മകളുടെ വിവാഹത്തിന് മുമ്പ് മാതാവിന് സ്വർണ്ണ കിരീടം സമ്മാനിച്ച് സുരേഷ് ഗോപി, ചടങ്ങിനെത്തി ഭാര്യയും മക്കളും!

നടനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമായ സുരേഷ് ​ഗോപിയുടെ വീട്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണമേളമാണ്. കാരണം താരത്തിന്റെ മൂത്തപുത്രി ഭാ​ഗ്യ സുരേഷ് വിവാഹിതയാകാൻ പോവുകയാണ്. ആഘോഷങ്ങളൊക്കെ നേരത്തെ തന്നെ സുരേഷ് ​ഗോപിയുടെ വീട്ടിൽ തുടങ്ങി കഴിഞ്ഞു. ദിലീപും കാവ്യ മാധവനും അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തി കഴിഞ്ഞു. ഇതുവരെ മെഹന്തി, സം​ഗീത് ചടങ്ങുകൾ നടന്ന് കഴിഞ്ഞു.

ഉത്തരേന്ത്യൻ സ്റ്റൈൽ പ്രകാരം സംഗീത് ചടങ്ങുകളോടെയാണ് ഭാ​ഗ്യയുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ നടന്ന പരിപാടിയിലെ ചിത്രങ്ങൾ വൈറലായിരുന്നു. ജനുവരി 17ന് തൃശൂരിൽ ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹ ചടങ്ങ് അമ്പലത്തിൽ വെച്ച് ലളിതമായി മാത്രമെ നടത്തൂവെങ്കിലും മറ്റ് പരിപാടികൾക്ക് തിളക്കം കൂടുതലാണ്.

Suresh Gopi

അതേസമയം മകളുടെ വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മാതാവിന് സ്വർണ്ണ കിരീടം സമ്മാനിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. തൃശൂർ ലൂർദ് പള്ളിയിലെ മാതാവിനാണ് സ്വർണ കിരീടം സുരേഷ് ഗോപിയും കുടുംബവും സമർപ്പിച്ചത്. പെരുന്നാളിന് വന്ന സമയത്ത് പള്ളിയിൽ സ്വർണ കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി നേർച്ച നേർന്നിരുന്നു.

അതാണിപ്പോൾ നിറവേറ്റിയിരിക്കുന്നത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരും പള്ളിയിൽ സുരേഷ് ​ഗോപിക്കൊപ്പം എത്തിയിരുന്നു. ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പള്ളിയിലെത്തിയിരുന്നു. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരുരൂപത്തിൽ കിരീടം ചാർത്തിയത്.

ചടങ്ങുകൾക്കുശേഷം പള്ളിവികാരി സുരേഷ് ​ഗോപിക്കും കുടുംബത്തിനും ഒപ്പം കിരീടം പണിത തട്ടാനും സമ്മാനങ്ങൾ കൈമാറി. വീഡിയോ വൈറലായതടെ നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തി. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ജാതി മത ഭേദം ഇല്ലാതെ ചെയ്യുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദീർഘായുസ് നൽകട്ടെ ഈശ്വരൻ, വിമർശിക്കുന്നവരെ ആദ്യ നിങ്ങൾ നന്നാവൂ. ഒരാൾക്കെങ്കിലും ഒരു ഗുണം ചെയ്തശേഷം സുരേഷ് ഗോപിയെ വിമർശിക്കൂ.

സുരേഷ് ഗോപി ചെറുപ്പം മുതൽ പാലാ പള്ളിയിൽ പോയിരുന്ന ആളാണ്. അന്ന് അദ്ദേഹത്തിന് രാഷ്ട്രീയം പോലും അറിയില്ല. എല്ലാറ്റിലും ഈ മനുഷ്യന്റെ പിന്നാലെ നടന്ന് തെറി പറയാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തു, എല്ലാ മതങ്ങളും മനുഷ്യരും സന്തോഷത്തോടെ സാഹോദര്യത്തിൽ കഴിയട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Suresh Gopi

കഴിഞ്ഞ വർഷം അത്യന്തം ലളിതമായിട്ടാണ് ഭാ​ഗ്യയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്. വധൂവരന്മാരുടെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്. ജനുവരി 17ലെ വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി പങ്കെടുക്കുമെന്നാണ് വിവരം. ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.

ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനായിരുന്നു. വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തിയ സമയത്താണ് ഭാ​ഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്.

സുരേഷ് ​ഗോപിയുടെ മക്കളിൽ നാലുപേരിൽ രണ്ടുപേരും സിനിമയിൽ നായകന്മാരായി. ഇളയപുത്രൻ മാധവ് സുരേഷ് വേഷമിട്ട ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന് സിനിമയിൽ മാധവ് അതിഥി വേഷം ചെയ്തിരുന്നു. ​ഗോകുൽ സുരേഷ് ഇതിനോടകം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X