കുടുംബത്തെ കുറിച്ച് വന്ന നീചമായ കമന്റ് ഓർത്ത് മാധവ് സുരേഷ്: വീട്ടിൽ കേറി തല്ലേണ്ടതായിരുന്നു

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവ താരങ്ങളിൽ ഒരാളാണ് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ മകനും, യുവ നടനുമായ മാധവ് സുരേഷ്. ആരെയും കൂസാത്ത പ്രകൃതം കൊണ്ടും, തന്റെ തുറന്നു പറച്ചിലുകൾ കൊണ്ടും, നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ തുടക്കകാലത്തെ ഓർമിപ്പിക്കുന്നുണ്ട് മാധവ് പലപ്പോഴും. ഇടയ്ക്ക് ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, താര പുത്രനെ ഏറ്റെടുത്തു കഴിഞ്ഞു സോഷ്യൽ മീഡിയ.

ഇതിനിടെ, സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ, പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മാധവ് സുരേഷ്. ഇത് എഴുതിയവർ വീട്ടിൽ കേറി തല്ലണം, എന്ന് തോന്നുന്ന തരത്തിലുള്ള കമെന്റുകൾ തനിക്ക് കിട്ടാറുണ്ടെന്ന് താര പുത്രൻ തുറന്നു പറഞ്ഞു.

ഏറ്റവും രോഷം കൊള്ളിച്ച കമന്റിനെ കുറിച്ച് മാധവ് സുരേഷ്

സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ട്രോളുകൾ കുറിച്ച് യുവ നടൻ മനസ്സ് തുറന്നു. പലപ്പോഴും കിട്ടുന്ന കമന്റുകൾ സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് മാധവ് സുരേഷ് തുറന്നു സമ്മതിച്ചു. അതിൽ ചിലതൊക്കെ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും, ചില കമെന്റുകൾ താൻ ഓരോ ദിവസവും ഓർത്തു രോഷം കൊള്ളാറുണ്ടെന്നും സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും ഇളയ മകൻ വെളിപ്പെടുത്തി.

Suresh Gopi and family  Madhav Suresh
Photo Credit: Gokul Suresh, Madhav Suresh / Instagram

തന്റെ അച്ഛന് വന്ന ഒരു മോശം കമന്റ് ഇന്നും തന്റെ മനസ്സിൽ മുഴങ്ങി കേൾക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ നടൻ. "ഇന്നും മറക്കാത്തൊരു കാര്യമാണ്. എല്ലാ ദിവസവും അത് റിങ് ചെയ്യും എനിക്ക്. "അങ്ങനെ ആണെങ്കിൽ നീ നിന്റെ ഭാര്യയേയും പെൺ മക്കളെയും നമുക്ക് കൊണ്ട് തന്നിട്ട് പോ" എന്ന് പറഞ്ഞൊരു കമന്റ് ആണത്. ശെരിക്കും പറഞ്ഞാൽ വീട്ടിൽ കേറി തള്ളേണ്ടത് ഇവനെയൊക്കെ. ബട്ട്, നമ്മുക്ക് അത് ചെയ്യാൻ പറ്റുമോ? ഇല്ല. കാരണം നമ്മൾ കുറ്റക്കാരാവും," മാധവ് സുരേഷ് വെളിപ്പെടുത്തി.

"ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല," വേദനയോടെ താര പുത്രൻ പറഞ്ഞു. അടുത്തിടെയായി ഒരുപാട് വിഷയങ്ങളിൽ സോഷ്യൽ മീഡിയ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, ഈ കാര്യത്തിൽ മാധവ് സുരേഷിന് സപ്പോർട്ട് ആണ് ഭൂരിപക്ഷം സോഷ്യൽ മീഡിയ പ്രേക്ഷകരും. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തതിന്റെ പ്രശ്നമാണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

Suresh Gopi and Madhav
Photo Credit: Suresh Gopi, Madhav Suresh / Instagram

മാധവിനെ ട്രോളിയ സോഷ്യൽ മീഡിയ

അടുത്തിടെ, ജാനകി v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾ നേരിട്ടിരുന്നു മാധവ് സുരേഷ്. സുരേഷ് ഗോപിക്ക് പിറകിൽ ഇരുന്നിരുന്ന യുവ നടൻ, ട്രൈലെർ പ്രദർശനം തുടങ്ങിയതോടെ മുന്നോട്ട് വന്ന് തന്റെ അച്ഛന്റെ കാൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. മാധവ് സുരേഷ് കാണിക്കുന്നത് അമിത വിനയം ആണെന്നും, ക്യാമറകൾ കാണുമ്പോൾ മാത്രമാണ് ഈ പ്രകടനം എന്നും കാണിച്ച്, സോഷ്യൽ മീഡിയ പ്രേക്ഷകർ താര പുത്രനെ ട്രോളുകൾ കൊണ്ട് മൂടി. ഒപ്പം തന്നെ, പൃഥ്വിരാജ് സുകുമാരനെ അനുകരിക്കുന്ന തരത്തിലുള്ള സംസാരവും, ശരീര ഭാഷയും, ഇൻസ്റ്റാഗ്രാം യൂസർ നെയിമും പോലും മാധവിന് വിനയായി തീർന്നിരുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X