തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ ഫോട്ടോസാണ് അതെല്ലാം
ഏറെ കാലത്തിന് ശേഷം നടന്‍ സുരേഷ് ഗോപി സിനിമയില്‍ സജീവമാവുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയിപ്പോള്‍. റിട്ടയേര്‍ഡ് മിലിറ്ററി ഓഫീസറുടെ വേഷത്തിലായിരുന്നു സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ചിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. സുരേഷ് ഗോപി നായകനാവുന്ന അടുത്ത ചിത്രത്തിലെ ലുക്ക് ആണെന്ന് പറഞ്ഞാണ് ഈ ലുക്ക് പ്രചരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല സത്യാവസ്ഥയെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പുതിയ ഫോട്ടോയെ കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.

'എന്റെ ഇപ്പോഴത്തെ ലുക്കിന് അനൗണ്‍സ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല. എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
താല്‍കാലികമായ ഈ ഗെറ്റപ്പ് മാത്യൂസ് പ്രചരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. താല്‍കാലികമായ ഈ ഗെറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250-ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുല്‍ എന്ന സംവിധാകന്റെ സിനിമയ്ക്കായും ഉള്ളതാണ്. അതിന് ശേഷം കാവലിലെ ഷേവ് ചെയ്ത ലുക്കിലേക്ക് മാറി. ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുമെന്നും' സുരേഷ് ഗോപി പറയുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'കയങ്ങള്‍ നൂറ്' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് സുരേഷ് ഗോപി ഈ ലുക്കില്‍ ആദ്യം എത്തിയത്. പിന്നാലെ കടുവ എന്ന ഷാജി കൈലാസ് സിനിമയിലെ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രത്തിനായുള്ളതാണ്. ഈ ലുക്കെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്‌നനു. അതല്ല ചിത്രീകരണം നടക്കുന്ന കാവല്‍ സിനിമ സിനിമയിലെ പുതിയ ഗെറ്റപ്പ് ആണെന്ന് മറ്റ് ചിലര്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പെരുകിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്താന്‍ വേണ്ടിയാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം


Click it and Unblock the Notifications