മാധവിന് പൃഥ്വിരാജിന്റെ പ്രേതം കേറിയതാണ്, അവന്റെ അഭിനയം അത്ര തൃപ്തിയല്ല: മകനെ കണക്കിന് ട്രോളി സുരേഷ് ഗോപി

By Desk

മലയാള സിനിമയുടെ സൂപ്പർ താരം സുരേഷ് ഗോപി, ഇന്ന് രാഷ്ട്രീയ പ്രവർത്തനവുമായി തിരക്കിലാണ്. ഒരു കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹം ഇന്ന് അപൂർവ്വമായി മാത്രമേ സിനിമയിൽ അഭിനയിക്കാറുള്ളു. എന്നാൽ, സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷും, ഇളയ മകൻ മാധവ് സുരേഷും ഇന്ന് സിനിമയിൽ എത്തിക്കഴിഞ്ഞു. ഗോകുൽ ചില ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിരക്കുള്ള യുവ നടനായി മാറിക്കഴിഞ്ഞു. എന്നാൽ, മാധവ് അടുത്തിടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ മാധവ് സുരേഷിന്, അത്ര നല്ല പ്രതികരണമല്ല പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രണ്ടാമത്തെ സിനിമയായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള പുറത്തിറങ്ങിയിട്ടും, ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. മുൻപ് തന്നെ യുവ നടൻ തന്റെ അഭിമുഖങ്ങളിലെ പൃഥ്വിരാജ് സുകുമാരനെ ഓർമിപ്പിക്കുന്ന സംസാര രീതി കൊണ്ടും, അവകാശവാദങ്ങൾ കൊണ്ടും ട്രോളുകളുടെ ഇരയായിരുന്നു. ആദ്യ സിനിമയിലെ നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയായതോടെ അതിന്റ തോത് കൂടി.

Suresh Gopi  Madhav  Prithviraj Sukumaran
Photo Credit: Suresh Gopi, Madhav Suresh, Prithviraj Sukumaran / Instagram

എന്നാലിപ്പോൾ, മാധവ് സുരേഷിനെ ട്രോളിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് നടന്റെ അച്ഛനായ സാക്ഷാൽ സുരേഷ് ഗോപി തന്നെയാണ്. അടുത്തിടെ റേഡിയോ മംഗോ സംഘടിപ്പിച്ച ഫാൻ ഫെസ്റ്റിൽ സംസാരിച്ചപ്പോഴാണ്, സൂപ്പർ താരം സിനിമയിലേക്ക് ചുവടു വയ്ക്കുന്ന തന്റെ ഇളയ മകനെ പറ്റി മനസ്സ് തുറന്നത്. മാധവിന് പൃഥ്വിരാജ് സുകുമാരനോട് കടുത്ത ആരാധനയുണ്ടെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അത് അതിരു കടന്ന് പ്രശസ്ത താരത്തെ യുവ നടൻ അനുകരിക്കുന്നത്തിലേക്ക് കാര്യങ്ങൾ എത്തിയെന്ന് അച്ഛൻ സുരേഷ് ഗോപി തന്നെ സമ്മതിച്ചിരിക്കുകയാണ്.

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ടീമിനൊപ്പം പരിപാടിയിലെത്തിയ സുരേഷ് ഗോപി, മകൻ മാധവിന്റെ ഇംഗ്ലീഷ് സംസാര രീതിയെക്കുറിച്ച് മനസ്സ് തുറന്നു. തമാശ രൂപേണ മകനെ പോലെ ഒരു നീണ്ട വാചകം ഇംഗ്ലീഷിൽ പറഞ്ഞ സൂപ്പർ താരം, "ഞാൻ അങ്ങനെ ഇംഗ്ലീഷ് സംസാരിക്കാറില്ല," എന്നും കൂട്ടിച്ചേർത്തു. പക്ഷെ, മാധവ് സുരേഷിന്റെ ഇംഗ്ലീഷ് ഉച്ചാരണം ഭയങ്കരമാണ് എന്ന് അവതാരക പറഞ്ഞപ്പോൾ, "അവന് പൃഥ്വിരാജിന്റെ പ്രേതം കേറിയിരിക്കുകയാണ്," എന്നാണ് ചിരിച്ചു കൊണ്ട് സുരേഷ് ഗോപി മറുപടിയായി പറഞ്ഞത്.

Madhav and Suresh Gopi
Photo Credit: Madhav Suresh / Instagram

ഒപ്പം തന്നെ, ഇളയ മകന്റെ അഭിനയം കണ്ടിട്ട് താൻ അത്രയ്ക്ക് അങ്ങോട്ട് തൃപതനല്ല എന്നും സുരേഷ് ഗോപി സത്യസന്ധമായി വെളിപ്പെടുത്തി. "ജാനകിയിൽ ഡബ്ബിങ്ങിന് കണ്ടപ്പോൾ എനിക്ക് അത്ര തൃപ്തി അല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് (സിനിമ) കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ട് മാത്രമേയുള്ളു - അവന്റെ കണ്ണ് വല്ലാതെ. എനിക്ക് തോന്നുന്നു ആദ്യം എടുത്തതാണെന്ന്. അപ്പൊ ഈ "സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി?" എന്ന് ചോദിക്കുമ്പോൾ കണ്ണ് ഇങ്ങനെ (തുറിപ്പിച്ചു കാണിക്കുന്നു) ഇരിക്കുന്നു," അദ്ദേഹം ചിരിയോടെ പറഞ്ഞു.

എന്നാൽ, മാധവ് സുരേഷ് സിനിമയിൽ എത്തിയതേയുള്ളുവെന്നും, യുവ നടന് തന്റെ അഭിനയ ശേഷി വളർത്തിയെടുക്കാൻ സമയം കൊടുക്കണം എന്നുമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. ഇതേ പോലെ ട്രോളുകൾ നേരിട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് സിനിമ രംഗത്ത് ഏതു നിലയിൽ വളർന്നു വന്നുവെന്നും, അവർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും, ഇനി വരുന്ന അഭിമുഖങ്ങളിലും സിനിമകളിലും, യുവ നടൻ കുറച്ചു കൂടി ശാന്തമായും പക്വമായും പെരുമാറുകയും, കൂടുതൽ കഠിനാധ്വാനം ചെയ്ത് അഭിനയം പഠിക്കുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X