ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി സുരേഷ് ഗോപി, കാവൽ ട്രെയിലർ പുറത്ത്, കയ്യടിച്ച് ആരാധകർ

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയിലര്‍ പുറത്ത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. ആക്ഷന് പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം പുറത്ത് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്.

kaaval

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതിന് പുറമേ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.

നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി
രാജകൃഷ്ണന്‍ എം ആർ . പ്രൊഡക്ഷന്‍ കൺട്രോളർ സഞ്ജയ് പടിയൂർ . ചീഫ് അസോസിയേറ്റ് സനൽ വി ദേവന്‍, സ്യമന്തക് പ്രദീപ്,സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പൗലോസ് കുറുമറ്റം . പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, അഭിലാഷ് പൈങ്ങോട്, ജിനു, മിഥുൻ കൊടുങ്ങലൂർ,സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍. സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്, പി.ആര്‍.ഒ. എ.എസ് ദിനേശ്, അതിര ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്

Recommended Video

Kaaval Official Trailer Reaction | Suresh Gopi | Nithin Renji Panicker | FilmiBeat Malayala

ട്രെയിലർ കാണാം

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X