'ഇലക്ഷന് നിൽക്കരുത് ജയിച്ചാൽ ജീവിക്കാൻ പറ്റില്ല, എല്ലാവരും പമ്പരം കറക്കുമെന്നാണ് മമ്മൂക്ക പറഞ്ഞത്'; സുരേഷ്!

സുരേഷ് ഗോപിയെന്ന് കേട്ടാൽ തന്നെ മനസിലേക്ക് ഓടിവരുന്നത് അദ്ദേഹം ചെയ്ത് കൂട്ടിയ ഫയർബ്രാൻഡ് വേഷങ്ങളായിരിക്കും. സുരേഷ് ഗോപിയെന്ന സൂപ്പർതാരത്തിന്റെ അഭിനയമികവിൽ നമുക്കാർക്കും ഒരു സംശയവും ഉണ്ടാവില്ല. എന്നാൽ പോലീസ് വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ അദ്ദേഹത്തോട് മുട്ടി നിൽക്കാൻ പോന്നവർ ഇന്ത്യയിൽ തന്നെ വിരളമായിരിക്കും.

പോലീസ് വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്ത് രോമാഞ്ചം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് കേരളത്തിൽ മാത്രമല്ലാതെ അങ്ങ് ആന്ധ്രയിലും ഫാൻബേസുണ്ടാക്കാൻ സുരേഷ് ഗോപിയെ തൊണ്ണൂറുകളിൽ സഹായിച്ചത്. മലയാള സിനിമയിലെ പോലീസ് വേഷങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിൽ മാറ്റിവെക്കാൻ കഴിയാത്ത ഒരധ്യായം എന്നും സുരേഷ്ഗോപി ആയിരിക്കും.

Suresh Gopi, mammootty

ഇപ്പോഴിതാ ​ഗരുഡൻ എന്ന സിനിമയിലൂടെ വീണ്ടും ഒരു പോലീസ് കഥാപാത്രം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ​ഗോപി. ഗരുഡൻ സിനിമ ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണെന്നാണ് സുരേഷ് ഗോപി സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സംസാരിക്കവെ പറഞ്ഞത്.

കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും സുരേഷ് ഗോപി പറഞ്ഞത് വൈറലായിരുന്നു. നവംബർ മൂന്നിനാണ് ഗരുഡൻ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. സംവിധായകൻ അരുൺ വർമയാണ്. ബിജു മേനോൻ, സിദ്ദിഖ്, അഭിരാമി, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

സുരേഷ് ​ഗോപി എന്ന വ്യക്തിയോടും നടനോടും ആരാധനയുള്ളവരാണ് മലയാളികൾ. പക്ഷെ അദ്ദേ​ഹത്തിന്റെ രാഷ്ട്രീയത്തോട് യോജിക്കാൻ സാധിക്കാത്തവർ നിരവധി കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ സ്ഥാനാരാർത്ഥിയായി നിന്ന് വിജയിക്കാൻ ഇതുവരെ സുരേഷ് ​ഗോപിക്ക് സാധിച്ചിട്ടില്ല. രണ്ട് തവണയാണ് അദ്ദേഹം തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ടത്.

ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ നിൽക്കരുതെന്നാണ് നടൻ മമ്മൂട്ടി തന്നെ ഉപദേശിച്ചതെന്ന് പറയുകയാണ് സുരേഷ് ​ഗോപി. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്ന ഉപദേശത്തെ കുറിച്ച് സുരേഷ് ​ഗോപി വെളിപ്പെടുത്തിയത്.

Suresh Gopi, mammootty

'മമ്മൂക്ക കഴിഞ്ഞ ദിവസങ്ങളിൽ എന്റെ അടുത്ത് പറഞ്ഞു... നീ ഇലക്ഷന് നിൽക്കരുത്. അങ്ങനെ നിന്ന് ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലടാ... നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ബുദ്ധിമുട്ടില്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാൻ പറ്റുമെങ്കിൽ ചെയ്താൽ മതി. പക്ഷെ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാൽ എല്ലാവരും കൂടെ എടുത്തിട്ട് നിന്നെ പമ്പരം കറക്കുന്നത് പോലെ കറക്കുമെന്നാണ് മമ്മൂക്ക പറഞ്ഞത്.'

'അത് ഒരുതരം എക്സ്റ്റസിയാണ്... ഞാൻ ആസ്വദിക്കുന്നുവെന്നാണ് മറുപടിയായി മമ്മൂക്കയോട് ഞാൻ പറഞ്ഞത്. എന്നാൽ എന്തെങ്കിലും ചെയ്യാൻ പുള്ളി പറഞ്ഞു', എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ബിജെപി അനുഭാവിയാണെങ്കിൽ കൂടിയും മുഖം നോക്കാതെ സഹായിക്കാൻ മനസുള്ള രാഷ്ട്രീയപ്രവർത്തകനാണ് സുരേഷ് ​ഗോപി.

സ്വന്തം കീശയിൽ നിന്നും പണം എടുത്താണ് ഏറെയും സമൂഹിക പ്രവർത്തനങ്ങൾ താരം ചെയ്യുന്നത്. 'തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ത‍ൃശൂർ തരട്ടെ... എടുത്തിരിക്കും.'

'എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷയെന്നാണ്', സുരേഷ് ​ഗോപി പറഞ്ഞത്.

Read more about: suresh gopi mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X