സുരേഷ് ഗോപിയുടെ ഭാഗ്യയും ഭാവ്‌നിയും തന്നെയാണോ ഇത്? സാരിയില്‍ തിളങ്ങി താരപുത്രികള്‍! ചിത്രം വൈറല്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടേത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും വാചാലനാവാറുണ്ട താരം. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി തിരിച്ചെത്തിയത്.

സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയപ്പോള്‍ ഏറെ സന്തോഷിച്ചത് ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനായിരുന്നു ഈ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏത് കഥാപാത്രവും തനിക്ക് അവതരിപ്പിക്കാനാവുമെന്ന് സുരേഷ് ഗോപി വീണ്ടും തെളിയിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യയുടേയും ഭാവ്‌നിയുടേയും ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട്: വേദിക ഫേസ്ബുക്ക് പേജ്

സുരേഷ് ഗോപിയുടെ കുടുബം

സുരേഷ് ഗോപിയുടെ കുടുബം

കുടുംബത്തെക്കുറിച്ചും വാചാലനാവുന്ന താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. രാധികയെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം മിക്കപ്പോഴും സംസാരിക്കാറുണ്ട് അദ്ദേഹം. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് അരികിലേക്ക് ഓടിയെത്താറുണ്ട് അദ്ദേഹം. ജീവിതത്തിലെ വലിയ വേദനയാണ് മകള്‍ ലക്ഷ്മിയുടെ വിയോഗമെന്ന് താരം പറഞ്ഞിരുന്നു. ഒന്നര വയസ്സുള്ളപ്പോഴായിരുന്നു കാറപകടത്തില്‍പ്പെട്ട് ലക്ഷ്മി യാത്രയായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് സുരേഷ് ഗോപിക്കും രാധികയ്ക്കും കൂട്ടായുള്ളത്.

ഭാഗ്യയും ഭാവ്‌നിയും

ഭാഗ്യയും ഭാവ്‌നിയും

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. പൊതുവേദികളിലും മറ്റുമായി താരപുത്രികളും താരപുത്രന്‍മാരും തിളങ്ങാറുമുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യയും ഭാവ്‌നിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അച്ഛന് പിന്നാലെയായയി എന്നാണ് മക്കളും സിനിമയിലേക്കെത്തുന്നതെന്ന ചോദ്യം വളര മുന്‍പേ സുരേഷ് ഗോപി നേരിട്ടിരുന്നു. മകനായ ഗോകുലായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. ഗോകുലിന് പിന്നാലെയായി സഹോദരിമാരും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു.

Recommended Video

C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | FilmiBeat Malayalam
ഭാഗ്യയുടെ പാട്ട്

ഭാഗ്യയുടെ പാട്ട്

സുരേഷ് ഗോപിയുടെ ഭാര്യ രാധിക നല്ലൊരു പാട്ടുകാരി കൂടിയാണ്. മക്കളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് രാധികയെന്നും, തനിക്ക് ശക്തമായ പിന്തുണയാണ് ഭാര്യ നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സംഗീതത്തില്‍ അതീവ തല്‍പ്പരനാണ് സുരേഷ് ഗോപിയും. അമ്മയുടെ വഴിയെ പാട്ടുകാരിയായി മാറുകയായിരുന്നു ഭാഗ്യ. ആല്‍ബങ്ങളിലൂടെയും മറ്റുമൊക്കെയായി ഭാഗ്യയെ പ്രേക്ഷകര്‍ക്ക് പരിചയവുമുണ്ട്.

സിനിമയിലേക്ക്

സിനിമയിലേക്ക്

അച്ഛന് പിന്നാലെയായി ഭാവനിയും സിനിമയിലേക്ക് എത്താന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. സുരേഷ് ഗോപിയുടെ തമിഴ് സിനിമയുടെ ലൊക്കേഷനിലേക്ക് ഭാവ്‌നിയും ഗോകുലും എത്തിയിരുന്നു. ഇതോടെയായിരുന്നു മകള്‍ നായികയാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഭാവനിയുടെ സിനിമാപ്രവേശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അച്ഛനെ കാണാനായാണ് തങ്ങള്‍ ഇരുവരും അന്ന് ലൊക്കേഷനിലേക്ക് പോയതെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്.

സാരിയില്‍ തിളങ്ങി

സാരിയില്‍ തിളങ്ങി

വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോഴാണ് സുരേഷ് ഗോപിയേയും കുടുംബത്തേയും ഒരുമിച്ച് കാണുന്നത്. കസവുസാരിയില്‍ ഫോട്ടോ ഷൂട്ടില്‍ തിളങ്ങിയിരിക്കുകയാണ് ഭാഗ്യയും ഭാവ്‌നിയും. വേദിക ഫാഷന്‍സിന്റെ മോഡലുകളായാണ് ഇരുവരും എത്തിയിട്ടുള്ളത്. ഓണം സ്‌പെഷ്യല്‍ വസ്ത്രങ്ങളണിഞ്ഞുള്ള താരപുത്രികളുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. എന്നാണ് ഇരുവരും സിനിമയിലേക്കെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഗോകുല്‍ സജീവം

ഗോകുല്‍ സജീവം

അച്ഛന് പിന്നാലെയായാണ് ഗോകുല്‍ സുരേഷ് സിനിമയിലേക്കെത്തിയത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ താരപുത്രന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. അച്ഛന് നേരിടേണ്ടി വന്ന തരത്തിലുള്ള ദുരനുഭവങ്ങളിലൂടെയാണ് താനും കടന്നുപോവുന്നതെന്ന് വ്യക്തമാക്കി ഇടയ്ക്ക് ഗോകുല്‍ എത്തിയിരുന്നു. അച്ഛന്‍ അഭിനയത്തിലേക്ക് തിരിച്ച് വരികയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായിരുന്നു ഗോകുലിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോകുല്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X