For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിപ്പിടിച്ച് ഞെക്കി ഒരുമ്മ! കാവല്‍ ടീസര്‍ കണ്ട സുരേഷ് ഗോപിയുടെ പ്രതികരണം വൈറലാകുന്നു...

  |

  ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സുരേഷ് ഗോപി ചിത്രമായ കാവലിനെ കുറിച്ചാണ്. കസബയ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ 61ാം പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പറയുന്നത് . ടീസർ റിലീസ് ചെയ്ത് നിമിഷങ്ങൾ കൊണ്ടു തന്നെ ട്രെന്റിങ്ങായിരുന്നു.

  suresh gopi

  മകളെ വഷളാക്കരുതെന്ന് അച്ഛനോട് പലരും പറഞ്ഞിട്ടുണ്ട്, മോഡേൺ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സാനിയ

  പ്രേക്ഷകർ ആഘോഷമാക്കിയ കാവലിന്റ ടീസറിന കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം വൈറലാകുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ഇത് പ്രേക്ഷകരുമായി പങ്കുവെച്ചത്. കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേയ്ക്ക് എന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ ശബ്ദം പങ്കുവെച്ചു കൊണ്ടായിരുന്നു ഫാന്‍ബോയി നിമിഷം പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ഇപ്പോൾ ഹാപ്പിയാണ്, ഇനി സിനിമയിലേയ്ക്ക് മടങ്ങി വരില്ല, കാരണം തുറന്ന് പറഞ്ഞ് രേണുക മേനോൻ

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  രഞ്ജിൻ രാജിന്റെ വാക്കുകൾ ഇങ്ങനെ...
  കാവല്‍ ടീസര്‍ ഇറങ്ങുന്നതിന്റെ തലേദിവസം , അതായത് 25 ആം തിയതി ഉച്ചക്ക് ഞാനും അച്ചുവും (നിഥിന്‍ രഞ്ജി പണിക്കര്‍) കൂടെ ബി ജി എം ഫൈനല്‍ ആക്കി കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മ്യൂസിക്ക് മാത്രം, വിഷ്വല്‍ ഇല്ലാതെ അച്ചു സുരേഷ് ഗോപി സര്‍ നു വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. അപ്പോള്‍ തന്നെ അതിന്റെ മറുപടിയും വന്നു വോയ്‌സ് നോട്ടായി. അതൊരു ഒന്നൊന്നര മറുപടിയായിരുന്നു എന്നെ സംബന്ധിച്ചടുത്തോളം. അവിടെ നിന്ന എല്ലാരും അത് കേട്ട് കയ്യടിച്ചപ്പോള്‍ ഒരു സ്റ്റേജില്‍ കയറി നിന്ന ഫീലാണു എനിക്കുണ്ടായത്. പിറ്റേന്ന് ടീസര്‍ റിലീസായപ്പോള്‍ എല്ലാരുടെ ഭാഗത്ത് നിന്നും അതെ സ്വീകാര്യത കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ഒരുപാട് നന്ദി സ്‌നേഹം.

  എന്നും ദൂരെ നിന്ന് കൊണ്ട് താരമായി മാത്രം നോക്കി നിന്നിട്ടുള്ള എനിക്ക് അദ്ധേഹത്തിന്റെ കയ്യില്‍ നിന്നും ലഭിച്ച ആ വാക്കുകള്‍ മുന്നോട്ടുള്ള ജീവിതത്തിനു മോട്ടിവേഷനും കോണ്‍ഫിടന്‍സും പകര്‍ന്ന് നല്‍കി, ഒരു ഫാന്‍ബോയുടെ ആ എക്‌സൈറ്റ്മന്റ് ഞാനിവിടെ പങ്ക് വയ്ക്കുന്നു.അത് കേട്ട് എന്നോടൊപ്പം എന്നെപ്പോലെത്തന്നെ ത്രില്ലടിച്ച അച്ചുവിനും കാവല്‍ ടീമിനും എല്ലാ സ്‌നേഹവും. അവയെല്ലാം കോര്‍ത്തിണക്കി ഈ രൂപത്തില്‍ എനിക്കയച്ചു തന്ന നിഖിലിനും നന്ദി.

  സുരേഷ് ഗോപിയുടെ പ്രതികരണം കാണൂ

  English summary
  Suresh Gopi's Response To Kaval Teaser Is Unmissable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X