twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്നെ അവതരിപ്പിക്കാൻ അനിയോജ്യൻ സുരേഷ് ഗോപി അല്ലെങ്കിൽ മോഹൻലാലാണ് !

    |

    പ്രഖ്യാപനം മുതൽ മലയാള സിനിമ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. പേര് പോലെ തന്നെ ഒരു മാസ് ക്ലാസ് ചിത്രമായിരിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്റർ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രമാണിത്. ഏറെ രസകരം ഒന്നല്ല രണ്ട് ചിത്രങ്ങളാണ് ഈ പ്രമേയത്തിൽ ഒരുങ്ങുന്നത്.

    പൃഥ്വിരാജിനെ നായികനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് ഇതിൽ ആദ്യത്തേത്. ആക്ഷൻ ചിത്രങ്ങളുടെ രാജാവായി അറിയപ്പെടുന്ന സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമായി പ്രഖ്യാപിച്ചതും കടുവാക്കുന്നേൽ കുറുവച്ചൻ തന്നെയായിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. സുരേഷ് ഗോപി സിനിമയുടെ പൂർണ്ണ ചിത്രം പുറത്തു വന്നതിന് പിന്നാലെ തർക്കങ്ങളിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഇപ്പേഴിത ഇപ്പോൾ പ്രഖ്യാപിച്ച ചിത്രങ്ങളെ കുറിച്ച് സാക്ഷാൽ കുറുവച്ചൻ. മാത്യഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവക്കുന്നേൽ കുറുവച്ചൻ എന്നത് ജീവിച്ചിരക്കുന്ന ഒരു വ്യക്തിയാണ് നേരത്തെ തന്നെ നടനും തിരക്കഥകൃത്തുമായ രൺജി പണിക്കർ പറയുകയുണ്ടായി. തന്റെ കഥാപാത്രം ചെയ്യാൻ സുരേഷ് ഗോപിയാണ് അനിയോജ്യൻ എന്നും ഇദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

     രൺജി പണിക്കരുടെ  വ്യാഘ്രം

    സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ പ്രചരിച്ചപ്പോൾ കടുവേൽകുന്നിൽ കുറുവച്ചൻ താൻ സൃഷ്ടിച്ച കഥാപാത്രമാണെന്ന് പറഞ്ഞ് കൊണ്ട് രൺജി പണിക്കർ രംഗത്തെത്തിയിരുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞത്. കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല. മോഹൻലാലിനെയായിരുന്നു നടനായി നിശ്ചയിച്ചിരുന്നത്.

     രൺജി പണിക്കർ എഴുതണം

    തന്റെ പേരിലുള്ള കുറുവച്ചൻ സിനിമയാകണമെങ്കിൽ രഞ്ജി പണിക്കർ തന്നെ കഥ എഴുതണമെന്നാണ് യഥാർഥ കുറുവച്ചൻ പറയുന്നത്. എങ്കിൽ മാത്രമേ അതിനൊരു ശക്തി വരുകയുള്ളു. വർഷങ്ങൾക്ക് മുമ്പ് രൺജി പണിക്കർക്ക് തന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. അന്ന് ഒപ്പം വന്നത് സംവിധായകൻ ഷാജി കൈലാസാണ്. എന്നോട് സംസാരിച്ചാണ് കഥയൊക്കെ എഴുതിയത്. . രൺജി പണിക്കർക്ക് അന്നുനൽകിയ വാക്കാണ് പ്രധാനം ഇദ്ദേഹം മാത്യഭൂമിയോട് പറഞ്ഞു.

     സുരേഷ്  ഗോപിയോ- മോഹൻലാലോ

    നിലവിൽ പ്രഖ്യാപിച്ച രണ്ട് സിനിമകളുടേയും കഥകൾ ഞാൻ കേട്ടിട്ടില്ല. വഴക്കാളിയായ ഒരു മോശക്കാരനായിട്ടാണ് തന്നെ കാണിക്കുന്നതെങ്കിൽ അത് വളരെ മോശമാണ്. വെള്ളിത്തിരയിൽ എന്നെ അവതരിപ്പിക്കാൻ സുരേഷ് ഗോപിയാണ് ഏറ്റവും അനിയോജ്യൻ. അല്ലെങ്കിൽ മോഹൻലാൽ ആയിരിക്കണം- കുറുവച്ചൻ പറയുന്നു.

     പടം വൻ  വിജയമാകും

    അനീതിയ്ക്കെതിരെയുളള വിട്ട് വീഴ്ചയില്ലാത്ത പോരാട്ടമാണ് കുരുവിനാക്കുന്നേൽ കുറുവച്ചനെ ക്കുന്നേൽ കുറുവച്ചനാക്കിയത്. പലാക്കാരനാ സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനം വഹിച്ച ഉദ്യോഗസ്ഥനുമായി ഞാൻ നടത്ത വർഷങ്ങളുടെ നിയമ പോരാട്ടമാണ് കഥയ്ക്ക് അധാരം. അതിൽ ത്രില്ലറുണ്ട്, ഫാമിലിയുണ്ട്, ഒപ്പം ഒന്നൊന്നര സർപ്രൈസും. പടം ഇറങ്ങിയാൽ വൻ വിജയമായിരിക്കുമെന്നും ഇദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

    English summary
    Suresh Gopi Is Perfect My Story Say Kuruvinakunnel kuruvachan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X