കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും എനിക്ക് വലിയൊരു ആഘാതമാണെന്ന് സുരേഷ് ഗോപി
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കൂട്ട് കെട്ടിലെ വിജയമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളുമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞിരിക്കുകയാണ്.
സിനിമയുടെ കഥ കേട്ടപ്പോള്‍ ശോഭന ഉള്ളത് ഞാന്‍ എന്ന നടന് ഊര്‍ജം പകര്‍ന്നു. മണിച്ചിത്രത്താഴില്‍ നകുലന്റെയും ഗംഗയുടെയും ഇാേഷന്‍സുണ്ട്. 'സിന്ദൂരരേഖ'യില്‍ രോഗിയായ ഭാര്യയ്ക്ക് വേമ്ടി ജീവിക്കുന്ന ഭര്‍ത്താവിനെ കാണാം. കമ്മീഷ്ണറില്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ ഫയറാണ് കണ്ടത്. അതിന്റെ കൂടെ നില്‍ക്കുന്ന വക്കീലാണ് ശോഭന. 'ഇന്നല'യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണ്. നമ്മുടെ ഹൃദയത്തെ കീറി മുറിക്കുന്ന ഒരു അനുഭവമാണ് ആ സിനിമ.

മകള്‍ക്ക് സിനിമ ഞാന്‍ എന്ന നടന്റെ മനസിനെ വല്ലാതെ മഥിച്ച ഒന്നാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ട് അതില്‍. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത മനുഷ്യനാണ് അതിലെ കഥാപാത്രം. ജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്. അങ്ങോട്ടും ഇങ്ങോട്ടും തുലനം ചെയ്യാന്‍ പറ്റാത്ത അന്തസുള്ള സിനിമകളാണ് അവയൊക്കെ.
തിരിച്ച് വരണമെന്ന് തോന്നിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ അത് ആഗ്രഹിച്ചിരുന്നു. എനിക്ക് കമ്മീഷ്ണര്‍ ചെയ്യണം, ലേലം ചെയ്യണം എന്നൊക്കെ തോന്നിയിരുന്നു. അതിനാല്‍ വീണ്ടും വന്നു. ഇടവേളകള്‍ അതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ച് വന്നിട്ടുമുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് പതിനഞ്ചോ ഇരുപതോ പ്രാവശ്യം കണ്ടു. അതൊരു സിനിമയായി കണ്ടില്ല. അതിലെ കഥാ സന്ദര്‍ഭങ്ങളെല്ലാം എന്റെ മുന്നില്‍ നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. അതുപോലെയാണ് കോക്ടെയില്‍. നാലോ അഞ്ചോ പ്രാവിശ്യം കണ്ടു.


Click it and Unblock the Notifications