'അവ ഭാ​ഗ്യയ്ക്ക് മാതാപിതാക്കളും മുത്തശ്ശിമാരും നൽകിയത്, ബില്ല് ക‍ൃത്യമായി അടച്ചു'; ആഭരണങ്ങളെ കുറിച്ച് സുരേഷ്

സുരേഷ് ​ഗോപിയും മകൾ ഭാ​ഗ്യ സുരേഷുമാണ് വാർത്തകളിലും സോഷ്യൽമീഡിയയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം സുരേഷ് ​ഗോപി കെങ്കേമമാക്കി. എവിടെ തിരിഞ്ഞാലും ഭാ​ഗ്യയുടെ കല്യാണ വിശേഷങ്ങളുടെ വീഡിയോയും ചിത്രങ്ങളുമാണ്. ​​ഗുരുവായൂരിൽ വെച്ചായിരുന്നു ഭാ​ഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷൻ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി.

തന്റെ സിനിമാ-രാഷ്ട്രീയ രം​ഗത്തെ സുഹൃത്തുക്കൾക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകൾ സുരേഷ് ​ഗോപി സംഘടിപ്പിച്ചത്. സെലിബ്രിറ്റികളുടെ കുടുംബത്തിൽ വിവാ​ഹം നടക്കുമ്പോൾ വധുവിന്റെയും വരന്റെയും വസ്ത്രങ്ങളും ആഭരണങ്ങൾ അടക്കം പ്രേക്ഷക ശ്രദ്ധ ആകർഷിക്കും.

Suresh Gopi

ഭാ​ഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകൾ കാണാനാണ്. സം​ഗീത്, മെഹന്ദി നൈറ്റ് അടക്കം മകൾക്കായി സുരേഷ് ​ഗോപി ഒരുക്കിയിരുന്നു. എല്ലാ ഫങ്ഷനുകൾക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാ​ഗ്യ ധരിച്ചത്. അതിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ സർപ്രൈസ് ചെയ്യിച്ചത് ഭാ​ഗ്യയുടെ വെഡ്ഡിങ് ഡെ ലുക്കായിരുന്നു. വളരെ സിംപിൾ ലുക്കിലാണ് ഭാ​ഗ്യ എത്തിയത്.

പൊതുവെ സെലിബ്രിറ്റി വിവാഹ​ങ്ങൾ നടക്കുമ്പോൾ ആഭരണങ്ങളുടെ അതിപ്രസരം കാണാം. പെൺകുട്ടിയാണ് വിവാഹിതയാകുന്നതെങ്കിൽ കയ്യും കഴുത്തും നിറയെ സ്വർണ്ണവും ഡയമണ്ടും കൊണ്ട് നിറയും. ഇട്ട് മൂടാൻ സ്വത്തുള്ള സുരേഷ് ​ഗോപിയുടെ മകൾ വിവാ​ഹിതയാകുമ്പോൾ ആഭരണത്തിൽ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്.

പക്ഷെ വളരെ സിപിംളായി ഒരു ചോക്കർ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാ​ഗ്യ ധരിച്ചത്. താരപുത്രിയുടെ വിവാ​ഹ വീഡിയോ വൈറലായപ്പോൾ ഭാ​ഗ്യയുടെ ആഭരണങ്ങളെ കുറിച്ചും നിരവധി വാർത്ത​കളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താൻ മകൾക്ക് നൽകിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. തന്റെ സോഷ്യൽമീഡിയയിലാണ് തന്റെ ഭാ​​​ഗം സുരേഷ് ​ഗോപി വ്യക്തമാക്കിയത്. സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്...

Suresh Gopi

'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാര്‍.'

'ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിർത്തൂ... വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്...', എന്നാണ് സുരേഷ് ഗോപി കുറിച്ചത്. മകളുടെ വിവാഹം ഭം​ഗിയായി നടത്തിയതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലതരത്തിലുള്ള ആരോപണങ്ങൾ സുരേഷ് ​ഗോപിക്ക് നേരിടേണ്ടി വരുന്നുണ്ട്.

പ്രിയ താരത്തിന്റെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് നടന് ആശ്വാസ വാക്കുകൾ പകർന്ന് എത്തിയത്. അസൂയയും കുശുമ്പും ഉള്ളവർ പലതും പറയും. ഈ സന്തോഷ വേളയിൽ അതൊന്നും കാര്യമാക്കേണ്ട സുരേഷേട്ടൻ..... എല്ലാ ഐശ്വര്യവും സർവേശ്വരൻ നടത്തിത്തരും, വിജയിക്കു൦ എന്നുള്ളവരെ തളർത്താൻ പലരും പലതും ചെയ്യും പറയും.

അതൊന്നു൦ വകവെക്കാതെ ലക്ഷ്യം നേടുക, ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെയായിരിക്കും കൊതുകുകൾക്ക് കൗതുകം. അർഹിക്കുന്നത് സ്വീകരിച്ച് ബാക്കി അവജ്ഞയോടെ തള്ളികളയുക, സോഷ്യൽ മീഡിയയ്ക്ക് നിബന്ധനകൾ വെക്കുന്നത് നല്ലതായിരിക്കും എന്നിങ്ങനെ എല്ലാമാണ് സുരേഷ് ​ഗോപിക്ക് പിന്തുണ അറിയിച്ച് വന്ന കമന്റുകൾ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X