ഉർവശിയെ വിളിക്കുമ്പോൾ പേടിയാണ്; നന്ദിനിയെ കണ്ട ശേഷം എഴുതി ചേർത്ത ഡയലോ​ഗാണത്; സുരേഷ് ​ഗോപി ‌

വിവാദങ്ങൾക്കിടയിലും സുരേഷ് ​ഗോപിയുടെ ​ഗരുഡൻ എന്ന സിനിമയു‌ടെ പ്രൊമോഷന്റെ തിരക്കുകളിലാണ്. മാധ്യമപ്രവർത്തകരുമായുണ്ടായ പ്രശ്നത്തിൽ താരത്തെ പിന്തുണച്ച് നിരവധി പേർ എത്തുന്നുണ്ട്. ​സിനിമാ ലോകത്തും രാഷ്ട്രീയത്തിലും സുരേഷ് ​ഗോപി കഴിഞ്ഞ ദിവസങ്ങളിലായി ഒരുപോലെ ചർച്ചയാണ്. രാഷ്ട്രീയ രം​ഗത്ത് നിന്നും വിമർശനം വരുന്നുണ്ടെങ്കിലും സുരേഷ് ​ഗോപിക്കെതിരെ സിനിമാ രം​ഗത്തെ സഹപ്രവർത്തകരാരും സംസാരിക്കുന്നില്ല.

സഹപ്രവർത്തകരിൽ മിക്കവരുമായും അടുത്ത സൗഹൃദം സുരേഷ് ​ഗോപിക്കുണ്ട്. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലേലം, പത്രം, കമ്മീഷണർ തുടങ്ങിയ സിനിമകൾ വീണ്ടും ചെയ്യുമ്പോൾ ആരെ വെച്ച് ചെയ്യുമെന്ന പ്രതിസന്ധിയുണ്ടെന്ന് നടൻ പറയുന്നു. സോമേട്ടൻ ഇല്ല. എൻഎഫ് വർ​ഗീസ് ചേട്ടൻ ഇല്ല.

Suresh Gopi

നരേന്ദ്രപ്രസാദ് സർ, മുരളി ചേട്ടൻ, രാജൻ പി ദേവ് തുടങ്ങിയവരൊന്നും ഇന്നില്ല. ആ കരുത്തുള്ള നടൻമാർ വളരെ കുറവാണ്. അലൻസിയറൊക്കെ നടനാണ്. പക്ഷെ അങ്ങനത്തെ കഥാപാത്രം ചെയ്യാൻ പറ്റില്ല. ഈ കാലഘട്ടത്തിലേക്ക് ആനക്കാട്ടിൽ ചാക്കോച്ചിയെ മാത്രം എടുത്ത് വെച്ച് കഥ രൂപപ്പെടുത്തണം. രഞ്ജി മണിക്കർ സ്ക്രിപ്റ്റിന് ഇരുന്ന് കഴിഞ്ഞാൽ പത്ത് പതിനഞ്ച് പ്രാവശ്യം ടോയ്ലെറ്റിലേക്ക് പോകും.

കഥയിൽ തൃപ്തിയില്ലാതെ പേപ്പർ ചുരുട്ടി കൂട്ടി എറിയും. അയാൾ എഴുതി സൂക്ഷിച്ച പേപ്പറിന്റെ പത്തിര‌‌ട്ടിയാണ് ചുരുട്ടി കൂട്ടി എറിഞ്ഞതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. അഭിമുഖത്തിനിടെ ഉർവശിയെ ഫോൺ വിളിക്കുന്നതിനെക്കുറിച്ചും സുരേഷ് ​ഗോപി സംസാരിച്ചു. ഉർവശിയെ വിളിക്കുമ്പോൾ പേടിയാണ്. ഒരു ഹെഡ് മിസിന്റെ സ്വഭാവവും കൈയിലിരിപ്പുമാണ്. സുരേഷ്... അങ്ങനെയല്ല എന്നൊക്കെ പറയുമെന്നും നടൻ വ്യക്തമാക്കി.

Suresh Gopi, Urvashi

നടി നന്ദിനിയും അഭിമുഖത്തിൽ സുരേഷ് ​ഗോപിക്ക് സർപ്രെെസായി എത്തി. നന്ദിനിയെക്കുറിച്ചും ന‌ടൻ സംസാരിച്ചു. ലേലത്തിൽ രഞ്ജി പണിക്കർ പാലപ്പത്തിന്റെ നിറമാ അല്ല്യോടാ എന്ന ഡയലോ​ഗ് എഴുതി ചേർത്തത് നന്ദിനിയെ കണ്ടതിന് ശേഷമാണെന്ന് സുരേഷ് ​ഗോപി പറയുന്നു.ലേലത്തിൽ സുരേഷ് ​ഗോപിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നന്ദിനിയും സംസാരിച്ചു.

അന്ന് തനിക്ക് ഒട്ടും മലയാളം അറിയില്ല. റീ ടേക്കുകൾ പോകുമ്പോൾ ഒരിക്കൽ പോലും ദേഷ്യപ്പെട്ടില്ല. സുരേഷ് ​ഗോപി നല്ല വ്യക്തിയും നടനുമാണെന്ന് നേരത്തെ കേട്ടിരുന്നു. എന്നാൽ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം അതിനേക്കാളുപരിയാണെന്ന് തോന്നി. സുരേഷ് ​ഗോപിയുടെ നല്ല മനസിനെ പലപ്പോഴും വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്നും നന്ദിനി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സുരേഷ് ​ഗോപിയുടെ ​ഗരുഡൻ റിലീസ് ചെയ്തത്.

ബിജു മേനോൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥയൊരുക്കിയ സിനിമയാണ് ​ഗരുഡൻ. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന സുരേഷ് ​ഗോപി അടുത്ത കാലത്താണ് വീണ്ടും സജീവമായി തുടങ്ങിയത്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X