'അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം'; നഞ്ചിയമ്മയെ മകളുടെ കല്യാണം ക്ഷണിച്ച് സുരേഷ് ​ഗോപി!

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടെവെച്ച മലയാള താരങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഒരു താരം സുരേഷ് ​ഗോപിയാണ്. സ്വന്തം കീശയിൽ നിന്നുള്ള പണം വരെ ചിലവഴിച്ചാണ് സുരേഷ് ​ഗോപി ജനസേവനം നടത്തുന്നത്.

അവിടെ വലുപ്പ ചെറുപ്പമോ പാർട്ടിയോ മതമോ അദ്ദേഹം നോക്കാറില്ല. അതുകൊണ്ട് തന്നെയാണ് മാധ്യമപ്രവർത്തകയുമായുള്ള വിവാദം വന്നപ്പോൾ ഒരു വിഭാ​ഗം സുരേഷ് ​ഗോപിക്ക് വേണ്ടി നിന്നതും വാദിച്ചതും.

സിനിമാ ജീവിതവും തന്റെ രാഷ്ട്രീയപ്രവർത്തനങ്ങളും ഒരുമിച്ചാണിപ്പോൾ സുരേഷ് ​ഗോപി കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ സിനിമ ​ഗുരുഡൻ തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനും സുരേഷ് ​ഗോപി സജീവമായിരുന്നു.

Suresh Gopi Nanjiyamma

വരുന്ന വർഷം ജനുവരിയിൽ സുരേഷ് ​ഗോപിയുടെ മൂത്ത മകളുടെ വിവാഹമാണ്. അതിനായി ആളുകളെ ക്ഷണിക്കാനും ഒരുക്കങ്ങൾ നടത്താനുമുള്ള ഓട്ടപാച്ചിലിൽ കൂടിയാണ് താരം. ഇപ്പോഴിതാ മകളുടെ വിവാ​ഹത്തിന് ​ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ നേരിട്ട് പോയി ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി.

അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ​ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്. നഞ്ചിയമ്മയുടെ കാലിൽ വീണ് നമസ്കരിച്ച് നെറുകയിൽ ചുംബിക്കുകയും ചെയ്തു സുരേഷ് ​ഗോപി. എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് സുരേഷ് ​ഗോപി നഞ്ചിയമ്മയെ എപ്പോഴും അഭിസംബോധന ചെയ്യാറുളളത്.

സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാർഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ​ഗോപിയോട് സംസാരിച്ച് തുടങ്ങിയത് തന്നെ. തനിക്ക് കിട്ടിയ പൊന്നാട സുരേഷ് ​ഗോപി നഞ്ചിയമ്മയെ അണിയിക്കുകയും ചെയ്തു. എനിക്ക് ആരെയും അറിയില്ലെന്ന് പറഞ്ഞ് കക്ഷി സാറിനെ എനിക്ക് അറിയാം സാറിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു.

'എന്റെ വീട്ടിൽ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ... എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങിൽ പങ്കെടുക്കണം', എന്നെല്ലാമാണ് സുരേഷ് ​ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്.

Suresh Gopi Nanjiyamma

വീഡിയോ അതിവേ​​ഗത്തിൽ വൈറലായി. സുരേഷ് ​ഗോപിയുടെ പേജുകളിലും നഞ്ചിയമ്മയുടെയും സുരേഷ് ​ഗോപിയുടെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

സുരേഷ് ​ഗോപി ഓരോ ദിവസം കഴിയും തോറും നിങ്ങൾ ഹൃദയം കീഴടക്കുകയാണല്ലോ, നിങ്ങളെ പോലുള്ള മനുഷ്യസ്നേഹികളെയാണ് ഈ നാടിനാവശ്യം, സുരേഷേട്ടനെ പോലെ സുരേഷേട്ടൻ മാത്രം, ഒരു അച്ഛനെപോലെ ഒരാങ്ങളയെപോലെ ഞങ്ങൾക്കേറെ ഇഷ്ടമാണ് സുരേഷ് ​ഗോപിയെ എന്നെല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്ത് കൈമാറിയാണ് മകളുടെ വിവാ​​ഹത്തിന് സുരേഷ് ​ഗോപി ആളുകളുടെ ക്ഷണിച്ച് തുടങ്ങിയത്.

ശ്രേയസ്സ് മോഹനാണ് സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ജൂലൈയിൽ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കും.

അടുത്തിടെ ഭാ​ഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. ​ഗായിക കൂടിയാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X