'പുതിയ അളിയനെ മീറ്റ് ചെയ്യുന്നുവെന്ന് തോന്നിയില്ല, നമ്മുടെ കൂടെയുള്ള ഒരാളെ വിവാഹം കഴിക്കുന്ന ഫീലിങായിരുന്നു'

സ്റ്റാർ കിഡ്സിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള യുവ ന‍ടനാണ് മാധവ് സുരേഷ്. അച്ഛന്റേയും ചേട്ടന്റെയും വഴിയെ സിനിമയിലേക്ക് എത്തിയ മാധവ് ഇതുവരെ രണ്ട് സിനിമകൾ ചെയ്തു. അതിൽ ആദ്യം റിലീസിന് എത്താൻ പോകുന്നത് കുമ്മാട്ടിക്കളിയാണ്. സിനിമയുടെ പ്രമോഷനായി സജീവമായി മാധവുമുണ്ട്. ആദ്യമായാണ് കുടുംബത്തോടൊപ്പമല്ലാതെ മാധവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ​ഗോപിയെന്നുള്ള ടാ​ഗുള്ളതുകൊണ്ട് കംപാരിസൺ വരുമെന്ന ബോധ്യത്തോടെയാണ് സിനിമ അഭിനയത്തിലേക്ക് ഇറങ്ങിയതെന്ന് മാധവ് പറയുന്നു. ​

ഗോകുൽ സുരേഷ് മലയാള സിനിമയിൽ ചുവടുറപ്പിച്ച് കഴിഞ്ഞു. നായക വേഷങ്ങളും സഹനടൻ റോളുകളുമെല്ലാം മടിയില്ലാതെ ചെയ്യുന്ന നടനാണ് ​ഗോകുൽ സുരേഷ്. ​ഗ​ഗനചാരിയാണ് അവസാനം പുറത്തിറങ്ങി ഹിറ്റായ ​ഗോകുലിന്റെ സിനിമ. സോഷ്യൽമീഡിയയിൽ സജീവമായ മാധവിന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്.

Madhav Suresh  Bhagya Suresh Wedding

സുരേഷ് ​ഗോപിയുടെ അ‍ഞ്ച് മക്കളിൽ ഏറ്റവും ഇളയകുട്ടിയാണ് മാധവ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സുരേഷ് ​ഗോപിയുടെ മൂത്ത മകൾ ഭാ​ഗ്യയുടെ വിവാഹം. സഹോദരങ്ങളാണെങ്കിലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് മാധവും ഭാ​ഗ്യയും ഭാവ്നിയും ​ഗോകുലുമെല്ലാം. ചേച്ചിയുടെ കല്യാണം കളറാക്കി സജീവമായി മാധവ് ചടങ്ങുകളിൽ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം മാധവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്. റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് മാധവ് തുടങ്ങിയത്. എനിക്ക് ഒരാളോട് ഇഷ്ടമുണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാടുണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്.

പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെയുണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർക്ക് അറിയാം. ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല.

ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ടെന്നും മാധവ് പറയുന്നു. കുടുംബത്തിലേക്ക് പുതിയ അം​ഗമായി ഭാ​ഗ്യയുടെ ഭർത്താവ് ശ്രേയസ് വന്നതിനെ കുറിച്ചം മാധവ് സംസാരിച്ചു. ഭാ​ഗിയുടെ കല്യാണം ഞങ്ങൾ സഹോദരങ്ങൾക്കിടയിലെ ആദ്യത്തെ കല്യാണമായിരുന്നു. ആ സമയത്ത് മിക്സ്ഡ് ഇമോഷൻസായിരുന്നു.

Madhav Suresh  Bhagya Suresh Wedding

പിന്നെ ഒമ്പത് വർഷമായി ശ്രേയസിനെ പരിചയമുണ്ട്. അതുകൊണ്ട് തന്നെ പുതിയൊരു അളിയനെ മീറ്റ് ചെയ്യുന്നുവെന്ന് തോന്നിയില്ല. നമ്മുടെ കൂടെയുള്ള ഒരാളെ തന്നെ ചേച്ചി വിവാഹം കഴിക്കുന്നുവെന്ന ഫീലിങായിരുന്നു. ശ്രേയസിനെ നല്ല പരിചയമായിരുന്നു. അതുപോലെ കുമ്മാട്ടിക്കളി സിനിമയിൽ എന്നെ ഹെൽപ്പ് ചെയ്യാൻ വേണ്ടി ശ്രേയസ് വർക്ക് ചെയ്തിട്ടുമുണ്ടെന്നും മാധവ് പറയുന്നു. ഞങ്ങൾ സഹോദരങ്ങളിൽ ഏറ്റവും സ്പോയിൽഡായിട്ടുള്ളത് എന്റെ ചേച്ചി ഭാവ്നിയാണ്.

അതിനുശേഷം ഞാനാണ്. യങർ കിഡ് പ്രിവിലേജ് കിട്ടിയിട്ടുണ്ട്. എനിക്ക് ആറ്, ഏഴ് വയസുള്ള സമയത്ത് ഫുട്ബോൾ കളിക്കാൻ ആ​ഗ്രഹം വന്നപ്പോൾ അച്ഛനോട് ബൂട്ട് ആവശ്യപ്പെട്ടു. അന്ന് അച്ഛൻ ദുബായിൽ പോയി വന്നപ്പോൾ പ്രൊഫഷണൽ ലെവൽ പ്ലയേഴ്സ് ഉപയോ​ഗിക്കുന്ന ക്വാളിറ്റിയിലുള്ള ബൂട്ടാണ് അന്ന് എനിക്ക് വാങ്ങി തന്നത്. അന്നതിന്റെ വിലയൊന്നും എനിക്ക് അറിയില്ലായിരുന്നു.

ചെറുപ്രായത്തിൽ അത്തരത്തിൽ‌ ‍ഡിമാന്റിങായിരുന്നു ഞാൻ. വളർന്നപ്പോൾ അത് മാറിയെന്നും മാധവ് പറയുന്നു. ​ഗോകുലും മാധവും അഭിനയത്തിലേക്ക് എത്തിയതോടെ സുരേഷ് ​ഗോപിയുടെ ഇളയ മകൾ ഭാവ്നിയുടെ നായികയായുള്ള അരങ്ങേറ്റം കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X