For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെക്കണ്ട അമ്മൂമ്മ ചോദിച്ചത്? വിമാനത്തില്‍ വെച്ചുള്ള കൂടിക്കാഴ്ച പൊളിച്ചു! വീഡിയോ കാണൂ!

  |

  ആക്ഷന്‍ വേഷങ്ങളും കിടിലന്‍ ഡയലോഗുമായി ഒരുകാലത്ത് മലയാള സിനിമയെ സജീവമാക്കി നിലനിര്‍ത്തിയ താരമാണ് സുരേഷ് ഗോപി. പ്രണയനായകനായും ഗുണ്ടയായും പോലീസുകാരനും മുഖ്യമന്ത്രിയായുമൊക്കെ ഈ താരം സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പോലീസ് വേഷത്തില്‍ താരമെത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് അദ്ദേഹത്തിനൊപ്പമായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും അകന്ന അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവട് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മകന്‍ അരങ്ങേറിയത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഗോകുല്‍ സുരേഷ്. ഇടവേളയ്ക്ക് വിരാമമിട്ട് ലേലം 2 ലൂടെ സുരേഷ് ഗോപി തിരിച്ചെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!

  ജോഷി-രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലേലം. എന്‍എഫ് വര്‍ഗീസ്, നരേന്ദ്രപ്രസാദ്, കൊച്ചീന്‍ ഹനീഫ, സോമന്‍ തുടങ്ങിയവരുടെ അവിസ്മരരണീയമായ പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയെത്തിയപ്പോള്‍ നായികയായി എത്തിയത് നന്ദിനിയായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗമിറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ത്തുടങ്ങിയ ആകാംക്ഷയും ആവേശവും ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമായ താരത്തിന്റെ ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ രസകരമായൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  പൂര്‍ണ്ണിമയുടെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതലാണ്! പ്രിയയുടെ സന്തോഷത്തിനൊപ്പം! ചിത്രങ്ങള്‍ കാണൂ!

  സുരേഷ് ഗോപിയോട് ചോദിച്ചത്

  സുരേഷ് ഗോപിയോട് ചോദിച്ചത്

  തന്നെക്കാണാനെത്തുന്നവരോട് വളരെ മാന്യമായി പെരുമാറുന്നയാളാണ് സുരേഷ് ഗോപി. സിനിമകളില്‍ രോഷാകുലനായി കാണാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയുള്ള ആളല്ല താനെന്ന് ഈ താരം തെളിയിച്ചിരുന്നു. കുറിക്ക് കൊള്ളുന്ന മറരുപടികളുമായി അദ്ദേഹം വിമര്‍ശകരേയും നേരിടാറുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായ താരത്തിന്റെ ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ രസകരമായൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലമ്പൂരെത്തിയോ മോനെ എന്ന് ചോദിക്കുന്ന മുത്തശ്ശിയേയും താല്‍പര്യത്തോട് കൂടി മറുപടി പറയുന്ന താരവുമാണ് വീഡിയോയിലുള്ളത്.

  ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ കുശലം

  ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ കുശലം

  വിമാനത്തിലിരിക്കുന്നതിനിടയിലായിരുന്നു മുത്തശ്ശി നിലമ്പൂര്‍ ആയോ മോനേയെന്ന് സുരേഷ് ഗോപിയോട് ചോദിച്ചത്. കൂളിങ് ഗ്ലാസുമായി സ്‌റ്റൈലന്‍ ലുക്കില്‍ ഇരിക്കുന്നതിനിടയില്‍ താരം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. നിലമ്പൂര്‍ എത്തിയാല്‍ നമുക്ക് സൈക്കിള്‍ റിക്ഷ പിടിച്ച് പോവാമെന്ന് താരം പറയുമ്പോള്‍ നീ എന്താന്ന് വെച്ചാല്‍ വിളിക്ക്, കൊടുക്കാന്‍ കാശില്ലെങ്കില്‍ പറഞ്ഞാല്‍ മതി, താന്‍ നല്‍കാമെന്നും മുത്തശ്ശി പറയുന്നുണ്ട്. മുത്തശ്ശിയുടെ മറുപടി പൊളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

  വീഡിയോ വൈറല്‍

  വീഡിയോ വൈറല്‍

  താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ എങ്ങനെയാണെന്ന് പലരും തുറന്നുപറയാറുമുണ്ട്. പറച്ചിലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിയിലൂടെയുമായി പലരും ഇക്കാര്യം വ്ക്തമാക്കാറുണ്ട്. യാതൊരു താരജാഡയുമില്ലാതെ സാധാരണക്കാരെപ്പോലെ ഇടപഴകുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് താനെന്ന് സുരേഷ് ഗോപി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. മുത്തശ്ശിയുടെ സംശയവും താരത്തിന്റെ കുസൃതി നിറഞ്ഞ മറുപടിയും ഇതിനോടകം തന്നെ വൈറായി മാറിയിട്ടുമുണ്ട്.

  വീഡിയോ കാണാം

  വീഡിയോ കാണാം.

  ശബരിമല വിഷയത്തിലെ പ്രതികരണം

  ശബരിമല വിഷയത്തിലെ പ്രതികരണം

  ശബരിമല വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി സുരേഷ് ഗോപിയും രംഗത്തുവന്നിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ താന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അങ്ങേയറ്റം വേദനയോടെയാണ് ഇതേക്കുറിച്ച് കുറിക്കുന്നതെന്നും താരം പറയുന്നു. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും ഒരു രൂപ പോലും അതില്‍ ഇടരുതെന്നും താരം പറയുന്നു. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ പിടിയില്‍ നിന്നും അമ്പലങ്ങളെ രക്ഷിക്കാന്‍ കഴിയൂയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഭക്തര്‍ തന്നെ മുന്‍കൈ എടുത്ത് അമ്പലങ്ങള്‍ നിര്‍മ്മിക്കണമെന്നും ഇക്കാര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വിധി അയ്യപ്പന്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  English summary
  Suresh Gopi's latest flight journey viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X