twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ക്ഷുദ്ര ജീവികൾ ഒപ്പം കൂടിയതോടെ ഞാനിങ്ങനെ ആയി'; മാറ്റത്തിന് കാരണമെന്തെന്ന് സുരേഷ് ​ഗോപി

    |

    ഒരിടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടൻ സുരേഷ് ​ഗോപി. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ നടന്റെ മേ ഹൂം മൂസ എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ജിബി ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയിൽ നടൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷമാണ് സുരേഷ് ​ഗോപി ചെയ്യുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച മുഹമ്മ​ദ് മൂസ എന്ന കഥാപാത്രമാണ് മേം ഹൂ മൂസയിൽ സുരേഷ് ​ഗോപി. മലപ്പുറമാണ് സിനിമയുടെ കഥാപരിസരം.

    Also Read: എന്റെ പുരുഷന്‍ എനിക്ക് മാത്രം; ഭാര്യ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചത് അതാണ്, പാര്‍ഥിപനെ പറ്റി നടി സീതAlso Read: എന്റെ പുരുഷന്‍ എനിക്ക് മാത്രം; ഭാര്യ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചത് അതാണ്, പാര്‍ഥിപനെ പറ്റി നടി സീത

    സുരേഷ് ​ഗോപിക്ക് എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് സോഷ്യൽ മീഡിയ

    സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സുരേഷ് ​ഗോപി. പതിവിൽ നിന്ന് വ്യത്യസ്തനായി വളരെ തമാശക്കാരനായാണ് അഭിമുഖങ്ങളിൽ നടനെ കാണാനാവുന്നത്. പൊതുവെ ​ഗൗരവക്കാരനായ സുരേഷ് ​ഗോപിക്ക് എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ. താൻ അത്ര വലിയ ഒരു തമാശക്കാരനല്ലെന്നും പറയുന്ന വിധം കൊണ്ട് പലതും തമാശയായി പോവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read: 'ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്'; സുരേഷ് ​ഗോപിAlso Read: 'ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്'; സുരേഷ് ​ഗോപി

    'കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി'

    'ഞാൻ അങ്ങനെ ഒരാൾ ആണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു, ഈ സിനിമയിൽ കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി. അതോടെയാണ് ഈ മാറ്റം ഉണ്ടായത്. ഹരീഷ് കണാരൻ, കണ്ണൻ സാ​ഗർ, ശശാങ്കൻ അങ്ങനെ കുറേപ്പേർ ഈ സിനിമയിൽ ഉണ്ട്. അവരുടെ കൂടെക്കൂടി ഞാൻ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു,' സുരേഷ് ​ഗോപി പറഞ്ഞു.

    ബിഇറ്റ് മീഡിയയോടാണ് പ്രതികരണം. അശ്വനി റെഡി, പൂനം ബജ്വ, സുധീർ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, ശശാങ്കൻ നയ്യനാട്, ശ്രിന്ദ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

    Also Read: ആലീസിനെ കൈയ്യിലെടുത്ത് വില്ലന്റെ മാസ്; ആദ്യരാത്രിയിലേക്ക് പോവുന്നത് ഇങ്ങനെയാണോ? മേക്കിങ് വീഡിയോയുമായി നടിAlso Read: ആലീസിനെ കൈയ്യിലെടുത്ത് വില്ലന്റെ മാസ്; ആദ്യരാത്രിയിലേക്ക് പോവുന്നത് ഇങ്ങനെയാണോ? മേക്കിങ് വീഡിയോയുമായി നടി

    നടനിപ്പോൾ വീണ്ടും സജീവമാവുന്നെന്ന സന്തോഷത്തിലാണ് ആരാധകർ

    സിനിമകൾക്കിടെ രാഷ്ട്രീയത്തിൽ കൈ വെച്ചതോടെയാണ് നടന് തിരക്കേറിയതും സിനിമകളിൽ കൂടുതലായി കാണാതിരുന്നതും. എന്നാൽ നടനിപ്പോൾ വീണ്ടും സജീവമാവുന്നെന്ന സന്തോഷത്തിലാണ് ആരാധകർ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി സിനിമകളിലേക്കെത്തിത്തുടങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പാപ്പൻ എന്ന ജോഷി ചിത്രത്തിന്റെ വിജയം ഇതിന് ആക്കം കൂട്ടി.

    Also Read: 'ആദ്യത്തെ വീഡിയോ കോൾ'; ടോം ആന്റ് ജെറി വീണ്ടും ഒന്നിച്ചപ്പോൾ‌, വൈറലായി റോബിന്റേയും ജാസ്മിന്റേയും വീഡിയോ!Also Read: 'ആദ്യത്തെ വീഡിയോ കോൾ'; ടോം ആന്റ് ജെറി വീണ്ടും ഒന്നിച്ചപ്പോൾ‌, വൈറലായി റോബിന്റേയും ജാസ്മിന്റേയും വീഡിയോ!

    പൊറിഞ്ച് മറിയം ജോസിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് സുരേഷ് ​ഗോപിയെ

    ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമയായ പൊറിഞ്ച് മറിയം ജോസിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് സുരേഷ് ​ഗോപിയെ ആയിരുന്നു. എന്നാൽ നടൻ രാഷ്ട്രീയ തിരക്കുകൾ മൂലം ഈ സിനിമ വേണ്ടെന്ന് വെച്ചു.

    പിന്നീട് ജോഷിയുടെ തന്നെ പാപ്പനിൽ അഭിനയിച്ച് നടൻ ബോക്സ് ഓഫീസ് വിജയം നേടുകയും ചെയ്തു. സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും ഈ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    Read more about: suresh gopi
    English summary
    suresh gopi explains why he became a funny person in recent interviews; says co actors influenced him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X