരട്ടെ

അവന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. എനിക്ക് അതൊന്നും ഇഷ്ടമല്ല. അവന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടേ, മകന്‍റെ അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. ഡബ്ബിംഗിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ അച്ഛന്‍ പറ‍ഞ്ഞുതരാറുണ്ടെന്നായിരുന്നു മുന്‍പ് ഗോകുല്‍ പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള അധികം ചര്‍ച്ചകളൊന്നും നടത്താറില്ല. അമ്മയാണ് സിനിമ കണ്ട് കൃത്യമായ അഭിപ്രായം പറയാറുള്ളതെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

ഒരുമിച്ചുള്ള സിനിമ

ഒരുമിച്ചുള്ള സിനിമ

സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ലേലം 2 ലൂടെ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒരുമിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രവും സുരേഷ് ഗോപിയുടെ അസാമാന്യ അഭിനയമികവും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X