'അടുത്തത് മഞ്ജു വാര്യർക്ക് മുമ്പിലാണ് എന്ത് ചെയ്യും'; ആ നടിയു‌ടെ മുന്നിൽ മഞ്ജു ഞെട്ടി; സുരേഷ് ​ഗോപി

ഗരുഡൻ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ് സുരേഷ് ​ഗോപി, ബിജു മേനോൻ, അഭിരാമി എന്നിവർക്കൊപ്പമാണ് ​ഗരുഡനിൽ സുരേഷ് ​ഗോപി അഭിനയിക്കുന്നത്. അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളാണ് അഭിരാമിയും ബിജു മേനോനും സുരേഷ് ​ഗോപിയും. സുരേഷ് ​ഗോപിയുടെ തിരിച്ച് വരവിലെ വൻ ഹിറ്റായി ​ഗരുഡൻ മാറുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഒപ്പം അഭിരാമിയുടെ സാന്നിധ്യവും ജനശ്രദ്ധ നേടുന്നു.

നേരത്തെ പത്രം എന്ന സിനിമയിൽ ബിജു മേനോനും സുരേഷ് ​ഗോപിയും അഭിരാമിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത പത്രത്തിലെ ഓർമ്മ പങ്കുവെക്കുകയാണ് സുരേഷ് ​ഗോപിയിപ്പോൾ. സിനിമയിലെ അഭിരാമിയുടെ സ്ക്രീൻ ടെസ്റ്റിനെക്കുറിച്ചാണ് സുരേഷ് ​ഗോപി സംസാരിച്ചത്. സുരേഷ് ​ഗോപിയോടൊപ്പം ചെയ്യേണ്ട സീനായിരുന്നു സ്ക്രീൻ ടെസ്റ്റിന് വെച്ചത്. പക്ഷെ ഈ സീൻ ബിജു മേനോ‌ടൊപ്പമാണ് അഭിരാമി ചെയ്തത്. ഇതിന്റെ കാരണം എന്തെന്ന് സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി.

Suresh Gopi

ഞാൻ ചെയ്യാമെന്ന് ജോഷിയേട്ടനോട് പറഞ്ഞതാണ്. പുതുമുഖമല്ലേ നീ ചെന്ന് മുമ്പിൽ നിന്നാൽ വിറയ്ക്കുമെന്ന് ജോഷിയേട്ടൻ. ഇനി ചെന്ന് നിൽക്കാൻ പോകുന്നത് മഞ്ജു വാര്യരുടെ അടുത്താണ്, അപ്പോൾ വിറക്കില്ലേ എന്ന് ഞാൻ ചോദിച്ചു. നോക്കാമെന്ന് അദ്ദേഹം. അവസാനം ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ മഞ്ജു വിറച്ചെന്നാണ് തോന്നുന്നതെന്ന് ജോഷി പറഞ്ഞെന്നും സുരേഷ് ​ഗോപി ഓർത്തു.

മഞ്ജു കേൾക്കെ തന്നെയാണ് പറഞ്ഞത്. മഞ്ജു ശരിക്കും ഞെട്ടിപ്പോയി. കാരണം റിഹേഴ്സലിൽ ചെയ്യാത്ത ഒരു നമ്പർ അഭിരാമി ചെയ്തു. നടന്ന് ഡയലോ​ഗ് പറഞ്ഞിട്ട് പെട്ടെന്ന് മഞ്ജുവിന്റെ തോളിലോട്ട് കൈയിട്ട് ബാക്കി പറഞ്ഞു. പുതുമുഖമെന്ന തോന്നലൊന്നുമില്ലാതെ വളരെ കാഷ്വലായാണ് അഭിരാമി അന്ന് അഭിനയിച്ചതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Suresh Gopi, Abhirami

അഭിമുഖത്തിൽ അഭിരാമിയും സുരേഷ് ​ഗോപിക്കൊപ്പം പങ്കെടുത്തിരുന്നു. സുരേഷ് ​ഗോപിയുടെ വാക്കുകൾ കേട്ട് തനിക്ക് സന്തോഷമായെന്ന് അഭിരാമി പ്രതികരിച്ചു. 1999 ൽ റിലീസ് ചെയ്ത പത്രത്തിൽ മഞ്ജു വാര്യരും സുരേഷ് ​ഗോപിയുമാണ് പ്രധാന വേഷം ചെയ്തത്. അഭിമുഖത്തിൽ മറ്റ് വിശേഷങ്ങളും സുരേഷ് ​ഗോപിയും അഭിരാമിയും പങ്കുവെക്കുന്നുണ്ട്. താൻ ഒരു അഭിമുഖത്തിൽ വിഡ്ഢിത്തം പറഞ്ഞപ്പോൾ സുരേഷ് ​ഗോപി വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു.

അഭിമുഖത്തിൽ നടൻ ഷെെൻ ടോം ചാക്കോയെക്കുറിച്ചും സുരേഷ് ​ഗോപി സംസാരിച്ചു. ഷൈൻ ടോം ചാക്കോയെ തനിക്ക് വളരെ ഇഷ്ടമാണെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. അയാൾ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ വിനോദിപ്പിക്കാൻ വേണ്ടിയാണ്. എന്നെ കാണാൻ രണ്ട് തവണ വന്നിട്ടിട്ടുണ്ട്. അന്നൊന്നും അയാളിൽ അങ്ങനെയൊരു പെരുമാറ്റം കണ്ടിട്ടില്ല. പക്ഷെ അതിന് ശേഷം താൻ കണ്ട ഒരു അഭിമുഖത്തിൽ ഷൈൻ കൈ കുത്തി തറയിൽ വീഴുന്നതും ഫോൺ എറിഞ്ഞ് പിടിക്കുന്നതുമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X