Just In
- 31 min ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 4 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 4 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
Don't Miss!
- Sports
IND vs ENG: ടെസ്റ്റിലെ കിങ് ജോ റൂട്ടാവും! സച്ചിന് വൈകാതെ തെറിക്കും- ഞെട്ടിക്കുന്ന പ്രവചനം
- News
ട്രാക്ടര്‍ റാലിക്ക് രക്ഷാ കവചമായി നിഹാങ് സിഖുകാര്‍; പൊലീസിനെ നേരിട്ടത് പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരൺ ജോഹർ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി സത്യം, ഇതാണ്...
മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തപ്പോഴും താരത്തിന്റെ പഴയകാല ചിത്രങ്ങൾ സിനിമാ കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു, മലയാളത്തിലേത് പോലെ തന്നെ അന്യഭാഷ ചിത്രങ്ങളിലും സുരേഷ് ഗോപി തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തമിഴ് സിനിമകളിലാണ് താരം കൂടുതൽ അഭിനയിച്ചത്. വിക്രം പ്രധാന വേഷത്തിലെത്തിയ ഐ ലാണ് സുരേഷ് ഗോപി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ ടോളിവുഡ് സിനിമയെ കുറിച്ചാണ്. തെലുങ്ക് യുവാതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രമാണ് ഫൈറ്റർ. പ്രണയവും സ്പോർട്സും ഇടകലർന്ന പ്രമേയമുള്ള സിനിമയിൽ അച്ഛൻ-മകൻ ബന്ധവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി എത്തുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ അച്ഛൻ വേഷത്തിൽ സുരേഷ് ഗോപിയുടെ പേരായിരുന്നു ഉയർന്നു കേട്ടത്. കൂടാതെ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കരൺ ജോഹറും സംവിധായകൻ പുരി ജഗന്നാഥും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ പ്രേക്ഷകർക്ക് അറിയാനുള്ളത് വിജയ് യുടെ അച്ഛനായി സുരേഷ് ഗോപി എത്തുമോ എന്നുള്ളതാണ്. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടന്നിട്ടില്ലെന്ന് നടനുമായി ചേർന്ന് നൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയൊരു സിനിമ വരികയാണെങ്കിൽ അക്കാര്യം തീർച്ചപ്പെടുത്തിയ വിവരം അറിയിക്കാമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിൽ സജീവമായിരിക്കുകയാണ്. 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മടങ്ങിഎത്തിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ശോഭനയായിരുന്നു സുരേഷ് ഗോപിയുടെ നായിക. വൻ വിജയമായിരുന്നു ചിത്രം.നിലവിൽ താരം നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇനി താരം ഈ ചിത്രത്തിലാകും അഭിനയിക്കുക. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമാണ് 'ഒറ്റക്കൊമ്പൻ . ടോമിച്ചൻ മുളക് പാടമാണ് ചിത്രം നിർമ്മിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായൻ കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. അർജുൻ റെഡ്‌ഡി സിനിമയുടെ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ഒറ്റക്കൊമ്പനും സംഗീതം പകരുന്നത്.