Just In
- 9 min ago
മെഡിക്കൽ റെപ്പായും സെയിൽസ്മാനായും ജോലി ചെയ്തിട്ടുണ്ട്, അന്നും അഭിനയമായിരുന്നു മനസ്സിൽ; സാന്ത്വനത്തിലെ ശിവൻ
- 11 min ago
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ
- 1 hr ago
ദിവ്യ ഉണ്ണിയുടെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷം; മകള്‍ ഐശ്വര്യയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് നടി
- 2 hrs ago
എല്ലാവരും കാത്തിരുന്നത് ആ ഷോട്ടിനായി, മമ്മൂട്ടി-മഞ്ജു കോമ്പിനേഷനെ കുറിച്ച് ദ പ്രീസ്റ്റ് സംവിധായകൻ
Don't Miss!
- Finance
ടിവി വാങ്ങാൻ പ്ലാനുണ്ടോ? ടിവിയുടെ വില ഉടൻ ഉയർന്നേക്കും, കാരണങ്ങൾ എന്തെല്ലാം?
- News
ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?
- Automobiles
അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Sports
IND vs AUS: 'നട്ടു ഇന്‍ വണ്ടര്‍ലാന്റ്'- ഇനി സഹീറിന്റെ പിന്‍ഗാമി, അവിശ്വസനീയ റെക്കോര്‍ഡ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുരേഷ് ഗോപിയുടെ ‘കാവല്‍’ തിയേറ്ററിൽ തന്നെ, റിലീസിനെ കുറിച്ച് നടൻ
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി കാവല്‍. കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ചിത്രത്തിന്റെ റിലീസുമായി ചുറ്റിപ്പറ്റിയുള്ള വാർത്തയാണ്. ഇപ്പോഴിത കാവലിന്റെ റിലീസിനെ കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കാവൽ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് താരം പറയുന്നത്. ചിത്രം തിയേറ്ററിൽ കാണുന്നതിനു വേണ്ടി മാത്രം അണിയിച്ചൊരുക്കിയതാണെന്നും ജനം എന്ന് തിയേറ്ററിലെത്തുമോ അന്ന് സിനിമ റിലീസ് ചെയ്യുമെന്നും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ താരം വ്യക്തമാക്കുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം സയാ ഡേവിഡ്, ഐ.എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് 2020 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച കാവൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ലോക്ഡൗൺ മാനനണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം കാവലിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേയ്ക്ക് മടങ്ങി എത്തിയത് . ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2020 ആദ്യം പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.