പാെറിഞ്ചു മറിയം ജോസിൽ ജോജുവിന് പകരം എത്തേണ്ടിയിരുന്നത് സുരേഷ് ​ഗോപി; നടൻ നിരസിച്ച റോൾ

ജോജു ജോർജും നൈല ഉഷയും പ്രധാന വേഷത്തിലെത്തിയ ജോഷി ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. മികച്ച വിജയം നേടിയ ചിത്രം ജോജുവിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായി. അതേസമയം യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോഷി ആദ്യം മനസ്സിൽ കണ്ടിരുന്നത് സുരേഷ് ​ഗോപിയെ ആയിരുന്നു. എന്നാൽ തൃശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ സമർപ്പിച്ചതിനാൽ ഈ സിനിമ നടന് ഈ സിനിമ ചെയ്യാൻ പറ്റിയില്ല.

ജനപ്രതിനിധിയായി മത്സരിക്കുന്നതിനാൽ വേണ്ടെന്ന് വെച്ചെന്ന് സുരേഷ് ​ഗോപി

സുരേഷ് ​ഗോപി തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണന്റെ സിനിമയും ജനപ്രതിനിധിയായി മത്സരിക്കുന്നതിനാൽ വേണ്ടെന്ന് വെച്ചെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൃശൂർ തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുത്തതിന്റെ അന്ന് ജോഷിയേട്ടൻ വിളിച്ചിട്ട് പറഞ്ഞു, ഡാ നീ അവിടെ വർക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആൾക്കാർക്ക് നിന്നെ അറിയാം. പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ എന്ന് പറഞ്ഞു.

'ആകെ കുഴപ്പമാവും ജനങ്ങളോട് ഉത്തരം പറയേണ്ടെ'

'ഞാൻ പറഞ്ഞു ജോഷിയേട്ടാ ഇത് ഞാൻ ഏറ്റെടുത്ത് പോയില്ലേ, ഇല്ലെങ്കിൽ വന്നേനെയെന്ന്. അതൊന്നും നടക്കില്ല നീ മര്യാദയ്ക്ക് ഇങ്ങോട്ട് വാടാ എന്നാണ് ജോഷി സർ തിരിച്ചു മറുപടി പറഞ്ഞത്. ഞാൻ പറഞ്ഞു ജോഷിയേട്ടാ ആകെ കുഴപ്പമാവും ജനങ്ങളോട് ഉത്തരം പറയേണ്ടെ'

നീ ഒരു അഞ്ച് ദിവസം വന്നാൽ മതി

'ആ സമയത്ത് തന്നെ അടൂർ സർ എന്നെ വിളിക്കുന്നു. സുരേഷ് വന്നാൽ എനിക്ക് ഈ പടം ചെയ്യാൻ പറ്റും. ഇത് ഞാൻ വേറൊരു രീതിയിൽ പ്ലാൻ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷൻ ഒക്കെ അവർ നടത്തിക്കോളും എന്ന് പറഞ്ഞു'

'സർ ഞാൻ കാൻഡിഡേറ്റ് ആണെന്ന് ഞാൻ പറഞ്ഞു. നീ ഒരു അഞ്ച് ദിവസം വന്നാൽ മതി ബാക്കി പിന്നീട് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഞ്ച് ദിവസവും പ്രധാനമാണെന്നാണ് ഞാൻ മറുപടി നൽകിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു'

Recommended Video

Paappan Review: പാപ്പനില്‍ സുരേഷ് ഗോപിയുടെ അഴിഞ്ഞാട്ടമോ ?
പാപ്പനിൽ സുരേഷ് ​ഗോപി നായകനായെത്തി

അതേസമയം പൊറിഞ്ചു മറിയം ജോസിൽ നായകനായില്ലെങ്കിലും അടുത്തിടെയിറങ്ങിയ ജോഷി ചിത്രം പാപ്പനിൽ സുരേഷ് ​ഗോപി നായകനായെത്തി. പത്ത് വർഷങ്ങൾക്ക് ശേഷം ജോഷി-സുരേഷ് ​ഗോപി കൂട്ടുകെട്ട് ഒന്നിച്ച സിനിമ ആയിരുന്നു പാപ്പൻ. ​സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നൈല ഉഷ, നീതി പിള്ള, സജിത മഠത്തിൽ, ഷമ്മി തിലകൻ തുടങ്ങിയവരും സിനിമയിൽ മുഖ്യ വേഷത്തിലെത്തി. മികച്ച വിജയം നേടിയ ചിത്രമായിരുന്നു പാപ്പൻ. സുരേഷ് ​ഗോപി ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു പാപ്പനിലെ നായക വേഷം.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X