മമ്മൂട്ടിയും മോഹന്‍ലാലും സിനിമ ചെയ്യാനൊന്നും പറഞ്ഞില്ലെന്ന് സുരേഷ് ഗോപി! ദിലീപാണ് വിളിച്ച് ചോദിച്ചത്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ ഹീറോയായുള്ള അദ്ദേഹത്തിന്റെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. അത്തരത്തിലുള്ള വരവിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ആരാധകര്‍ അടുത്തിടെയും പറഞ്ഞിരുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് സുരേഷ് ഗോപി വളരെ മുന്‍പേ തെളിയിച്ചതുമാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്. കാവലനും ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. അധികമാരും അറിയാത്ത സുരേഷ് ഗോപിയെക്കുറിച്ച് വെളിപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസം ആലപ്പി അഷ്‌റഫ് എത്തിയത്. അമ്മയില്‍ നിന്നും പിന്‍വാങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും രതീഷിന്റെ മകളുടെ വിവാഹം നടത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്റെ കുറിപ്പിലുണ്ടായിരുന്നു. ദിലീപിനെക്കുറിച്ച് പറയുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ദിലീപിനെക്കുറിച്ച് വാചാലനായത്.

സിനിമയിലെ ഇടവേള

സിനിമയിലെ ഇടവേള

രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് സുരേഷ് ഗോപിയെ ആരാധകര്‍ക്ക് മിസ്സ് ചെയ്ത് തുടങ്ങിയത്. തിരക്കുകള്‍ക്കിടയില്‍ തിരിച്ചുവരവിന് അദ്ദേഹവും ശ്രമിച്ചിരുന്നില്ല. പൊതുപരിപാടികളും മറ്റുമായി സജീവമായി മുന്നേറുന്നതിനിടയിലും സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് അവര്‍ ചോദിച്ചിരുന്നു. സിനിമാലോകത്തുനിന്നും ഇത്തരത്തിലുള്ള കാര്യം ചോദിച്ചത് ദിലീപാണെന്ന് താരം പറയുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ ഒന്നും തന്നെ വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുമില്ല. അത് ചെയ്തത് ദിലീപാണ്.

 ദിലീപിന്‍റെ ചോദ്യം

ദിലീപിന്‍റെ ചോദ്യം

എന്റെ കാര്യം അവര് നോക്കുന്നില്ലല്ലോ, ലാല്(മോഹൻലാൽ) വിളിച്ചിട്ട് എന്റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ' പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത് സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, ഞാൻ ചെയ്യാം പടം വന്ന് ചെയ്യ്... രഞ്ജി ഏട്ടന്റെ അടുത്ത് പറയട്ടെ ? ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ ?' അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്.

Recommended Video

Suresh gopi reveals about The differences he had with mammootty | FIlmiBeat Malayalam
സകലകലവല്ലഭനാണ്

സകലകലവല്ലഭനാണ്

അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബറന്റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്... ",സുരേഷ് ഗോപി പറയുന്നു.

ഉറച്ച നിലപാടുകള്‍

ഉറച്ച നിലപാടുകള്‍

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് സുരേഷ് ഗോപി. തുറന്നടിച്ചുള്ള സ്വഭാവം കാരണം പലപ്പോഴും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു. അഭിനേതാവിന് പുറമേ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. രാഷ്ട്രീയ നിലപാടുകളില്‍ വിയോജിപ്പുള്ളവര്‍ പോലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് എത്താറുണ്ട്.

വീണ്ടും വൈറല്‍

വീണ്ടും വൈറല്‍

സുരേഷ് ഗോപിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കുന്ന താരമാണ് ദിലീപെന്നാണ് ആരാധകര്‍ പറയുന്നത്. അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹമെന്നാണ് മറ്റ് ചിലരുടെ കമന്‍റുകള്‍. ക്ഷണനേരം കൊണ്ടാണ് വീഡിയോ തരംഗമായി മാറിയത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും

മമ്മൂട്ടിയും സുരേഷ് ഗോപിയും

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ പിണക്കത്തിലാണെന്നുള്ള വിവരങ്ങളായിരുന്നു മുന്‍പ് പുറത്തുവന്നത്. ഒരുകാലത്ത് നല്ല സൗഹൃദമുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരൊന്നും അടുക്കാന്‍ പറ്റാത്ത ദൂരത്താണെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാലുമായി അങ്ങനെയൊരു അടുപ്പമോ അകലമോ ഇല്ലെന്നും മുന്പ് അഭിമുഖത്തിനിടയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X