കല്യാണത്തിന് ആരും വന്നില്ല ചേട്ടാ, എന്ന് പറഞ്ഞ് കരഞ്ഞ മണി! തൊട്ട്പിന്നില്‍ ഭാര്യയുമുണ്ടെന്ന് സുരേഷ് ഗോപി;
മിമിക്രി കളിച്ച് നടന്ന സാധാരണക്കാരനായ മണിയാണ് പിന്നീട് ഇന്ത്യന്‍ സിനിമാലോകത്തെ അതുല്യപ്രതിഭകളില്‍ ഒരാളായി വളര്‍ന്ന കലാഭവന്‍ മണി. പ്രത്യേക വിശേഷണങ്ങളൊന്നും മലയാളികള്‍ക്ക് ആവശ്യമില്ലെങ്കിലും കലാഭവന്‍ മണിയെ ഓര്‍ത്ത് വേദനിക്കുന്നവരാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായി സജീവമായി അഭിനയ രംഗത്തുള്ളപ്പോഴാണ് മണി മരണപ്പെടുന്നത്.
അദ്ദേഹം അസുഖബാധിതനായിരുന്നു എന്ന് പോലും അറിയാത്തത് കൊണ്ട് പെട്ടെന്നുണ്ടായ വിയോഗം ആര്‍ക്കും ഉള്‍കൊള്ളാനായില്ല. ഇന്നും മണിയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും കുടുംബം മുക്തരായിട്ടില്ല. ഇതിനിടെ നടനെ കുറിച്ച് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകള്‍ വൈറലാവുകയാണ്.

'സമ്മര്‍ ഇന്‍ ബെത്‌ലഹേം' അടക്കം നിരവധി സിനിമകളില്‍ കലാഭവന്‍ മണിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദത്തിന് പുറത്ത് തന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്ന മണിയുടെ ചില മുഖങ്ങളുണ്ടെന്നാണ് ഒരിക്കല്‍ അമൃത ടിവിയിലെ പരിപാടിയില്‍ സംസാരിക്കവേ സുരേഷ് ഗോപി വെളിപ്പെടുത്തിയത്. സിനിമയില്‍ നിന്നും താനൊഴികെ ആരും മണിയുടെ വിവാഹത്തില്‍ പങ്കെടുക്കാത്തതില്‍ അദ്ദേഹം വിഷമിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
'കണ്ടമാത്രയില്‍ തന്നെ ഇഷ്ടമായ ആളാണ് കലാഭവന്‍ മണി. അത് തീര്‍ച്ചയായും രജിസ്റ്റേര്‍ഡാണ്. പക്ഷേ ഞാനിപ്പോഴും ഓര്‍മ്മിക്കുന്ന മണിയുടെ കൂടെയുള്ള രണ്ട് നിമിഷങ്ങളുണ്ട്. അതിലൊന്ന് അറേബ്യന്‍ ഡ്രീംസിന് വേണ്ടി ദുബായില്‍ ചെന്ന ഞങ്ങളെല്ലാവരും എന്റെ മുറിയിലെ കാര്‍പെറ്റില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. അന്ന് വലിയ മുറി എന്റേതായിരുന്നു. രഞ്ജി പണിക്കര്‍ അടക്കം അതിലുണ്ട്. ആ രാത്രി എനിക്ക് നല്ലൊരു ഓര്‍മ്മയായി ഉണ്ട്.
അതുപോലെ മണിയുടെ കല്യാണത്തിന് ഞാന്‍ പോയ നിമിഷവുമുണ്ട്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കണ്ണ് നിറഞ്ഞ് മണിയൊരു കാര്യം പറഞ്ഞിരുന്നു. 'വിളിച്ചിട്ട് ആരും വന്നില്ല, ചേട്ടാ... ചേട്ടന്‍ മാത്രമേ വന്നുള്ളു' എന്നാണ് മണി പറഞ്ഞത്. മാത്രമല്ല എന്നെ കെട്ടിപ്പിടിച്ചോണ്ട് കണ്ണ് തുടച്ചതിന് ശേഷം ഒരു ചിരി ചിരിച്ചു. തൊട്ട് പിന്നില്‍ മണിയുടെ ഭാര്യയും കല്യാണവേഷത്തിലുണ്ട്. ആ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതെന്റെ മനസില്‍ നിറഞ്ഞ് പോയൊരു ചിത്രമാണ്. അതിന് ശേഷമുള്ള മണിയുടെ ഒരു ഫോട്ടോയും ഞാനെന്റെ മനസില്‍ പതിപ്പിച്ചിട്ടില്ലെന്നും,' സുരേഷ് ഗോപി പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതിന് ശേഷം വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് കലാഭവന്‍ മണി. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലുമൊക്കെ അധിക്ഷേപം നേരിടുകയും മാറ്റി നിര്‍ത്തലും അവഗണനയുമൊക്കെ മണിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് പോലും സുഹൃത്തുക്കളായ സിനിമാ താരങ്ങള്‍ പങ്കെടുത്തില്ലെന്ന വേദനയും അദ്ദേഹത്തിനുണ്ടായെന്ന് സുരേഷ് ഗോപിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്.
കഴിഞ്ഞ ദിവസം മണിയുടെ ഒന്‍പതാം ഓര്‍മ്മദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് താരത്തെ കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്ത് വന്നത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതുവരെ അഭിനയിച്ച് കൊണ്ടിരുന്നതിനാല്‍ മണിയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയര്‍ന്നു. ചില അസ്വാഭാവികതകള്‍ ഉള്ളതിനെ തുടര്‍ന്ന് മണിയുടെ മരണം വലിയ വാര്‍ത്തയായി. നടന്റെ സുഹൃത്തുക്കളായ പലരും സംശയനിഴലില്‍ ആവുകയും പോലീസ് ചോദ്യം ചെയ്യേണ്ടി വരികയും ചെയ്തു. ഇന്നും അതൊരു കൊലപാതകമാണെന്ന് വിശ്വസിക്കുന്ന ആളുകളുമുണ്ട്.


Click it and Unblock the Notifications