For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം അച്ഛനെ പോലെയായിരുന്നു സുരേഷ് ​ഗോപിക്ക്; തിലകൻ-സുരേഷ് ​ഗോപി ബന്ധത്തെക്കുറിച്ച് മകൻ

  |

  മലയാളത്തിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് സുരേഷ് ​ഗോപി. സഹനായക വേഷങ്ങളിൽ നിന്നും നായക നിരയിലേക്കെത്തി മാസ് ഹീറോ തരം​ഗം സൃഷ്ടിച്ച സുരേഷ് ​ഗോപിക്ക് മറ്റ് സൂപ്പർ സ്റ്റാറുകളിൽ നിന്ന് വ്യത്യസ്തമായി പലപ്പോഴും കരിയറിൽ തുടരെ വീഴ്ചകളും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് സുരേഷ് ​ഗോപിയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ട സാഹചര്യവും ഉണ്ടായിരുന്നു.

  സിനിമകളിൽ നിന്ന് ഏറെക്കാലം സുരേഷ് ​ഗോപി മാറിനിൽക്കുകയും ചെയ്തു. ഇതിനിടെ രാഷ്ട്രീയത്തിലറങ്ങുകയും ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തു. എന്നാൽ അപ്പോഴൊന്നും സുരേഷ് ​ഗോപിക്ക് സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള സ്ഥാനം പോയില്ല.

  Also Read: 'വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർഥ്യമാകുന്നു'; മഷൂറയുടെ ബേബി ഷവർ ആഘോഷമാക്കി ബഷീറും സുഹാനയും കുടുംബവും!

  സുരേഷ് ​ഗോപിയുടെ വൻതിരിച്ചു വരവിനായി പ്രേക്ഷകർ കാത്തിരുന്നു. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് സുരേഷ് ​ഗോപി. കാവൽ, പാപ്പൻ, മേം ഹൂ മൂസ തുടങ്ങിയവ ആണ് അടുത്തിടെ പുറത്തിറങ്ങിയ സുരേഷ് ​ഗോപി സിനിമകൾ. സിനിമാ ലോകത്തെ മിക്കവരും സുരേഷ് ​ഗോപിയെക്കുറിച്ച് വാചാലരാവാറുണ്ട്.

  ഇപ്പോഴിതാ അന്തരിച്ച തിലകന്റെ മകൻ നടൻ ഷോബി തിലകൻ സുരേഷ് ​ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വന്തം അച്ഛനെ പോലെയാണ് സുരേഷ് ​ഗോപി തിലകനെ കണ്ടിരുന്നതെന്ന് ഷോബി തിലകൻ പറയുന്നു. സീ മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'സുരേഷ് ​ഗോപി എന്ന വ്യക്തിക്ക് അച്ഛൻ പുള്ളിയുടെ അച്ഛനെ പോലെ ആയിരുന്നു. അവർ തമ്മിലുള്ള ബന്ധം ഭയങ്കര ബന്ധം ആണ്. എനിക്ക് പണ്ട് തൊട്ടേ അറിയാം. വർഷങ്ങൾക്ക് മുമ്പ് അച്ഛൻ കാർ ആക്സിഡന്റ് പറ്റി എറണാകുളം സിറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് ഞാൻ ആദ്യമായി സുരേഷ് ​ഗോപിയെ കാണുന്നത്. ഭയങ്കര സ്നേഹത്തോടെ ആണ് പെരുമാറിയത്'

  'ഈ അടുത്ത് ഞാനഭിനയിച്ച ഒരു പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ വേണ്ടി അദ്ദേഹത്തെ വിളിച്ചു. അപ്പോൾ പുള്ളിയുടെ പടത്തിന്റെ പ്രൊമോഷൻ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും തിലകൻ ചേട്ടന്റെ മോൻ പറഞ്ഞാൽ എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം ചെയ്ത് തന്നു, ഷോബി തിലകൻ പറഞ്ഞു'

  Also Read: നഷ്ടപ്പെടുമ്പോഴാണ് ഒന്നിന്റെ വില മനസിലാവുക, ആ സമയം ഞാനത് മിസ് ചെയ്തു; അഭിനയം നിർത്തി പോയതിനെ കുറിച്ച് ലെന

  സിനിമാ രം​ഗത്തെ മിക്കവരുമായും തർക്കത്തിലായിരുന്നു തിലകൻ. ഏറെ നാൾ സിനിമാ രം​ഗത്ത് ഇദ്ദേഹത്തിന് വിലക്കും നേരിടേണ്ടി വന്നിരുന്നു. സിനിമാ സംഘടനകൾ‌ ഒന്നടങ്കം തിലകനെതിരെ തിരിഞ്ഞ സമയവും ഉണ്ടായിരുന്നു.

  നേരത്തെ തിലകന്റെ മകൻ ഷമ്മി തിലകനും സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിച്ചിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വാക്കിന് വില നൽകുന്ന നടനാണ് സുരേഷ് ​ഗോപിയെന്ന് ഷമ്മി തിലകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.അതാണ് അദ്ദേഹത്തെ സൂപ്പർ സ്റ്റാർ ആക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

  സിനിമാ രം​ഗത്തുള്ള നിരവധി പേർ സുരേഷ് ​ഗോപിയുടെ നന്മയെ പറ്റി നേരത്തെയും സംസാരിച്ചിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും സുരേഷ് ​ഗോപി ചെയ്യാറുണ്ട്. സിനിമകളിൽ വീണ്ടും സജീവമാവുന്ന സുരേഷ് ​ഗോപിയെ പഴയ മാസ് ഹീറോയായി ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നടന്റെ ഒരുപിടി സിനിമകൾ അണിയറയിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

  Read more about: suresh gopi
  English summary
  Suresh Gopi's Bond With Late Actor Thilakan; Son Shobi Thilakan's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X