തിരഞ്ഞെടുപ്പ് ബഹളം കഴിഞ്ഞു! സിനിമാതിരക്കുകളിലേക്ക് സുരേഷ് ഗോപി! നടന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

By Midhun Raj

ലോക്‌സഭ തിരഞ്ഞെടുപ്പ് 2019ന്റെ ഫലപ്രഖ്യാപനം പൂര്‍ത്തിയായിരിക്കുകയാണ്. കേന്ദ്രഭരണം ഒരിക്കല്‍ കൂടി എന്‍ഡിഎ മുന്നണി നിലനിര്‍ത്തിയതാണ് ഇത്തവണ ശ്രദ്ധേയമായി മാറിയിരുന്നത്. ബിജെപിക്ക് ഇത്തവണ വലിയ നേട്ടമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ തരംഗം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ആകെയുളള 20 സീറ്റുകളില്‍ പത്തൊമ്പതിലും യുഡിഎഫും ഒന്നില്‍ മാത്രം എല്‍ഡിഎഫുമാണ് വിജയിച്ചത്.

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുരേഷ് ഗോപി ഇത്തവണ മല്‍സരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകാനുളള ഒരുക്കങ്ങളിലാണ് സുരേഷ് ഗോപി. കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ പുതിയ സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

ലേലം 2

ലേലം 2

സുരേഷ് ഗോപിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായാണ് ലേലം അറിയപ്പെടുന്നത്. ജോഷി സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം തന്നെ അണിനിരന്നു. ലേലം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നത്. നിതിന്‍ രണ്‍ജി പണിക്കരായിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്‍ജി പണിക്കര്‍ തന്നെ സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നു.

അനൂപ് സത്യന്‍ സിനിമ

അനൂപ് സത്യന്‍ സിനിമ

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപി നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍താരത്തിനൊപ്പം ശോഭന, നസ്രിയ തുടങ്ങിയവരും അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നത്. സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് അടുത്തിടെ അനൂപ് സത്യന്‍ തന്നെയായിരുന്നു വെളിപ്പെടുത്തിയിരുന്നത്.

തമിലരസന്‍

തമിലരസന്‍

അനൂപ് സത്യന്‍ ചിത്രത്തിനു പുറമെ തമിഴിലും സുരേഷ് ഗോപി വീണ്ടും എത്തുന്നുണ്ട്. വിജയ് ആന്റണി നായകനാവുന്ന തമിലരസന്‍ എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിജയ് ആന്റണിക്കൊപ്പം ഒരു പ്രധാന വേഷത്തിലാണ് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്.

ചിന്താമണി കൊലക്കേസ് 2

ചിന്താമണി കൊലക്കേസ് 2

തമിഴ് ചിത്രത്തിന് പുറമെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം സുരേഷ് ഗോപിയുടെതായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിലെ അഡ്വേക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

ഭരത് ചന്ദ്രന്‍ ഐപിഎസ് രണ്ടാം ഭാഗം

ഭരത് ചന്ദ്രന്‍ ഐപിഎസ് രണ്ടാം ഭാഗം

ചിന്താണി കൊലക്കേസിനു പുറമെ ഭരത് ചന്ദ്രന്‍ ഐപിഎസിനും രണ്ടാം ഭാഗം വരുമെന്ന് അറിയുന്നു. സുരേഷ് ഗോപിയുടെ തന്നെ കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടായിരുന്നു ഭരത് ചന്ദ്രന്‍ ഐപിഎസ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടന്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ സിനിമ

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ സിനിമ

കൂടാതെ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ് ടീമിന്റെ ചിത്രത്തിലും നടന്‍ അഭിനയിക്കുമെന്നും അറിയുന്നു. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് സുരേഷ് ഗോപി സിനിമ അണിയറയില്‍ ഒരുങ്ങുന്നതെന്നും അറിയുന്നു. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X