twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂളിംഗ് ഗ്ലാസ് കിട്ടാത്തതിന്റെ പേരില്‍ പിണങ്ങി; ചൂടനെങ്കിലും സുരേഷ് ഗോപി പഞ്ചപാവം - ഷാജി കൈലാസ്

    By Maneesha IK
    |

    ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരു പോലെ സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരുപാട് താരങ്ങളെ നമുക്ക് മലയാളസിനിമാ ലോകത്ത് കാണാനാകും. മമ്മൂട്ടി-മുരളി കൂട്ടുക്കെട്ട്, ദിലീപ്-നാദിര്‍ഷ, സത്യന്‍
    അന്തിക്കാട്-ശ്രീനിവാസന്‍, നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ എന്നിങ്ങനെ നീളുന്നു മലയാളസിനിമയിലെ താര സൗഹൃദങ്ങളുടെ കഥ.

    ഈയിടയ്ക്ക് സിനിമയക്കകത്തും പുറത്തും നിന്നുമായി ഒരുപാടുപേര്‍ നടന്‍ സുരേഷ് ഗോപിയുമായുളള സൗഹൃദത്തെക്കുറിച്ച് പലയിടങ്ങളിലും പറഞ്ഞിരുന്നു. അത്തരത്തില്‍ തന്റെ ഉറ്റ സുഹൃത്തും സിനിമാനടനുമായ സുരേഷ് ഗോപിയെമായുളള സൗഹൃദബന്ധത്തെക്കുറിച്ച് സംസാരിക്കുയാണ് സംവിധായകനായ ഷാജി കൈലാസ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.വിശദമായി വായിക്കാം.

    shajikailasandsureshgopi

    സുരേഷ് ഗോപിയെക്കുറിച്ച് ഷാജികൈലാസ് പറഞ്ഞ വാക്കുകളിങ്ങനെ, ''എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. വളരെ ഇന്നസന്റാണ് പുളളി. ചെറിയകാര്യങ്ങളക്ക് പോലും ചൂടാകുന്ന സ്വഭാവക്കാരനാണ്. തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ പെട്ടന്ന് മറക്കുന്ന പ്രാകൃതമാണ്. സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്''. ജീവിത്തിലെ കയറ്റിറക്കങ്ങളെ ഒരുപോലെ നേരിട്ട വ്യക്തിയാണ് സുരേഷ് ഗോപി. ഒരു നേര്‍ത്ത ചിരിയോടെ എല്ലാ പിണക്കങ്ങളും മാറ്റാന്‍ ആഗ്രഹിക്കുന്നൊരാള്‍ ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

    സുരേഷ് ഗോപിയുടെ ചൂടന്‍ സ്വഭാവത്തിന്റെ ഒരു രംഗം അദ്ദേഹം ഇന്റര്‍വ്യൂവില്‍ വിശദമാക്കുന്നുണ്ട്. ഒരിക്കല്‍ ലൊക്കേഷന്‍ സമയത്ത് കൂളിംഗ് ഗ്ലാസ് കിട്ടിയില്ല, ആരോ ശരിയായിട്ട്് വന്നില്ല, കോസ്റ്റിയൂം തന്നില്ല എന്നൊക്കെ പരാതി പറഞ്ഞിരുന്നു. പക്ഷേ എല്ലാം ഒരു പത്ത് മിനിറ്റ് കൊണ്ട് ശരിയാകും. ഒന്നും മനസ്സില് വെ്ച്ച് നടക്കുന്ന സ്വഭാവം ഇല്ല.വളരെ നിഷകളങ്കനായതുകൊണ്ടായിരിക്കാം അദ്ദേഹം പെട്ടന്ന് പിണങ്ങുന്നതെന്നും ഇണങ്ങുന്നതും ഷാജികൈലാസ് പറഞ്ഞു.

    എന്റെ ഉറ്റ സുഹൃത്ത്

    അദ്ദേഹത്തിന് മറ്റാരെക്കാളും എന്റെയടുത്ത് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്താടാ അതൊന്നും നോക്കാത്തത്,എന്നൊക്കെ പറയും. എന്റെ കല്ല്യാണസമയത്ത് പോലും എന്റെ കൂടെ
    ഉണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലും എനിക്ക് കട്ടസപ്പോര്‍ട്ട് നല്‍കുന്ന വ്യക്തി. ഒരു ആര്‍ട്ടിസ്റ്റ് സംവിധായകന്‍ എന്നതിനപ്പുറത്തേക്ക് എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം, ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

    ആക്ഷന്‍ പടങ്ങളുടെ കൂട്ടുകെട്ട്

    ആക്ഷന്‍ പടങ്ങളിലൂടെ ആസ്വാദക ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ഷാജികൈലാസ്. മാസ് ചിത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും പഞ്ച് ഡയലോഗുകളുമാണ് കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുളളത്. ആക്ഷന്‍ ചിത്രങ്ങളിലെ പരീക്ഷണങ്ങളായിരുന്നു ഷാജിയുടെ ചിത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ട്.

    നടന്‍ സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തിയ ചിത്രങ്ങളായ ഭരത്ചന്ദ്രന്‍ ഐ.പി.എസ്,തലസ്ഥാനം,മാഫിയ,ഏകലവ്യന്‍ എന്നിവയെല്ലാം വമ്പന്‍ ഹിറ്റകളായിരുന്നു. ശക്തമായ കഥാപാത്രങ്ങളില്‍ സുരേഷ് ഗോപി തന്റെ കരിയറില്‍ തിളങ്ങിയതും ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകളിലൂടെയാണ്. അതുകൊണ്ട് തന്നെ ഈ കൂട്ട്‌ക്കെട്ടിന് ഒരുപാട് ദൃഢതയുണ്ട് എന്നതില്‍ സംശയമില്ല.

    എന്നാല് അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് ചിത്രങ്ങളായ ചിന്താമണികൊലക്കേസ്,ടൈം,റെഡ് ചില്ലീസ് ,ദ്രോണ 2010 തുടങ്ങിയവ പരാജയമായിമാറി.

    പുതിയ കാലത്തെ ഷാജി കൈലാസ് ചിത്രങ്ങള്‍

    നീണ്ട ഇടവേളയക്ക് ശേഷം അടുത്തിടെ പൃഥ്വിരാജ്-ഷാജികൈാലാസ് കൂട്ടുക്കെട്ടില്‍ റിലീസ് ചെയത് ചിത്രമായ കടുവയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതേക്കൂട്ടുക്കെട്ടില്‍ റിലീസ്ചെയ്യാനിരിക്കുന്ന പുതിയ ചിത്രമാണ് കാപ്പ.ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുളളത്.

    തിരുവനന്തപുരം നഗരത്തിലെ ലോക്കല്‍ ഗുണ്ടകളുടെ കഥ പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജിനൊപ്പം,നടിയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി,ആസിഫ് അലി,അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസും ഫെഫ്ക റൈറ്റേഴ്സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം വഹിക്കുന്നത് ജോമോന്‍.ടി.ജോണാണ്.കലാസംവിധാനം- ദിലീപ്നാഥ്,വസ്ത്രലങ്കാരം -സമീറ സനീഷ്.

    Read more about: suresh gopi
    English summary
    Suresh Gopi is very short-tempered person, but he has a good mind to listen to others says Shaji Kailas.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X