നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് കിട്ടിയത് പ്രതീക്ഷിക്കാത്തൊരു സമ്മാനം!അത് കൊടുത്തത് ആരാണെന്നറിയാമോ
നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് കിട്ടിയത് പ്രതീക്ഷിക്കാത്തൊരു സമ്മാനം!അത് കൊടുത്തത് ആരാണെന്നറിയാമോ?
മലയാളത്തിലെ പ്രമുഖ നടന്‍ എന്നതിനപ്പുറം നടന്‍ സുരേഷ് ഗോപി പാര്‍ലമെന്റിലെ മെമ്പര്‍ കൂടിയാണ്. അങ്ങനെ വലിയൊരു അധികാരത്തിലിരുന്നു കൊണ്ടാണ് സുരേഷ് ഗോപി പിറന്നാള്‍ ആഘോഷിക്കുന്നത്. ഇത്തവണ പിറന്നാള്‍ സമ്മാനമായി സുരേഷ് ഗോപിക്ക് അതി വിശേഷപ്പെട്ട ഒരു സമ്മാനം കിട്ടിയിരിക്കുകയാണ്.
ഇന്ത്യയുടെ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയാണ് താരത്തിന് പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുന്നത്. ' പ്രിയപ്പെട്ട സുരേഷ് ഗോപിയ്ക്ക് 26-6-2017 ന് പിറന്നാള്‍ ആഘോഷിക്കുന്നതിനാല്‍ തന്റെ എല്ലാവിധ ആശംസകളും നേരുന്നു. എന്നും ആരോഗ്യത്തോടെയിരിക്കാന്‍ എന്റെ എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ് പ്രണവ് മുഖര്‍ജി കത്തിലുടെ പറയുന്നത്.

തനിക്ക് കിട്ടിയ സമ്മാനം സുരേഷ് ഗോപി ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുകയാണ്. എത്ര വലിയ വാക്കുകളിലുടെയും ഇതിന് നന്ദി രേഖപ്പെടുത്താന്‍ കഴിയില്ലെന്നാണ് സമ്മാനത്തെക്കുറിച്ച് താരം പറയുന്നത്. ഞാന്‍ ഒരിക്കലും സ്വപ്‌നം കാണാത്ത അത്രയും വലിയ സമ്മാനമാണ് ഇതെന്നും താരം പറയുന്നു.
പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന ലെറ്റര്‍ പാഡിലായിരുന്നു പ്രണവ് മുഖര്‍ജി താരത്തിന് കത്തെഴുതിയിരുന്നത്. തനിക്ക് കിട്ടിയ അമൂല്യ സമ്മാനത്തിന്റെ ആകാംഷയിലാണ് താരം.


Click it and Unblock the Notifications











