For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി വാക്ക് പാലിച്ചു! പിറന്നാള്‍ ദിനത്തില്‍ ചെയ്ത നല്ല കാര്യത്തിന് കൈയ്യടിയും ആശംസയും!

    |

    അടുത്തിടെയായിരുന്നു സുരേഷ് ഗോപി 61ാം പിറന്നാള്‍ ആഘോഷിച്ചത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് സ്‌നേഹാശംസകളുമായെത്തിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു ഇത്തവണ താരം പിറന്നാളാഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചും താരം എത്തിയിരുന്നു.

    പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ അമേയയുടെ ചികിത്സാച്ചെലവിനുള്ള പണത്തിന് വേണ്ടിയാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ നിമ്മി കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

    ജോക്കറിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നത് നന്നായെന്ന് നിഷാന്ത് സാഗര്‍! കാരണം ഇതാണ്!

    സുരേഷ് ഗോപി അവതരിപ്പിക്കുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ക്ലബ് ഫൂട്ട് എന്ന അസുഖത്തെത്തുടര്‍ന്ന് അമേയയ്ക്ക് 3 സര്‍ജറികള്‍ നടത്തിയിരുന്നു. 4ാമത്തെ സര്‍ജറിക്കുള്ള പണത്തിന് വേണ്ടിയാണ് താനെത്തിയതെന്ന് നിമ്മി പറഞ്ഞിരുന്നു. അന്ന് കുറഞ്ഞ തുകയായിരുന്നു നമിമ്മിക്ക് ലഭിച്ചത്. സമ്മാനത്തുക കുറവാണെങ്കിലും മകളുടെ ഓപ്പറേഷന്‍ നടക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം അതിനുള്ള കാര്യങ്ങള്‍ ചെയ്തത്.

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

    Suresh Gopi

    അമേയയ്ക്കു വിശ്വസിക്കാനായില്ല. സർജറിയുടെ ക്ഷീണത്തിൽ കണ്ണുതുറന്നപ്പോൾ ഒരു കുടന്ന പൂക്കൾ . സുരേഷ്ഗോപി അങ്കിളിന്റെ വക ! അമേയയുടെ ഓപ്പറേഷനു വഴിതേടി അമ്മ മഴവിൽ മനോരമയിലെ " നിങ്ങൾക്കുമാകാം കോടീശ്വരൻ ' പരിപാടിയിൽ പങ്കെടുത്തിരുന്നു . 80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ അമ്മയ്ക്ക് അടുത്ത ഉത്തരം തെറ്റായപ്പോൾ സമ്മാനം 10000 രൂപയായി ചുരുങ്ങി .

    പക്ഷേ , സുരേഷ്ഗോപി വാക്കു നൽകി, മോളുടെ ഓപ്പറേഷൻ മുടങ്ങില്ല ഞാനേറ്റു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏർപ്പാടാക്കി.അമേയയുടെ സർജറിയും സുരേഷ്ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു . ആശുപതി ചെയർമാൻ ഡോ . കെ.ജി. അലക്സാണ്ടർ വിളിച്ചപ്പോഴാണ് അവൾക്ക് പൂക്കൾ നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത് . ഡോ . ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

    നിഷാന്ത് സാഗറും മന്യയും ഒരുമിച്ചുള്ള ഗാനം ചെയ്യിപ്പിച്ചു! ലോഹിതദാസിനെക്കുറിച്ച് പ്രശാന്ത്

    English summary
    Suresh Gopi's help to Ameya,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X