ഏറ്റവും വലിയ വിഡ്ഢിത്തരം അതായിരുന്നു, ആ അടിയിൽ നിന്ന് പഠിച്ചു, വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
മാസ് ഡയലോഗിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സുരേഷ് ഗോപി. ബാലതാരമായിട്ടാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും സിനിമയിൽ വേര് ഉറപ്പിക്കുകയായിരുന്നു. നടന്റെ വ്യത്യസ്ത രീതിയിലുള്ള അവതരണ ശൈലിയായിരുന്നു പ്രേക്ഷകരുട ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാളത്തിലെ പവർ ഫുൾ നായകനായി സുരേഷ് ഗോപി മാറുകയായിരുന്നു.
സാരിയിൽ ഇത്രയും സുന്ദരിയോ, നടിയുടെ ചിത്രം വൈറലാകുന്നു
സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും അദ്ദേഹം അങ്ങനെ തന്നെയാണ്. അതിനാൽ സിനിമയിൽ നിരവധി വിമർശനങ്ങളും നടനെ പിന്തുടർന്ന് എത്തിയിരുന്നു. എന്നാൽ തന്റെ നിലപാടുകളിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരേഷ് ഗോപിയുടെ ഒരു അഭിമുഖമാണ്. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. എന്നാൽ താൻ അത് തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

2015 ന് ശേഷം സുരേഷ് ഗോപി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദി ഡോൾഫിൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു നടൻ ഇടവേള എടുക്കുന്നത്. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും സുരേഷ് ഗോപിയുടെ പഴയകാല ചിത്രങ്ങളെല്ലാം മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായിരുന്നു. ഒരു ചെറിയ കാലത്തെ സിനിമകളുടെ പരാജയം സുരേഷ് ഗോപിയുടെ പ്രേക്ഷക സ്വീകാര്യത കുറച്ചിരുന്നില്ല.

സിനിമയിൽ നിന്ന് മാറി നിന്നിരുന്നുവെങ്കിലും മിനിസ്ക്രീനിൽ നടൻ സജീവമായിരുന്നു.സിനിമയിലെ പോലെ മിനിസ്ക്രീനിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. നിങ്ങൾക്കും ആകാം കോടിശ്വരൻ എന്ന പരിപാടി സുരേഷ് ഗോപിയുടെ താരമൂല്യം വർധിപ്പിക്കുകയായിരുന്നു. ടെലിവിഷനിൽ നിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു വീണ്ടും സിനിമയിലേയ്ക്ക് എത്തുന്നത്. 2020 ൽ പുറത്ത് വന്ന വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലൂടെയാണ് നടൻ തിരികെ എത്തുന്നത്. സിനിമ വൻ വിജയമായിരുന്നു. കാവൽ, ഒറ്റക്കൊമ്പൻ, എസ് ജി 251, പാപ്പാൻ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയി ഒരുങ്ങുന്ന മറ്റ് സുരേഷ് ഗോപി ചിത്രങ്ങൾ.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ 63ാം പിറന്നാളായിരുന്നു. ഇതിനെ തുടർന്ന് നടന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താൻ ചെയ്ത ഏറ്റവു വലിയ വിഡ്ഢിത്തരത്തെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. താങ്കൾ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്നായിരുന്നു ചോദ്യം. മനസ്സ് തുറന്ന് സംസാരിക്കരുത്. അത് ഇപ്പോൾ ഞാൻ കറക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മനസ് തുറന്ന് സത്യങ്ങൾ പറയാറില്ല. 2014 ൽ താൻ വലിയ അടി കിട്ടി പഠിച്ച പാഠമാണ് അത്.

ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിച്ച പാഠമാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോൾ സത്യമൊന്നും വിളിച്ച് പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രം മാക്സിമം തുറന്ന് പറയും. സത്യം വീർപ്പുമുട്ടിക്കുമ്പോൾ എങ്ങനെയാണ് റിലീസ് ചെയ്യുന്നതെന്നും അവതാരകൻ ചോദിക്കുന്നുണ്ട്. അതിനുള്ള മാർഗ്ഗങ്ങൾ സ്വാഭാവികമായി വരുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.


Click it and Unblock the Notifications