2 സിനിമയ്ക്കും ഒരേ പേര്; ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍
കുഞ്ഞാലി മരക്കാരുടെ കഥയുമായി രണ്ട് സനിമകള്‍ വരുന്നുവെന്ന് പ്രഖ്യാപിച്ചത് വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ വീണ്ടും ഒരേ പേരില്‍ രണ്ട് സിനിമകള്‍ വരുന്നുവന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. സുരേഷ് ഗോപിയും പൃഥ്വിരാജും നായകന്മാരാകുന്ന കടുവാക്കുന്നേല്‍ കറുവാച്ചന്‍ എന്ന പേരിലാണ് ആദ്യം സിനിമയുടെ പ്രഖ്യാപനം നടന്നത്.
എന്നാല്‍ രണ്ട് ചിത്രങ്ങളുടെയും പേരുകള്‍ ഒരുപോലെ വന്നാല്‍ ഒരു സിനമ മാത്രമേ റിലീസ് ചെയ്യാനാകൂ. ടൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അതിന്റെ അവകാശം ലഭിക്കുകയുള്ളു. ഇതോടെ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ മഹേഷും കൂട്ടരും.

ഞങ്ങളുടെ സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലും മറ്റ് വിവാദങ്ങളിലേക്ക് പോവാന്‍ താല്‍പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റില്‍ വിത്ത് ലീഡ് ക്യാരക്ടര്‍ പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞ് നില്‍ക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
്ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല, ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്. സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കാടിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഇടുക്കി, വയനാട്, തൊടുപുഴ, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയാണ് ക്യാമറ, ബിജിഎം രതീഷ് റോയി, എഡിറ്റര്‍ പിവി ഷൈജല്‍, പബ്ലിസിറ്റി ഡിസൈന്‍ അതിന്‍ ഒല്ലുര്‍ എന്നിവര്‍ ചെയ്യുന്നു.
സുരേഷ് ഗോപിയെ നായകനാക്കി മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ കഴിഞ്ഞ ദിവസം മുളകുപാടം വ്യക്തമാക്കിയത്.


Click it and Unblock the Notifications