എന്റെ സിനിമകളൊന്നും ആ സംവിധായകന്‍ കണ്ടിരുന്നില്ല! വിളിച്ചത് കോടീശ്വരന്‍ പരിപാടി കണ്ട്: സുരേഷ് ഗോപി
ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു നടന്‍. വരനെ ആവശ്യമുണ്ടിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സൂപ്പര്‍താരത്തിന്റെതായി പ്രഖ്യാപിച്ച മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സുരേഷ് ഗോപി ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തമിഴില്‍ വിജയ് ആന്റണിക്കൊപ്പം ഒരു ചിത്രത്തില്‍ അടുത്തിടെ നടന്‍ അഭിനയിച്ചിരുന്നു. വിജയ് ആന്റണി ചിത്രത്തിന് മുന്‍പ് തമിഴില്‍ അജിത്ത്, വിക്രം തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം സുരേഷ് ഗോപി അഭിനയിച്ചിരുന്നു. അജിത്തിനൊപ്പം ദീന എന്ന ചിത്രവും വിക്രമിനൊപ്പം ഐ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലുമാണ് നടന്‍ അഭിനയിച്ചിരുന്നത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഐ എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. 2015ലാണ് വിക്രം നായക വേഷത്തില്‍ ഐ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ചിത്രത്തില്‍ ഡോ വാസുദേവ് എന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. ഐയിലെ സുരേഷ് ഗോപിയുടെ അതുക്കും മേലെ എന്ന ഡയലോഗ് ആ സമയത്ത് വലിയ തരംഗമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്നെ പോലെ കേരളത്തിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിമുഖത്തില്‍ താന്‍ അഭിനയിച്ച സിനിമകളൊന്നും ഐയ്ക്ക് മുന്‍പ് സംവിധായകന്‍ ശങ്കര്‍ കണ്ടിരുന്നില്ലെന്ന് സുരേഷ് ഗോപി പറയുന്നു.
Recommended Video

താന്‍ അവതരിപ്പിച്ച കോടീശ്വരന്‍ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് അദ്ദേഹം അഭിനയിക്കാന്‍ വിളിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. കമ്മീഷണറോ ഏകലവ്യനോ ഒന്നും ശങ്കര്‍ കണ്ടിരുന്നില്ല. കോടിശ്വീരന്‍ കണ്ടതിന് പിന്നാലെയാണ് ഐയിലേക്ക് ശങ്കറിന്റെ ക്ഷണം വന്നത്. സുരേഷ് ഗോപി പറയുന്നു.

താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു. അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. കൊവിഡില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങളാണ് ഇന്ന് തന്റെ ഫോണില്‍ നിറയുന്നത്.

അത് ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം മലയാളത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. കാവലിന്റെ ടീസര്‍ അടുത്തിടെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications