നസ്രിയയും ശോഭനയും ചെന്നൈയില്‍! സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള അഡാറ് സിനിമ ഉടന്‍ വരും!!

കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ വലിയ വാര്‍ത്തയായിരുന്നു സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്നുള്ളത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു ഇരുവരുമെങ്കില്‍ ഇന്ന് സിനിമയില്‍ നിന്നും ചെറിയ അകലം പാലിച്ച് നില്‍ക്കുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം താരജോഡി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പലതും ചിത്രത്തിലുണ്ടാവുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തെ കുറിച്ച് ആദ്യം വാര്‍ത്തകള്‍ വന്നപ്പോള്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയുടെ സംവിധായകന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നുമടക്കമുള്ള കൂടുതല്‍ കാര്യങ്ങളാണ് പുറത്തെത്തിയത്.

 സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു..

സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു..

അടുത്തിടെയാണ് സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം നടി നസ്രിയ നസീമും ചിത്രത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സത്യമാണെന്നാണ് അനൂപ് സത്യന്‍ പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് തന്റെ സിനിമയെ കുറിച്ച് അനൂപ് മനസ് തുറന്നത്.

 സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍

സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍

സംവിധാനത്തിനൊപ്പം അനൂപ് തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഹ്യൂമറിന് പ്രധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമായിരിക്കും ഇതെന്നും ചെന്നൈയില്‍ നടക്കുന്ന കഥയാണ് സിനിമയിലൂടെ കാണിക്കുന്നതെന്നും അനൂപ് പറയുകയാണ്. പുതുമയുള്ളതും പ്രധാനപ്പെട്ടതുമായ വേഷത്തിലായിരിക്കും സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പിന് ശേഷം ജൂണിലാണ് സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. അല്‍ഫോന്‍സാണ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് പദ്ധതി.

 നസ്രിയ നസീമും ചിത്രത്തിലുണ്ടാവും

നസ്രിയ നസീമും ചിത്രത്തിലുണ്ടാവും

ഇപ്പോള്‍ തിരക്കഥ എഴുത്തുപണികളിലാണ്. സിനിമയെ കുറിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപി കണ്ടിരുന്നു. കഥ പറഞ്ഞപ്പോള്‍ മൂന്ന് പേര്‍ക്കും ഇഷ്ടപ്പെട്ടു. പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനായാണ് സുരേഷ് ഗോപി ഇതിലെത്തുക. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം വമ്പന്‍ താരങ്ങളെ അണിനിരത്താണ് ഉദ്ദേശിക്കുന്നത്. നടി നസ്രിയ നസീമും ചിത്രത്തിലുണ്ടാവുമെന്നും അനൂപ് വ്യക്തമാക്കിയിരിക്കുകയാണ്.

 തൊണ്ണൂറുകളിലെ താരജോഡി

തൊണ്ണൂറുകളിലെ താരജോഡി

ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു സുരേഷ് ഗോപിയും ശോഭനയും. മണിച്ചിത്രത്താഴ്, ഇന്നലെ, കമ്മിഷ്ണര്‍, രാജപുത്രന്‍, മകള്‍ക്ക് എന്നിങ്ങനെ ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു. അന്നും ഇന്നും ആരാധകരെ ഏറ്റവുമധികം സ്വാധീനിച്ചത് മണിചിത്രത്താഴിലെ പ്രകടനമാണ്. ഫാസിലിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ നകുലനും ഗംഗയുമായി സുരേഷ് ഗോപിയും ശോഭനയും തകര്‍ത്തഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നകുലന്റെയും ഗംഗയുടെയും ഡയലോഗുകള്‍ ട്രോളന്മാരുടെ കൈയിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X