വിവാഹനിശ്ചയം കഴിഞ്ഞാണ് രാധികയെ കാണുന്നത്; അച്ഛനും അമ്മയും കണ്ടെത്തിയ പെണ്‍കുട്ടി ഭാര്യയായെന്ന് സുരേഷ് ഗോപി

പോലീസ് ഓഫീസറുടെ വേഷം ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്ന മലയാള നടനാണ് സുരേഷ് ഗോപി. നായകനായും കിടിലന്‍ വില്ലനായിട്ടുമൊക്കെ തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് കാലം അഭിനയത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തി.

ഇപ്പോള്‍ മലയാളത്തിലും മറ്റ് ഭാഷകളിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം. ഇതിനിടയിലാണ് സുരേഷ് ഗോപിയുടെ ജന്മദിനം വലിയൊരു ആഘോഷമായി മാറിയത്. ജൂണ്‍ ഇരുപത്തിയാറിന് അമ്മയുടെ പൊതുയോഗത്തിലാണ് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഇതിനോട് അനുബന്ധിച്ച് താരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പ്രചരിക്കുന്നത്.

രാഷ്ട്രീയക്കാരന്‍, സിനിമാക്കാരന്‍ എന്നതിലുപരി നല്ലൊരു കുടുംബനാഥനാണ് സുരേഷ് ഗോപി

രാഷ്ട്രീയക്കാരന്‍, സിനിമാക്കാരന്‍ എന്നതിലുപരി നല്ലൊരു കുടുംബനാഥനാണ് സുരേഷ് ഗോപി. നാല് മക്കളുടെയും ഭാര്യ രാധികയുടെയും കൂടെ സന്തുഷ്ടരായി ജീവിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം നടന്നതിനെ പറ്റിയുള്ള കഥയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മുന്‍പൊരിക്കല്‍ നടന്‍ തന്നെയാണ് ഇക്കാര്യം പുറംലോകവുമായി പങ്കുവെച്ചത്.

രാധികയെ തനിക്ക് വേണ്ടി കണ്ടെത്തിയത അച്ഛനും അമ്മയും ചേര്‍ന്നാണെന്ന് സുരേഷ് ഗോപി

1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. രാധികയെ തനിക്ക് വേണ്ടി കണ്ടെത്തിയത അച്ഛനും അമ്മയും ചേര്‍ന്നാണെന്ന് താരം പറയുന്നു. 1989 നവംബര്‍ 18ാം തീയതിയാണ് ആ സംഭവം നടക്കുന്നത്. അച്ഛനും അമ്മയും രാധികയെ പോയി കണ്ടതിന് ശേഷം എന്നെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.അച്ഛനാണ് വിവരം പറയുന്നത്. അന്ന് ഞാന്‍ കൊടൈക്കനാലില്‍ 'ഒരുക്കം' എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്.

ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി

രാധികയെ കണ്ടതിനെ പറ്റി അച്ഛന്‍ പറഞ്ഞ വാക്കുകളിങ്ങനെയാണ്.. 'ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോന്ന് നീ വന്നു കണ്ട് തീരുമാനിക്കണം' അത്ര മാത്രമേ അച്ഛന്‍ പറഞ്ഞുള്ളു.

ഇത് കേട്ടയുടന്‍ തന്നെ ഞാന്‍ പറഞ്ഞത് നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളെ ആണെന്നാണ്. കാരണം ഞങ്ങള്‍ നാല് ആണ്‍കുട്ടികളാണ് വീട്ടിലുള്ളത്. പെണ്‍കുട്ടികള്‍ ഇല്ല. അപ്പോള്‍ വലത് കാല്‍ വച്ച് വരേണ്ടത് ഒരു മകള്‍ ആയിരിക്കണമെന്ന് കരുതി'.

അച്ഛന്റെയും അമ്മയുടെയും തീരുമാനത്തോട് ഞാനും യോജിച്ചു

ഇതോടെ അച്ഛന്റെയും അമ്മയുടെയും തീരുമാനത്തോട് ഞാനും യോജിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതിയാണ് ഞാന്‍ ആദ്യമായി രാധികയെ നേരില്‍ കാണുന്നത്. ഞങ്ങളുടെ ആദ്യ കൂടികാഴ്ചയ്ക്ക് മുന്‍പ് തന്നെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നും' സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴും ശക്തമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് സുരേഷ് ഗോപിയും രാധികയും. കൂടെ മക്കളായ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X