For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കും മോഹൻലാലിനും മുമ്പെ സുരേഷ് ഗോപി, കാവൽ തിയേറ്ററിലേയ്ക്ക്, തീയതി പുറത്ത്

  |

  ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് കാവലാൻ. ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പുറത്ത്. നവംബർ 25 ന് ആണ് ചിത്രം റിലീസിനെത്തുന്നത്. തിയേറ്ററിൽ ആണ് പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ് ഇത്. ഏറെ നാളുകളായി ചിത്രത്തിന് ആയി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. രൺജി പണിക്കരും ചിത്രത്തിൽ ഒരു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .ഇതിന് പുറമേ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  ആരാണ് മിസ്റ്റർ 'ജെ', വെളിപ്പെടുത്തി എയ്ഞ്ചൽ തോമസ്, ക്രഷും ഇദ്ദേഹമാണ്...

  നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്. മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി, രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാടിയൂര്‍. ചീഫ് അസോസിയേറ്റ് സനാല്‍ വി ദേവന്‍, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍.സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്, പി.ആര്‍.ഒ. എ.എസ് ദിനേശ്, ആതിര
  ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്

  മാസം 25നാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുക. കൊവിഡിന് ശേഷം തിയേറ്ററിലെത്തുന്ന ആദ്യ ചിത്രമാവും കാവല്‍. തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

  suresh gopi

  മാസങ്ങൾക്ക് മുൻപ് ട്രെയിലർ പുറത്ത് വന്നിരുന്നു . മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സുരേഷ് ഗോപിയുടെ മാസ് പ്രകടനമായിരുന്നു ട്രെയിലറിൽ കണ്ടത്.ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി മാസ് റോളിൽ എത്തുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ അത്യുഗ്രൻ ഫൈറ്റ് സീനുകൾക്ക് പുറമെ ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേഷ്‌ഗോപിയും രൺജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ.

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  ജോലി പറഞ്ഞപ്പോൾ വീഡിയോ കട്ട്‌ ആക്കി, പ്രാങ്കിനായി വന്നവർക്ക് രസകരമായ പണി കൊടുത്ത് സാന്ത്വനത്തിലെ സേതു

  ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞിരുന്നു. കസബയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് കാവലെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും ല അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: suresh gopi
  English summary
  Suresh Gopi Movie Kaaval Releasing Date Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X