twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമ്മ' സംഘടനയില്‍ നിന്നും മാറിനില്‍ക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് സുരേഷ് ഗോപി

    By Prashant V R
    |

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ മലയാളത്തില്‍ സൂപ്പര്‍താര പദവി നേടിയ നടനാണ് സുരേഷ് ഗോപി. സിനിമാ നടനെന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായ സുരേഷ് ഗോപിക്ക് ആരാധകരും ഏറെയാണ്. ഒരിടവേളയ്ക്ക് ശേഷം ഈ വര്‍ഷമാദ്യം ആണ് അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ മികച്ച വരവേല്‍പ്പാണ് സൂപ്പര്‍ താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്.

    മുതിര്‍ന്ന നടനായിട്ട് കൂടി നടന്‍ താരസംഘടന അമ്മയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ഇന്നും പലര്‍ക്കും അറിയാത്തൊരു കാര്യമാണ് എന്തുക്കൊണ്ടാണ് സുരേഷ് ഗോപി അമ്മ സംഘടനയില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന്. ഇതേക്കുറിച്ച് പലതരത്തിലുളള വ്യാഖ്യാനങ്ങളാണ് മാധ്യമങ്ങളിലെല്ലാം മുന്‍പ് വന്നിരുന്നത്.

    പലതും പറഞ്ഞുകേട്ടെങ്കിലും

    പലതും പറഞ്ഞുകേട്ടെങ്കിലും വ്യക്തിപരമായി സംഭവിച്ച ഒരു വിഷയത്തിന് പിന്നാലെയാണ് മാറിനില്‍ക്കുവാന്‍ തുടങ്ങിയതെന്ന് സുരേഷ് ഗോപി തന്നെ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. "അവര്‍ക്ക് നന്നായിട്ടറിയാം എന്തുക്കൊണ്ടാണ് ഞാന്‍ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ നിന്നത് കൊണ്ടല്ല. സുരേഷ് ഗോപി പറയുന്നു.

    1997ല്‍

    1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു അറേബ്യന്‍ ഡ്രീംസ്. നാട്ടില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു. ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക് തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    കല്‍പ്പനയും ബിജു മേനോനും

    കല്‍പ്പനയും ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ച് സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു. അന്ന് ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ എന്ന് അമ്പിളിച്ചേട്ടന്‍ ചോദിച്ചു. ആ 'താന്‍' ഞാന്‍ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി.

    തിരിച്ചു പറയേണ്ടി വന്നു

    തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടീസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുളള പണമെടുത്തടച്ചു. പക്ഷേ അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറിനില്‍ക്കും.

    പക്ഷേ അമ്മയില്‍ നിന്നും

    പക്ഷേ അമ്മയില്‍ നിന്നും അന്വേഷിക്കും ഇപ്പോഴും. 1999മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് കൂടി ചര്‍ച്ച ചെയ്തിട്ടേ എടുക്കൂ. പ്രസിഡണ്ട് ആവണമെന്ന് ഇന്നസെന്റ് പലതവണ പറഞ്ഞപ്പോഴും പറ്റില്ലെന്ന് അറിയിച്ച കാര്യവും സുരേഷ് ഗോപി പറയുന്നു. ഞാന്‍ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല. ഞാന്‍ ഇങ്ങനെ നിന്നോളാം. അവിടെ വരുന്നില്ല. അമ്മയുടെ എന്തെല്ലാം പദ്ധതികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

    2004ല്‍ അമ്മയും

    2004ല്‍ അമ്മയും ടെക്‌നിക്കല്‍ വിഭാഗവുമായി യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ഒരു വിമതനാണ്. എന്നെ പിടിച്ചാല്‍ അമ്മയെ ഉടയ്ക്കാന്‍ കഴിയുമെന്ന് പോലും ചിലര്‍ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ. ഞാന്‍ അതില്‍ ഉണ്ടായിരുന്നില്ലല്ലോ. ഞാന്‍ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയം കൊണ്ട് അവര്‍ക്കൊപ്പമുണ്ട്. ടെക്‌നിക്കലായി ഒരു പ്രശ്‌നമുണ്ടെന്ന് മാത്രം. അവര്‍ എന്നെ നിര്‍ബന്ധിക്കുന്നുമില്ല. അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.

    Read more about: suresh gopi
    English summary
    suresh gopi reveals the reason behind not part of amma association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X