മോഹന്‍ലാല്‍ വന്നാല്‍ സൂപ്പര്‍ഹിറ്റ്! സുരേഷ് ഗോപിയുടെ നാക്ക് പൊന്നായി! മഞ്ജുവിനും മികച്ചത്

മലയാള സിനിമയിലിപ്പോള്‍ റി റിലീസുകളുടെ കാലമാണ്. ഒരുകാലത്ത് സൂപ്പര്‍ഹിറ്റായതും, പ്രേക്ഷക ശ്രദ്ധ കിട്ടിയതുമായ നിരവധി ചിത്രങ്ങളാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നൂതന സാങ്കേതിക മികവില്‍ വീണ്ടുമെത്തിയ ചിത്രങ്ങളെക്കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് വരാറുള്ളത്. റി റിലീസ് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് സമ്മര്‍ ഇന്‍ ബത്‌ലഹേം വരികയാണ്. സുരേഷ് ഗോപിയും മഞ്ജു വാര്യരും മോഹന്‍ലാലുമടക്കം നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെയായി ഈ വിശേഷം പങ്കുവെച്ചിട്ടുള്ളത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായിരുന്നു. ഡിസംബര്‍ 12നാണ് ചിത്രം എത്തുന്നത്. 27 വര്‍ഷത്തിന് ശേഷമായി രവി ശങ്കറിനെയും, ഡെന്നീസിനെയും, നിരഞ്ജനെയും ആമിയേയുമെല്ലാം ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാം. രവി ശങ്കറിന് പൂച്ച അയച്ചത് ആരാണെന്നുള്ളത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്. റി റിലീസ് ചര്‍ച്ചകള്‍ സജീവമായപ്പോള്‍ താരങ്ങളുടെയും, സംവിധായകന്റെയും അഭിമുഖങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

തമിഴില്‍ ചെയ്യാനിരുന്ന സിനിമ മലയാളത്തിലേക്കെത്തിയതും, മോഹന്‍ലാലിന്റെ അതിഥി വേഷത്തെക്കുറിച്ചുമൊക്കെ സിബി മലയില്‍ മുന്‍പ് സംസാരിച്ചിരുന്നു. ചിത്രത്തിലേക്ക് മോഹന്‍ലാലിനെ നിര്‍ദേശിച്ചത് സുരേഷ് ഗോപിയായിരുന്നു. നിരഞ്ജന്‍ എന്ന ക്യാരക്ടറിനായി ആളെ കിട്ടിയില്ല, ആരെയെങ്കിലും സജസ്റ്റ് ചെയ്യാനുണ്ടോയെന്ന് ചോദിച്ചിരുന്നു. കമല്‍ഹാസനെ നോക്കിയാലോ എന്നുണ്ടെന്നും സിബി പറഞ്ഞിരുന്നു. മോഹന്‍ലാല്‍ നിരഞ്ജനാവുന്നതാണ് നല്ലത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലാല്‍ വന്നാല്‍ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ആ വാക്കുകള്‍ പൊന്നായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

Summer in Bethlehem re release
Photo Credit: filmibeat

ജയറാമും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിന്റെ രണ്ടാംപകുതി വരെ തിളങ്ങിയത്. ക്ലൈമാക്‌സിലാണ് മോഹന്‍ലാലിന്റെ വരവ്. നിരഞ്ജനെന്ന ജയില്‍ പുള്ളിയായി അദ്ദേഹം ജീവിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലുണ്ടെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നില്ല. പെട്ടെന്ന് അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കെല്ലാം അമ്പരപ്പായിരുന്നു. ആ ഭാവങ്ങള്‍ താന്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്ന് സിബി മലയില്‍ പറഞ്ഞിരുന്നു. അതിഥി താരമായെത്തി സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിനെ കാണിക്കുന്ന സമയത്തുള്ള മ്യൂസിക്കും തനിക്ക് പ്രിയപ്പെട്ടതാണെന്നും, ആ രംഗം കാണുമ്പോള്‍ രോമാഞ്ചം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ട്രീറ്റ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്.

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ ചെയ്യാനിരുന്ന ചിത്രം പിന്നീട് മലയാളത്തിലേക്ക് മാറുകയായിരുന്നു. ഡെന്നീസിനെ അവതരിപ്പിക്കാനായി പ്രഭുവിനെ സമീപിക്കാനായിരുന്നു തീരുമാനിച്ചത്. മഞ്ജുവും പ്രഭുവും ഒന്നിച്ചുള്ള ചില രംഗങ്ങളും ചിത്രീകരിച്ചിരുന്നു. നിര്‍മ്മാതാവുമായി ചില പ്രശ്‌നങ്ങള്‍ വന്നതോടെയായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. സിയാദ് കോക്കറിന്റെ വരവോടെ ചിത്രം മലയാളത്തില്‍ ചെയ്യാന്‍ ധാരണയായി. ഹരികൃഷ്ണന്‍സിനൊപ്പമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം റിലീസ് ചെയ്തത്. മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിനൊപ്പമുള്ള മത്സരം ശരിയാവുമോയെന്ന ആശങ്കയിലായിരുന്നു പലരും. എന്നാല്‍ ഇരുചിത്രങ്ങളും ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X