വീട്ടില്‍ ചെന്നപ്പോള്‍ രാധിക വാശിപിടിച്ചു; ഒടുവില്‍ ഞാന്‍ എടുത്തുപൊക്കി; സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന ഒത്തിര കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ ഇന്ന് രാഷ്ട്രീയത്തിലും സജീവമാണ്. 1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ഇരുപതാം നൂറ്റാണ്ടിലടക്കം വില്ലനായി ആയിരുന്നു സുരേഷ് ഗോപി തുടക്ക കാലങ്ങളില്‍ കൂടുതലും അഭിനയിച്ചത്.

മനു അങ്കിള്‍ സിനിമയിലെ മിന്നല്‍ പ്രതാപന്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍ കഥാപാത്രം കാമിയോ റോള്‍ ആയിരുന്നെങ്കിലും വലിയ രീതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നതുമാണ്. പത്രം, മാനത്തെ കൊട്ടാരം, ന്യൂ ഡല്‍ഹി, തൂവല്‍സ്പര്‍ശം, ഇന്‍ ഹരിഹര്‍ നഗര്‍, നായര്‍ സാബ് തുടങ്ങി ഒട്ടനവധി സിനിമകളിലെ വേഷങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ബിജു മേനോനുമൊത്ത് അഭിനയിച്ച ഗരുഡനാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Suresh

തെന്നിന്ത്യന്‍ നടി ഖുശ്ബുവുമായി ഒത്തിരി അടുപ്പം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. താന്‍ എപ്പോള്‍ തിരുവനന്തപുരത്ത് വന്നാലും സുരേഷിന്റെ വീട്ടിലാണ് നില്‍ക്കാറെന്നും രാധികയും മക്കളുമായി അത്രയും അടുപ്പമാണെന്നും ഖുശ്ബു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുമായി തനിക്കുള്ള സൗഹൃദം എന്ന് പറയുന്നത് വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ല എന്നും അത്രയും സ്നേഹമാണ് തനിക്ക് സുരേഷ് ഗോപിയുമായി ഉള്ളത് എന്നും ഖുശ്ബു പറഞ്ഞിരുന്നു.

യാദവം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഖുശ്ബുവിനെ കാണുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്. യാദവത്തിന്റെ സമയത്ത് തനിക്ക് ഒട്ടും മലയാളം അറിയുമായിരുന്നില്ലെന്നും സുരേഷ് ഗോപിയാണ് തന്നെ സഹായിച്ചതെന്നും ഖുശ്ബു ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു. അന്ന മുതലാണ് സുരേഷ് ഗോപിയുമായുള്ള സൗഹൃദം ആരംഭി്ക്കുന്നതെന്നും ഖുശ്ബു പറഞ്ഞിരുന്നു.

ഇപ്പോള്‍ മാനത്തെക്കൊട്ടാരം സിനിമയില്‍ നടി ഖുശ്ബുവിനെ എടുത്ത് പൊക്കിയ രംഗത്തെ തുടര്‍ന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സുരേഷ് ഗോപി. മാനത്തെക്കൊട്ടാരം എന്ന ചിത്രത്തില്‍ നായിക നായകന്മാരായി ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു അഭിനയിച്ചത്. ചിത്രത്തില്‍ ഖുശ്ബുവിനെ എടുത്തുയര്‍ത്തുന്ന ഒരു ഭാഗമുണ്ട്. എന്നാല്‍ സാമാന്യം ഭാരമുണ്ടായിരുന്ന ഖുശ്ബുവിനെ എടുത്തുയര്‍ത്തിയ സുരേഷ് ഗോപിക്ക് നടുവിന് പിടുത്തമുണ്ടായി.

Suresh

പലതവണയായാണ് ആ സീന്‍ എടുത്തത്. അപ്പോഴേക്കും സുരേഷ് ഗോപിക്ക് കലശലായ നടുവേദന വന്നിരുന്നു. ഈ വേദനയും കൊണ്ട് താന്‍ ചെന്നു കയറിയത് വീട്ടിലേക്കാണ്. ഖുശ്ബുവിനെ എടുത്തുയര്‍ത്തിയ സീനിനെക്കുറിച്ച് അറിയാമായിരുന്ന രാധിക തന്നെയും അതുപോലെ എടുത്തുയര്‍ത്തണം എന്ന് വാശി പിടിക്കുകയായിരുന്നു. ഒടുവില്‍ ഭാര്യ രാധികയെയും എടുത്തുയര്‍ത്തേണ്ടി വന്നുവെന്നും ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ താന്‍ രാധികയുമായി അത്രയും അടുത്ത ബന്ധമാണുള്ളതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഇരുവരും വിവാഹിതരായിട്ട് 34 വര്‍ഷമായി. അടുത്തിടെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇരുവര്‍ക്കുമായി നാല് മക്കളുണ്ട്. മകള്‍ ലക്ഷ്മി ചെറുപ്പത്തില്‍ തന്നെ ഒരു കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ സുരേഷ് ഗോപി അത്യധികം വൈകാരികമായാണ് ഇന്നും സംസാരിക്കാറ്. തന്റെ മകള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ 30 വയസ് കഴിയുമായിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X