'എനിക്കും തിയേറ്ററുകള്‍ക്കും സിനിമയ്ക്കും കാവലായതിന് നന്ദി', സുരേഷ് ഗോപിയുടെ വാക്കുകൾ വൈറലാവുന്നു

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സിനിമ മേഖല വീണ്ടും ഉണർന്നിരിക്കുകയാണ്. തിയേറ്ററുകൾ സജീവമായിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകരും തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളാവും തിയേറ്ററുകളിൽ എത്തുക.

suresh gopi

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂരേഷ് ഗോപി ചിത്രമായിരുന്നു കാവൽ. കസബയ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവംബർ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമാണ് കാവൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി മാസ് ആക്ഷൻ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇപ്പോഴിത കാവലിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കെണ്ട് സുരേഷ് ഗോപി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ... '' 'നന്ദി തിയറ്ററുകള്‍ക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..', ചിത്രത്തിലെ തന്റെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ കഥയാണ് കാവൽ പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മകന്റെ ചിത്രത്തിൽ അച്ഛൻ അഭിനയിക്കുന്നു എന്നുളള പ്രത്യേകതയും സിനിമയ്ക്കുണ്ട്.

സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും കാവൽ എന്ന് നേരത്തെ നിതിൻ രഞ്ജി പണിക്തർ ഫിൽമീബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാവൽ ഒരു മെയിൻ സ്ട്രീം എന്റർടെയ്മെന്റ് സിനിമ ആയിരിക്കും. തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരെ എല്ലാ അർഥത്തിലും തൃപ്തിപ്പെടുത്തി കൊണ്ടായിരിക്കും ചിത്രം വരുന്നത്. വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ ചിത്രമായിരിക്കുമെന്നും നിതിന്‌ രഞ്ജി പണിക്കർ പറഞ്ഞിരുന്നു.

കൂടാതെ അച്ഛനോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായി അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. അച്ഛനോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ എക്സൈറ്റ്മെന്റായ സംഭവമായിരുന്നു. തുടക്കം മുതൽ സിനിമയെ കുറിച്ച് അച്ഛന് അറിയാമായിരുന്നു. കാവലിന്റെ തിരക്കഥ ഞാൻ എഴുതി ഫൈനൽ ഡ്രാഫ്റ്റ് ആകുന്ന കാലം മുതലെ അതിന്റെ ഓരോ വെർഷൻസും കൃത്യമായി അറിയാമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും മറ്റും സിനിമയിൽ ഉണ്ട്. ഇത് മാത്രമല്ല ഞാൻ എഴുതുന്ന എല്ലാ സിനിമയിലും അത് ഉണ്ടാകും. കാരണം എഴുതി പൂർത്തീകരിച്ച തിരക്കഥ ആദ്യം വായിക്കുന്നത് അച്ഛനാണ്. അതുകൊണ്ട് തന്നെ അത്രയും വർഷത്തെ എക്സ്പീരിയൻസുള്ള ഒരാളുടെ അഭിപ്രായം മാനിച്ചാണ് ഓരോ സിനിമയും എഴുതി പൂർത്തിയാക്കുന്നതെന്നു നിതിൻ പറഞ്ഞിരുന്നു.

ഒടിടിയിൽ നിന്ന് വൻ പ്രതിഫലമായിരുന്നു കാവലിന് ഓഫർ ചെയ്തിരുന്നത്. എന്നാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു നിർമ്മാതാവ് ജോബി ജോർജ്ജ്.
സുരേഷ് ഗോപി, രഞ്ജി പണിക്കർ എന്നിവർക്കൊപ്പം സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. . കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X